TRENDING:

'മനുഷ്യ പിശാചാവാൻ' സ്വന്തം മൂക്ക് ചെത്തി രൂപമാറ്റം വരുത്തി ഒരാൾ

Last Updated:
Man undergoes a severe nose job to be a human devil | പല്ലിലും തലയിലും ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയതിന് പുറമെയാണ് ഇപ്പോൾ മൂക്കിൽ ഈ സാഹസികതയ്ക്ക് മുതിർന്നത്
advertisement
1/6
'മനുഷ്യ പിശാചാവാൻ' സ്വന്തം മൂക്ക് ചെത്തി രൂപമാറ്റം വരുത്തി ഒരാൾ
പലതരത്തിൽ സ്വന്തം ശരീരത്തിൽ മോഡിഫിക്കേഷനുകൾ വരുത്തുന്ന വ്യക്തികളുടെ കൂട്ടത്തിൽ വേറിട്ട് നിൽക്കുകയാണ് ഒരാൾ. മനുഷ്യ പിശാചാവാനാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. അതിനായി സ്വന്തം മൂക്ക് ചെത്തി മാറ്റം വരുത്തിയിരിക്കുകയാണ് ഇയാൾ
advertisement
2/6
മൂക്ക് കൂടാതെ പല്ലിലും തലയിലും ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . കൂടാതെ ശരീരത്തിൽ പലയിടങ്ങളും തുളയ്ക്കുകയും ടാറ്റു പതിക്കുകയും ചെയ്തിട്ടുണ്ട്
advertisement
3/6
എന്നിട്ടും പോരെന്നു തോന്നിയാണ് പുതിയ മാറ്റം. ശാസ്ത്രക്രിയയിലൂടെയാണ് ഇയാൾ മൂക്കിന്റെ ഒരു ഭാഗം ചെത്തിക്കളഞ്ഞത്. മൈക്കിൾ ഫെരോ ഡോ പ്രാഡോ എന്നാണ് ഇയാളുടെ പേര്
advertisement
4/6
ബ്രസീൽ സ്വദേശിയായ ഈ 44കാരൻ ഒരു ടാറ്റു ആർട്ടിസ്റ്റാണ്. ലോകത്ത് ഇതുപോലത്തെ മൂന്നാമത്തെയാളാണ് തന്റെ ഭർത്താവെന്ന് ഇയാളുടെ ഭാര്യ പറയുന്നു. ഇങ്ങനെ ചെയ്യുന്നതിനെ പറ്റി മൈക്കിളിനോട് ചോദിച്ചാൽ പറയുന്നതിങ്ങനെ:
advertisement
5/6
എത്ര കൊടിയ വേദനയും താങ്ങാനുള്ള കഴിവ് തനിക്കുണ്ടത്രെ. വേദന എന്തെന്ന് പോലും അനുഭവപ്പെടാറില്ലെന്നും ഇയാൾ പറയുന്നു. കൂടുതൽ ബുദ്ധിമുട്ട് ഇതെല്ലം ചെയ്ത ശേഷമാണത്രെ അനുഭവിക്കുക
advertisement
6/6
15,000 ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഈ ചിത്രങ്ങൾ മൈക്കിൾ പോസ്റ്റ് ചെയ്യാറുണ്ട്. ഇയാൾക്ക് മത്സരം നൽകുന്ന മറ്റൊരാളുണ്ട്. സ്വന്തം ചെവികളാണ് ഇയാൾ ശസ്ത്രക്രിയ വഴി എടുത്തുമാറ്റിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
'മനുഷ്യ പിശാചാവാൻ' സ്വന്തം മൂക്ക് ചെത്തി രൂപമാറ്റം വരുത്തി ഒരാൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories