ന്യൂമാഹി പരിമഠം ദുര്ഗ്ഗാക്ഷേത്രത്തില് പൂരോത്സവത്തിന് കൊടിയേറി; ഏപ്രിൽ ഒന്നിന് ആറാട്ടോടെ സമാപനം
Last Updated:
108 ദുര്ഗ്ഗാ ക്ഷേത്രങ്ങളില് ഒന്നായ പരിമഠം ക്ഷേത്രത്തില് പൂരോത്സവം. പൂരം കുളിച്ചു ദുര്ഗ്ഗാ ദേവി തൻ്റെ സഹോദരിയെ കാണാന് പോകും. അനിയത്തിയെ സമാധാനിപ്പിച്ച് ദേവി ഒളിച്ചു വരുന്നു എന്നാണ് വിശ്വാസം. ഏപ്രില് ഒന്നിന് ആറാട്ട് സദ്യയോടെ പൂരോത്സവത്തിന് സമാപനമാകും.
advertisement
1/5

ന്യൂമാഹി പരിമഠം ദുര്‍ഗ്ഗാക്ഷേത്രത്തില്‍ പൂരോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂര്‍ പദ്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. കലവറ നിറക്കല്‍ ഘോഷയാത്ര, ഇരട്ടത്തായമ്പക എന്നിവ വിപുലമായി നടന്നു.
advertisement
2/5
108 ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ ഒന്നാണ് പരിമഠം ക്ഷേത്രം. ദുര്‍ഗ്ഗാ സ്വയം ഭൂവായ രൂപമില്ലാത്ത ശിലയാണ് ക്ഷേത്രത്തിലെ പ്രധാനമൂര്‍ത്തി. പടിഞ്ഞാറ് ഭാഗത്തേക്ക് ദര്‍ശനം ഉള്ള ക്ഷേത്രത്തില്‍, തൊട്ടു മുന്നിലായി കുളമുണ്ട്.
advertisement
3/5
പണ്ട് കാടു പിടിച്ച സ്ഥലം വെട്ടി തെളിച്ചപ്പോള്‍ കല്ലില്‍ അരിവാള്‍ കൊണ്ട് രക്തവും, പാലും കണ്ടു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ക്ഷേത്രത്തിൻ്റെ കീഴ് ഭാഗത്ത്, കടലോരത്ത് അഴിയ്ക്കല്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ കുടികൊള്ളുന്ന ഭഗവതി ദുര്‍ഗ്ഗാ ദേവിയുടെ അനിയത്തിയാണെന്ന് ഐതീഹ്യം.
advertisement
4/5
പൂരം കുളിച്ചു ദുര്‍ഗ്ഗ ദേവി , തൻ്റെ സഹോദരിയെ കാണാന്‍ പോകും. തിരിച്ചു വരുമ്പോള്‍ ആര്‍പ്പും കുരവയും വാദ്യങ്ങളും ഉണ്ടാകാറില്ല. അനിയത്തിയെ സമാധാനിപ്പിച്ച് ഒളിച്ചു വരുന്നു എന്നാണ് വിശ്വാസം.
advertisement
5/5
പൂരോത്സവത്തിൻ്റെ ഭാഗമായി തിരുവാതിരകളി, ഓട്ടന്‍ തുള്ളല്‍, തായമ്പക, കാഴ്ചശീവേലി, എന്നിവ നടക്കും. ഏപ്രില്‍ ഒന്നിന് രാവിലെ ആറാട്ട്, കൊടിയിറക്കല്‍, ഉച്ചപ്പൂജ, ആറാട്ട് സദ്യ എന്നിവയോടെ പൂരോത്സവത്തിന് സമാപനമാകും.
മലയാളം വാർത്തകൾ/Photogallery/Kerala/Kannur/
ന്യൂമാഹി പരിമഠം ദുര്ഗ്ഗാക്ഷേത്രത്തില് പൂരോത്സവത്തിന് കൊടിയേറി; ഏപ്രിൽ ഒന്നിന് ആറാട്ടോടെ സമാപനം