TRENDING:

ആന കേറാത്ത അമ്പലം; തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം

Last Updated:

രൗദ്ര ഭാവത്തിലുള്ള കൃഷ്ണനെ ആരാധിക്കുന്ന ക്ഷേത്രം. കംസനെ വധിച്ച ശേഷമുള്ള കൃഷ്ണനാണ് ക്ഷേത്ര പ്രതിഷ്ഠ. നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രത്തില്‍ ആനയ്ക്കും പ്രവേശനമില്ല.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വടക്കിൻ്റെ ഗുരുവായൂരായ കണ്ണൂര്‍ ജില്ലയിലെ തൃച്ചംബരം ക്ഷേത്രം, രൗദ്ര ഭാവത്തില്‍ നില്‍ക്കുന്ന കൃഷ്ണനെ ആരാധിക്കുന്ന ക്ഷേത്രം. കംസന്‍ കൃഷ്ണനെ വധിക്കാന്‍ അയച്ച കവലയപീഠം എന്ന് പേരായ ആനയെ വധിച്ച്, കംസനെയും വധിച്ച ശേഷമുള്ള കൃഷ്ണാണ് ഇവിടെ പൂജിക്കപ്പെടുന്നത്. ഇതിനാല്‍ തന്നെ തൃച്ചംബരത്ത് ആനയ്ക്ക് പ്രവേശനമില്ല. ഇത്തരത്തില്‍ ക്ഷേത്രത്തിലെ പൂജകളിലും രീതികളിലും മാറ്റങ്ങളും ഏറെ.
advertisement

കംസവധത്തിനു ശേഷം വിശക്കുന്ന വയറുമായി ഓടിയെത്തിയ ശ്രീകൃഷ്ണന് അമ്മ പഴഞ്ചോറ് നല്കി എന്നാണ് വിശ്വാസം. ഇതിൻ്റെ തുടര്‍ച്ചയായി പുലര്‍ച്ചെ ക്ഷേത്രനട തുറക്കുമ്പോള്‍ ആദ്യം വെള്ള നേദിക്കുകയും അതിനു ശേഷം അഭിഷേകം നടത്തുകയുമാണ് ചെയ്യുന്നത്. പ്രധാന വഴിപാട് പായസമാണെങ്കിലും ആയിരം അപ്പം വഴിപാടും ഇവിടെ നടക്കാറുണ്ട്.

മലബാറിലെ തന്നെ വിശ്വാസികളുടെ പ്രധാന ഉത്സവങ്ങളിലൊന്നാണ് തൃച്ചംബരം ക്ഷേത്രത്തിലെ ഉത്സവം. നൃത്തോത്സവം, ബാലലീലോത്സവം, ദേവോത്സവം, മഹോത്സവം തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങള്‍. കൂട്ടത്തിലോട്ടം, ആനന്ദനൃത്തം, കൂടിപ്പിരിയല്‍ തുടങ്ങിയവയും ഉത്സവത്തിൻ്റെ ഭാഗമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

നിര്‍മ്മാല്യദര്‍ശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രമാണ് തൃച്ചംബരം. രൗദ്രഭാവത്തിലുള്ള കൃഷ്ണനാകയാല്‍ പുലര്‍ച്ചെ അഭിഷേകം കഴിഞ്ഞ് ശാന്തമായി നില്‍ക്കുന്ന സമയത്ത് തൊഴുന്നതാണ് അഭികാമ്യം എന്നാണ് വിശ്വാസം. അതുകൊണ്ടു തന്നെ പുലര്‍ച്ചെയാണ് കൂടുതലും വിശ്വാസികള്‍ ഇവിടെ എത്തിച്ചേരുന്നത്.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
ആന കേറാത്ത അമ്പലം; തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം
Open in App
Home
Video
Impact Shorts
Web Stories