TRENDING:

Manoj K Jayan | ഒരാളെ ഇഷ്‌ടമാണ്‌ എന്ന് പറയുന്ന ലാഘവത്തോടെ കുഞ്ഞാറ്റ എന്നോട് ചോദിച്ചു; മകളുടെ ആഗ്രഹം കേട്ടതിനെക്കുറിച്ച് മനോജ് കെ. ജയൻ

Last Updated:
അച്ഛന്റെ മുന്നിൽ വരുന്നതിനും മുൻപ്, കുഞ്ഞാറ്റ ആ കഥ അവതരിപ്പിച്ചത് മനോജിന്റെ ഭാര്യ ആശയോടാണ്
advertisement
1/6
Manoj K Jayan | ഒരാളെ ഇഷ്‌ടമാണ്‌ എന്ന് പറയുന്ന ലാഘവത്തോടെ കുഞ്ഞാറ്റ എന്നോട് ചോദിച്ചു: മനോജ് കെ. ജയൻ
വർഷങ്ങളായുള്ള ചോദ്യത്തിന് മറുപടിയെന്നോണം നടൻ മനോജ് കെ. ജയന്റെയും (Manoj K. Jayan) നടി ഉർവശിയുടെയും (Urvashi) മകൾ കുഞ്ഞാറ്റ (Kunjatta) സിനിമയിൽ വരുന്ന വിവരം ഏവരും അറിഞ്ഞിരിക്കും. 'സുന്ദരിയായവൾ സ്റ്റെല്ല' എന്ന ചിത്രത്തിലൂടെയാണ് കുഞ്ഞാറ്റയുടെ അരങ്ങേറ്റം. അമ്മയുടെ ഒപ്പം സിനിമാ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തു വന്ന കുഞ്ഞാറ്റയെ കണ്ടത് മുതലേ ഒരു സിനിമാ പ്രവേശം അടുത്തെവിടെയോ പതിയിരുന്നുവെന്നു വേണം പറയാൻ. പുതിയ സിനിമയെ സംബന്ധിച്ച വാർത്താസമ്മേളനത്തിൽ, കുഞ്ഞാറ്റ മനോജിന്റെ ഒപ്പമായിരുന്നു പങ്കെടുത്തത്. മികച്ച വിദ്യാഭ്യാസവും കോർപ്പറേറ്റ് മേഖലയിലെ ജോലിയും ഒക്കെ സ്വന്തമാക്കിയ ശേഷം മാത്രമാണ് കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി ജയൻ സിനിമയുടെ വിളികേട്ടത്
advertisement
2/6
അച്ഛനും അമ്മയ്ക്കും താൻ സിനിമയിൽ വരുന്നതാണ് ഇഷ്‌ടം, നല്ലൊരു സ്ക്രിപ്റ്റ് കിട്ടിയാൽ തീരുമാനിക്കും എന്നാണ് സിനിമാ മോഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് കുഞ്ഞാറ്റ മറുപടി പറഞ്ഞത്. മകളുടെ ആദ്യ സിനിമയെ കുറിച്ചുള്ള പത്രസമ്മേളനത്തിൽ ഉർവശിയെപ്പറ്റി സംസാരിക്കവേ വികാരാധീനനായ മനോജ് കെ. ജയന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. മകൾ എങ്ങനെ സിനിമയിൽ എത്തി എന്ന കാര്യവും മനോജ് കെ. ജയൻ വിശദീകരിച്ചിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
'അച്ഛനോട് തുറന്നു സംസാരിക്കുന്ന പ്രായപൂർത്തിയായ മകളാണെങ്കിൽ, അത് കേൾക്കുന്ന അച്ഛനാണെങ്കിൽ പറയാവുന്ന ഒരു കാര്യമുണ്ട്. അച്ഛാ, എനിക്കൊരാളെ ഇഷ്‌ടമാണ്‌ കല്യാണം കഴിച്ചു തരുമോ എന്ന്. അതിനു പകരം, അതേ ലാഘവത്തോടു കൂടി, 'അച്ഛാ എനിക്ക് സിനിമ ഇഷ്‌ടമാണ്‌. എനിക്ക് സിനിമയിൽ അഭിനയിച്ചാൽ കൊള്ളാം എന്ന് ആദ്യമായി തുറന്നു പറഞ്ഞു,' എന്ന് മനോജ് കെ. ജയൻ. അതിനും മുൻപ് കുഞ്ഞാറ്റ ആ കഥ അവതരിപ്പിച്ചത് മനോജിന്റെ ഭാര്യ ആശയോടാണ്
advertisement
4/6
'ആശ കുഞ്ഞാറ്റയ്ക്ക് അമ്മ മാത്രമല്ല, നല്ലൊരു സുഹൃത്ത് കൂടിയാണ്. എപ്പോഴും ആശയോടാണ് കുഞ്ഞാറ്റ കാര്യങ്ങൾ അവതരിപ്പിക്കുന്നതും, അതുവഴിയാണ് ഞാൻ കാര്യങ്ങൾ അറിയുന്നതും. മോൾ അച്ഛനോട് തന്നെ പറയൂ എന്നായിരുന്നു ആശയുടെ ഉപദേശം. മകളുടെ ഇഷ്‌ടത്തോട് നോ പറഞ്ഞില്ല. എന്റെ ആഗ്രഹം മറ്റൊന്നെങ്കിലും, മകൾ ആഗ്രഹിക്കുന്നത് നടത്തിക്കൊടുക്കുന്നതാണ് ഒരു പിതാവിന്റെ കടമ എന്ന് ഞാൻ വിശ്വസിക്കുന്നു...
advertisement
5/6
ഒരു ചാൻസ് വിളിച്ചു ചോദിക്കുക ബുദ്ധിമുട്ടാകും. എളുപ്പം അവസരം കിട്ടുന്ന മേഖലയല്ല സിനിമ. നമുക്കൊരു സമയം വരും, അപ്പോൾ മാത്രമേ വിളിക്കൂ. അങ്ങനെ വനിതയിൽ ഒരു അഭിമുഖം നൽകി. മകൾക്ക് സിനിമയിൽ താൽപ്പര്യമുണ്ട് എന്ന് അറിയിപ്പ് പോലെ നൽകി'. ഇത് അമ്മയെ അറിയിക്കണം എന്ന മനോജിന്റെ ഉപദേശപ്രകാരം കുഞ്ഞാറ്റ ചെന്നൈയിൽ പോയി ഉർവശിയെ കാണുകയും അമ്മയുടെ അനുഗ്രഹം തേടുകയും ചെയ്തു
advertisement
6/6
അമ്മയുടെ അനുഗ്രഹം ലഭിച്ച കുഞ്ഞാറ്റ തിരിച്ചുവന്നു. തന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളായ സേതുവും അലക്‌സും ഇതിന്റെ പിന്നിൽ പ്രവർത്തിച്ചു എന്ന് മനോജ് കെ. ജയൻ. മോൾക്കൊരു നല്ല സിനിമയുണ്ട് എന്ന് പറഞ്ഞു കൊണ്ട് അവരാണ് കുഞ്ഞാറ്റയ്ക്ക് സിനിമാപ്രവേശത്തിനു അവസരം നൽകിയത്
മലയാളം വാർത്തകൾ/Photogallery/Buzz/
Manoj K Jayan | ഒരാളെ ഇഷ്‌ടമാണ്‌ എന്ന് പറയുന്ന ലാഘവത്തോടെ കുഞ്ഞാറ്റ എന്നോട് ചോദിച്ചു; മകളുടെ ആഗ്രഹം കേട്ടതിനെക്കുറിച്ച് മനോജ് കെ. ജയൻ
Open in App
Home
Video
Impact Shorts
Web Stories