TRENDING:

ചങ്കത്തി ആവുമ്പൊ പുലരും വരെ നോക്കിയിരിക്കാൻ പറ്റില്ലല്ലോ; ഭാവനയ്ക്ക് നേരംപുലരും മുൻപേ പിറന്നാൾ ആശംസിച്ച് മഞ്ജു

Last Updated:
ഇക്കുറിയും മഞ്ജു പതിവ് തെറ്റിച്ചില്ല. ഭാവനയ്ക്ക് പിറന്നാൾ ആശംസയുമായി പ്രിയപ്പെട്ട ചങ്കത്തി
advertisement
1/6
ചങ്കത്തി ആവുമ്പൊ പുലരും വരെ നോക്കിയിരിക്കാൻ പറ്റില്ലല്ലോ; ഭാവനയ്ക്ക് നേരംപുലരും മുൻപേ പിറന്നാൾ ആശംസിച്ച് മഞ്ജു
മഞ്ജു വാര്യരും (Manju Warrier) ഭാവനയും തമ്മിലെ സൗഹൃദത്തിന് പ്രത്യേകിച്ച് ആമുഖം ആവശ്യമില്ല. ഇന്ന് ഭാവനയുടെ ജന്മദിനമാണ് (Bhavana birthday). പ്രിയപ്പെട്ട ചങ്കത്തി കൂടിയായ മഞ്ജു അതിരാവിലെ തന്നെ ഭാവനയ്ക്ക് ജന്മദിനം ആശംസിച്ചു കൊണ്ട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ എത്തിച്ചേർന്നു. മിസിസ് ജൂൺ 6 എന്നാണ് ഭാവന തന്റെ ഇൻസ്റ്റഗ്രാം ബയോയിൽ രേഖപ്പെടുത്തിയിട്ടുള്ളത്
advertisement
2/6
'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന സിനിമയിൽ വേഷമിട്ട് അഭിനയജീവിതത്തിന്റെ ആദ്യ ഇന്നിങ്സിന് മഞ്ജു വിരാമമിട്ട്, പിന്നെയും വർഷങ്ങൾക്ക് ശേഷമാണ് ഭാവന സിനിമയിലെത്തുന്നത്. കമൽ സംവിധാനം ചെയ്ത 'നമ്മൾ' ആണ് ഭാവനയുടെ ആദ്യചിത്രം. എങ്കിലും ഇവർ തമ്മിൽ സഹപ്രവർത്തകരെക്കാൾ ബന്ധം ഏറെയാണ്. കൂട്ടത്തിലെ മറ്റൊരാൾ നടി സംയുക്ത വർമയാണ് (തുടർന്ന് വായിക്കുക)
advertisement
3/6
മഞ്ജുവും ഭാവനയും സിനിമയിൽ സജീവമായെങ്കിലും, സംയുക്ത വിവാഹം കഴിഞ്ഞതോടെ കുടുംബജീവിതവുമായി മുന്നേറി, സിനിമയിൽ നിന്നും പിൻവാങ്ങി. ഇടയ്ക്ക് ഒരു പരസ്യചിത്രത്തിൽ വന്നെങ്കിലും, സിനിമയിലേക്കുള്ള പ്രവേശനം അപ്പോഴും ഉണ്ടായില്ല. ഇവർ മൂന്നുപേരും ഒന്നിച്ചൊരു സിനിമയിലെത്തിയാൽ പ്രേക്ഷകർ ആഘോഷമാക്കും എന്ന കാര്യത്തിൽ സംശയമേതും വേണ്ട
advertisement
4/6
മഞ്ജുവിന്റെ ജന്മദിനത്തിന് ഭാവനയുടെ ഒരു പോസ്റ്റും പതിവാണ്. ഈ കൂട്ടുകാരികൾ ഇപ്പോഴും ഒത്തുകൂടലിനു പ്രാധാന്യം നൽകുന്നവരാണ്
advertisement
5/6
ഒരുപാട് വർഷങ്ങൾക്ക് ശേഷം ഭാവന മലയാള സിനിമയിൽ തിരിച്ചെത്തിയിരുന്നു. ഷറഫുദീൻ നായകനായ 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയായിരുന്നു മടങ്ങിവരവ്
advertisement
6/6
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'ഹണ്ട്' എന്ന മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രത്തിൽ ഭാവന അടുത്തതായി നായികാവേഷത്തിൽ എത്തും
മലയാളം വാർത്തകൾ/Photogallery/Buzz/
ചങ്കത്തി ആവുമ്പൊ പുലരും വരെ നോക്കിയിരിക്കാൻ പറ്റില്ലല്ലോ; ഭാവനയ്ക്ക് നേരംപുലരും മുൻപേ പിറന്നാൾ ആശംസിച്ച് മഞ്ജു
Open in App
Home
Video
Impact Shorts
Web Stories