'പാചകം അറിയണം; ആൺ സുഹൃത്തുക്കള്‍ പാടില്ല; 5 ആൺമക്കളെ പ്രസവിക്കണം'; ഭാവി കാമുകിയെ പറ്റിയുളള സങ്കൽപം
- Published by:Sarika KP
- news18-malayalam
Last Updated:
സിഗരറ്റ് വലിക്കരുത്, ലെഗ്ഗിങ്സ് ധരിക്കരുത്, അഞ്ച് ആൺമക്കളെ പ്രസവിക്കണം ഇങ്ങനെയെല്ലാം പോകുന്നു യുവാവന്റെ നിയമങ്ങൾ.
advertisement
1/8

ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാവർക്കും തന്റെ ജീവിത പങ്കാളിയെ പറ്റി ഒരു സങ്കൽപം ഉണ്ടാകും. എന്നും നമ്മൾ ആഗ്രഹിക്കുന്നതും അത്തരത്തിലുളള ഒരു പങ്കാളിയെ ജീവിതത്തിന്റെ ഭാഗമാക്കാൻ ആയിരിക്കും. നീളം മുടി ഉണ്ടാകണം, നല്ല ഉയരം വേണം, താടി ഉണ്ടാകണമെന്നതൊക്കെ അത്തരത്തിലുളള ചില സങ്കൽപ്പങ്ങളാണ്.
advertisement
2/8
ചിലരുടെ സങ്കൽപങ്ങള്‍ കൂടി പോയി എന്ന് വരെ തോന്നിക്കുന്ന തരത്തിലാകും. ചിലർ അത്തരത്തിലുളളവരെ കണ്ടുപിടിക്കാൻ ശ്രമിക്കും. മറ്റു ചിലർ അവരുടെ സങ്കൽപം ഉള്ളിൽ ഒതുക്കി ജീവിക്കും.
advertisement
3/8
ഇപ്പോഴിതാ ഇത്തരത്തിൽ തന്റെ കാമുകി എങ്ങനെയായിരിക്കണമെന്ന് പറഞ്ഞ ഒരു യുവാവിന്റെ പോസ്റ്റാണ് വൈറലായിരിക്കുന്നത്. സമൂഹ മാധ്യമമായ റെഡ്ഡിറ്റിലാണ് യുവാവ് തന്റെ സങ്കൽപ്പങ്ങൾ പങ്കുവച്ചിരിക്കുന്നത്.
advertisement
4/8
ഇതിനു വേണ്ടി 15 നിയമങ്ങളാണ് ഇയാൾ ഭാവി കാമുകിക്ക് വേണ്ടി നിർദേശിച്ചിട്ടുളളത്. അത് അനുസരിക്കാൻ തയ്യാറാവുന്നവരാവണമത്രെ ഇയാളുടെ കാമുകി. എന്നാൽ തികച്ചും വിചിത്രമാണ് ഈ യുവാവിന്റെ സങ്കൽപം .
advertisement
5/8
ഇയാളുടെ ഈ നിയമങ്ങൾ കേട്ട് ആകെ അമ്പരന്നിരിക്കുകയാണ് സൈബർ ലോകം. സമൂഹ മാധ്യമമായ റെഡ്ഡിറ്റിലാണ് യുവാവ് ഇത് പങ്കുവച്ചത്. ChoosingBeggars എന്ന ഗ്രൂപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കാമുകിക്കുള്ള നിയമങ്ങൾ എന്നാണ് കാപ്ഷൻ.
advertisement
6/8
5’6 ഓ ഇതിലും താഴെയോ ആയിരിക്കണം ഉയരം, ടാറ്റൂ അടിക്കരുത്, ഇയാളുടെ ആഗ്രഹങ്ങൾക്കനുസരിച്ച് ഹെയർ കളറും നെയിൽ ഷേഡും മാറ്റാൻ തയ്യാറാകുന്ന ആളാവണം. അമിതമായ ആത്മവിശ്വാസം ഉണ്ടാകരുത്, പാചകം ചെയ്യാൻ തയ്യാറായിരിക്കണം, പുരുഷന്മാരായ സുഹൃത്തുക്കളുണ്ടാവരുത്,
advertisement
7/8
വിയോജിപ്പുകളുണ്ടാകുമ്പോൾ തിരികെ സംസാരിക്കരുത്, അവളുടെ അച്ഛനുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ആളാവണം, പഠനത്തിലോ ജോലിയിലോ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആളാവരുത്, സിഗരറ്റ് വലിക്കരുത്, ലെഗ്ഗിങ്സ് ധരിക്കരുത്, അഞ്ച് ആൺമക്കളെ പ്രസവിക്കണം ഇങ്ങനെയെല്ലാം പോകുന്നു നിയമങ്ങൾ.
advertisement
8/8
പോസ്റ്റ് വൈറലായതോടെ രൂക്ഷവിമർശനമാണ് ഇയാളെ തേടിയെത്തുന്നത്. ഈ നിയമം വച്ച് യുവാവിന് കാമുകി കിട്ടാൻ സാധ്യതയില്ലെന്നും ഇയാൾ ഏത് കാലത്താണ് ജീവിക്കുന്നത് എന്നുമാണ് പോസ്റ്റിന് വന്ന കമന്റെ
മലയാളം വാർത്തകൾ/Photogallery/Buzz/
'പാചകം അറിയണം; ആൺ സുഹൃത്തുക്കള്‍ പാടില്ല; 5 ആൺമക്കളെ പ്രസവിക്കണം'; ഭാവി കാമുകിയെ പറ്റിയുളള സങ്കൽപം