സാമന്തയ്ക്കു വേണ്ടി വലിയ ക്ഷേത്രം നിർമിക്കാനായിരുന്നു ആഗ്രഹം; പണമില്ലാത്തതിനാൽ 5 ലക്ഷം മുടക്കി ചെറുത് പണിതെന്ന് ആരാധകൻ
- Published by:Naseeba TC
- news18-malayalam
Last Updated:
സാമന്തയുടെ രോഗശാന്തിക്കായി തിരുമല, അമീൻ പീർ ദർഗ, വെളാങ്കണ്ണി എന്നിവിടങ്ങളിലേക്ക് അഞ്ച് ദിവസത്തെ തീർത്ഥാടന യാത്രയും ഇയാൾ നടത്തിയിരുന്നു
advertisement
1/5

ഏപ്രിൽ 28 ന് സാമന്തയുടെ 36ാം പിറന്നാളിനാണ് ഒരു ആരാധകൻ താരത്തിനു വേണ്ടി ക്ഷേത്രം പണിത് വാർത്തകളിൽ ഇടംനേടിയത്. ആന്ധ്രപ്രദേശിലെ അലപാട് ഗ്രാമത്തിലുള്ള തെനാലി സന്ദീപ് എന്നയാളാണ് പ്രിയ നടിക്കു വേണ്ടി വീടുനു മുന്നിൽ അമ്പലം പണിതത്.
advertisement
2/5
ക്ഷേത്രത്തിൽ സാമന്തയുടെ ഒരു പ്രതിമയും തെനാലി സ്ഥാപിച്ചിരുന്നു. പച്ച ബ്ലൗസും ചുവപ്പ് സാരിയുമാണ് പ്രതിമയ്ക്ക് അണിയിച്ചു നൽകിയിരിക്കുന്നത്. സാമന്തയുടെ പിറന്നാൾ ദിവസം തുറന്ന അമ്പലം കാണാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി ആരാധകരും എത്തിയിരുന്നു.
advertisement
3/5
സാമന്തയ്ക്കു വേണ്ടി വലിയൊരു ക്ഷേത്രം പണിയാനായിരുന്നു തന്റെ ആഗ്രഹമെന്നും എന്നാൽ പണം ഇല്ലാത്തതിനാൽ അഞ്ച് ലക്ഷം മുടക്കി ചെറുതൊരെണ്ണം വീടിനു മുന്നില‍് പണിയുകയുമായിരുന്നുവെന്ന് ആരാധകനായ തെനാലി പറയുന്നു.
advertisement
4/5
സാമന്തയുടെ കടുത്ത ആരാധകനായ തെനാലി നടിക്ക് മയോസിറ്റിസ് സ്ഥിരീകരിച്ചപ്പോൾ നിരവധി പുണ്യസ്ഥലങ്ങളും സന്ദർശിച്ചിരുന്നു. സാമന്തയുടെ അസുഖം ഭേദമാകാൻ തിരുമല, അമീൻ പീർ ദർഗ, വെളാങ്കണ്ണി എന്നീ സ്ഥലങ്ങളിൽ അഞ്ച് ദിവസത്തെ തീർത്ഥാടന യാത്രയാണ് ഇയാൾ നടത്തിയത്.
advertisement
5/5
സാമന്തയോടുള്ള ആദര സൂചകമായി പിറന്നാൾ ദിവസം അന്നദാനവും സന്ദീപ് നടത്തി. പാവപ്പെട്ടവർക്കു വേണ്ടി നടി നടത്തുന്ന കാരുണ്യപ്രവർത്തനങ്ങൾ മാതൃകയായിക്കിയാണ് താനും അന്നദാനം നടത്തിയതെന്നും സന്ദീപ് തെനാലി പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
സാമന്തയ്ക്കു വേണ്ടി വലിയ ക്ഷേത്രം നിർമിക്കാനായിരുന്നു ആഗ്രഹം; പണമില്ലാത്തതിനാൽ 5 ലക്ഷം മുടക്കി ചെറുത് പണിതെന്ന് ആരാധകൻ