Manoj K Jayan | ടെസ്‌ല കാർ സ്വന്തമായുള്ള മനോജ് കെ. ജയൻ തുരുമ്പിച്ച ഫിയറ്റ് കാറിനു മുന്നിൽ; പിന്നിൽ ഒരു കഥയുണ്ട്
- Published by:meera_57
- news18-malayalam
Last Updated:
മനോജ് കെ. ജയന്റെ കൂടെ കാണുന്ന ഈ കാറിന് വിലയേക്കാൾ, മൂല്യത്തിനും പാരമ്പര്യത്തിനുമാണ് പ്രാധാന്യം
advertisement
1/6

മലയാള സിനിമയിൽ സ്വന്തമായി ഒരു ടെസ്‌ല കാർ സ്വന്തമായുള്ള നടൻ ആരെന്ന ചോദ്യത്തിന് മനോജ് കെ. ജയന്റെ പേരാകും ഉയർന്നു വരിക. നാട്ടിലും വിദേശത്തുമായി താമസിക്കുന്ന മനോജ്, തനിക്ക് ഇങ്ങനെയൊരു കാർ ക്രെയ്സ് ഉള്ള വിവരം പരസ്യമാക്കിയത്, അടുത്തിടെ രണ്ടിടത്തുമായി ആഡംബര കാറുകൾ കാറുകൾ സ്വന്തമാക്കിയതിന് പിന്നാലെയാണ്. മനോഹരമായ നടക്കാത്ത സ്വപ്നം സാക്ഷാത്ക്കരിച്ചു എന്ന നിലയിലാണ് മനോജ് കെ. ജയൻ ടെസ്‌ല കാർ വാങ്ങിയ വിവരം പരസ്യമാക്കിയത്. എങ്കിൽ, എന്തിനാകും ആ മനോജ് ഇപ്പോൾ ഈ തുരുമ്പിച്ച കാറിന്റെ മുന്നിൽ നിൽക്കുന്നത്?
advertisement
2/6
മാത്രവുമല്ല, സ്വന്തം കാറിന്റെ നമ്പർ പ്ളേറ്റിൽ നടന്റെ തന്നെ പേരിലെ ചില അക്ഷരങ്ങൾ നിരത്താനും അദ്ദേഹം മറന്നില്ല. ഇത് യു.കെയിൽ ലഭിക്കുന്ന അപൂർവം ചില അവസരങ്ങളിൽ ഒന്നാണ്. മനോജിന്റേത് 2017ൽ വിപണിയിലെത്തിയ ടെസ്‌ല മോഡൽ 3യാണ്. 381 കിലോമീറ്റർ മുതൽ 614 കിലോമീറ്റർ വരെ മൈലേജുള്ള മോഡലുകളിൽ ഏതാണ് മനോജിന്റേത് എന്ന കാര്യത്തിൽ വിവരമേതും ലഭ്യമല്ല. പക്ഷേ, എന്തുവില കൊടുത്താലും ഇപ്പോൾ മനോജ് നിൽക്കുന്ന കാർ എവിടെയും ലഭ്യമാകാൻ സാധ്യതയില്ല. വിലയേക്കാൾ, മൂല്യത്തിനും പാരമ്പര്യത്തിനുമാണ് ഇവിടെ പ്രാധാന്യം
advertisement
3/6
കാറും സിനിമയും പോലെ സംഗീതത്തെയും ജീവനുതുല്യം സ്നേഹിക്കുന്ന നടനാണ് മനോജ് കെ. ജയൻ. പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയന്റെ മകൻ എന്ന നിലയിൽ മനോജിനെ അറിയാവുന്നവരും ഏറെയാണ്. കയ്യിൽ ഒരു മൈക്ക് കിട്ടിയാൽ, മനോഹരമായി പാടാനും തനിക്കറിയാം എന്ന് മനോജ് കെ. ജയൻ വളരെ മുൻപേ തെളിയിച്ചിരുന്നു. അതിനാൽ തന്നെ ഇന്ന് ജന്മവാർഷികമുള്ള പ്രിയ സംഗീതജ്ഞന്റെ ജന്മദിനത്തിൽ മനോജ് കെ. ജയൻ ഈ കാറും മറ്റൊരു ചിത്രവുമായി ഇൻസ്റ്റാഗ്രാമിൽ വന്നുചേരുകയാണ്
advertisement
4/6
മുഹമ്മദ് റാഫിയുടെ അനശ്വര ഗാനങ്ങൾ കേൾക്കാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? അദ്ദേഹത്തിന്റെ വിയോഗത്തിന് അര നൂറ്റാണ്ടിന്റെ അകലം ഉണ്ടെങ്കിലും, ഇന്നും റാഫി നമ്മുടെയെല്ലാം ഒപ്പമുണ്ടെന്നു തോന്നിക്കുന്ന സംഗീതമാണ് അദ്ദേഹത്തിന്റേത്. മനോജ് കെ. ജയനും അദ്ദേഹത്തിന്റെ ആരാധകരിൽ ഒരാളാണ്. ഒരു നടൻ മറ്റൊരു മഹാരഥന്റെ ഓർമകൾക്ക് മുന്നിൽ ഒരുകൊച്ചുകുട്ടിയെന്ന പോലെ കൗതുകത്തോടെ നിൽക്കുന്ന കാഴ്ചയാണ് ഈ കാണുന്നത്
advertisement
5/6
'ഇന്ന്, ഭാരതം കണ്ട മഹാപ്രതിഭ, അനശ്വര ഗായകൻ മുഹമ്മദ് റാഫി സാബിന്റെ നൂറാം ജന്മദിനം. അഞ്ചു വർഷം മുമ്പ് ആരാധന കൊണ്ട്, അദ്ദേഹത്തിൻറെ വീട് സന്ദർശിക്കുകയും, അദ്ദേഹം ഉപയോഗിച്ചിരുന്ന ഫിയറ്റ് കാറിന്റെ മുൻപിൽ നിന്ന് ഒരു ഫോട്ടോ എടുക്കുകയും ചെയ്തത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു' എന്ന് മനോജ് കെ. ജയൻ ഒരു ക്യാപ്‌ഷനും കുറിച്ചു. മനോജ് ഈ ഫോട്ടോകൾ പോസ്റ്റ് ചെയ്യാനും വേണ്ടി കാത്തിരിന്നിട്ടുണ്ടാകും അദ്ദേഹത്തിന്റെ ആരാധകർ എന്ന് തോന്നും കമന്റ്റ് സെക്ഷൻ പരിശോധിച്ചാൽ. പലരും അവരുടെ മുഹമ്മദ് റാഫി സ്നേഹം കുറിക്കാൻ ഇതൊരു അവസരമായെടുത്തു
advertisement
6/6
മുംബൈയിലെ ബാന്ദ്രയിലാണ് മുഹമ്മദ് റാഫിയുടെ 'റാഫി മാൻഷൻ' സ്ഥിതിചെയ്യുന്നത്. ഈ വീടിന്റെ മുന്നിലായി അദ്ദേഹത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഫിയറ്റ് 'MMU 1067' park ചെയ്തിട്ടുണ്ട്. മുഹമ്മദ് റാഫി ചൗക്കിൽ നിന്നും നടന്നുപോകാനുള്ള ദൂരം മാത്രമേ ഇവിടേയ്ക്കുള്ളൂ. ഈ ചിത്രത്തിൽ നടൻ മനോജ് കെ. ജയനും ഭാര്യ ആശയും അവരുടെ സ്വന്തം കാറിനു മുന്നിൽ പോസ് ചെയ്യുന്ന ദൃശ്യമാണുള്ളത്
മലയാളം വാർത്തകൾ/Photogallery/Buzz/
Manoj K Jayan | ടെസ്‌ല കാർ സ്വന്തമായുള്ള മനോജ് കെ. ജയൻ തുരുമ്പിച്ച ഫിയറ്റ് കാറിനു മുന്നിൽ; പിന്നിൽ ഒരു കഥയുണ്ട്