TRENDING:

'മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി; പക്ഷേ അത് പെങ്ങള്‍ കഥാപാത്രമായിരുന്നു'; പുതിയ വിവാദവുമായി മന്‍സൂര്‍ അലി ഖാൻ

Last Updated:
'എന്നാൽ മന്‍സൂറിന്റെ വാക്കുകള്‍ കേട്ട് മഡോണയുടെ മുഖത്തെ ഭാവമാറ്റം പ്രകടമായിരുന്നു'.
advertisement
1/8
'മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി; പക്ഷേ അത് പെങ്ങള്‍ കഥാപാത്രമായിരുന്നു'; പുതിയ വിവാദവുമായി മന്‍സൂര്‍ അലി ഖാൻ
നടി തൃഷയ്ക്കെതിരെ ലിയോ താരം മൻസൂർ അലി ഖാൻ നടത്തിയ പരാമർശത്തിൽ വ്യാപക വിമർശനണമാണ് ഉയർന്ന് കൊണ്ടിരിക്കുന്നത്. ലിയോയിൽ തൃഷയുമൊത്തുള്ള കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നാണ് മൻസൂർ അലി ഖാൻ നടത്തിയ പരാമർശം. ഇതിനു പിന്നാലെ രൂക്ഷ വിമർശനവുമായി നടി തൃഷയും രംഗത്തെത്തിയിരുന്നു.
advertisement
2/8
മൻസൂർ അലി ഖാൻ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയിൽ സംസാരിച്ച ഒരു വീഡിയോ കണ്ടതായും, അതിനെ ശക്തമായി അപലപിക്കുന്നതായും തൃഷ പറഞ്ഞു. ഇത്തരത്തിൽ ലൈംഗകതയും അനാദരവും സ്ത്രീവിരുദ്ധതയും പ്രകടിപ്പിക്കാൻ മോശം സ്വഭാവമുള്ളവർക്കേ കഴിയൂവെന്നും തൃഷ എക്സിൽ കുറിച്ചിരുന്നു.
advertisement
3/8
എന്നാല്‍ ഇത് വിവാദമായതിനു പിന്നാലെ മറ്റൊരു മറ്റൊരു പരാമര്‍ശവും ചര്‍ച്ചയാവുന്നു. ലിയോയുടെ വിജയാഘോഷ വേദിയില്‍ താരം പറ‍‍ഞ്ഞ വാക്കുകളാണ് ചർച്ചയാക്കുന്നത്.
advertisement
4/8
ചിത്രത്തില്‍ സഹതാരങ്ങളായി അഭിനയിച്ച മൂന്ന് പേരെക്കുറിച്ചായിരുന്നു മന്‍സൂറിന്‍റെ വാക്കുകള്‍. അര്‍ജുന്‍, തൃഷ, മഡോണ എന്നിവരെക്കുറിച്ചാണ് നടന്‍ പറഞ്ഞത്.
advertisement
5/8
മന്‍സൂറിന്‍റെ വാക്കുകള്‍ ഇങ്ങനെ- "ആക്ഷന്‍ കിംഗ് അര്‍ജുന്‍. അദ്ദേഹത്തിനൊപ്പം ഫൈറ്റ് സീന്‍ ഉണ്ടാകുമെന്ന് ഞാന്‍ കരുതി. പക്ഷേ അത്തരം ഒരു സീന്‍ പോലും ലിയോയില്‍ ഉണ്ടായില്ല. ആക്ഷന്‍ കിംഗിന്‍റെ കൈ ഇരുമ്പ് മാതിരി ഇരിക്കും. കുറേ സിനിമകളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്.
advertisement
6/8
അദ്ദേഹത്തിനൊപ്പം ആക്ഷന്‍ ചെയ്താല്‍ 8- 10 ദിവസം എനിക്ക് ശരീരവേദന ആയിരിക്കും. പിന്നെ തൃഷ മാഡം. കൂടെ അഭിനയിക്കാനേ സാധിച്ചില്ല. ലോകേഷ് കനകരാജ് പടമല്ലേ, അടിയും ഇടിയുമൊക്കെയുള്ള പടമല്ലേ. പക്ഷേ അവര്‍ തൃഷയെ ഫ്ലൈറ്റില്‍ കൊണ്ടുവന്ന് ഫ്ലൈറ്റില്‍ കയറ്റിവിട്ടു.
advertisement
7/8
അതോ കിട്ടിയില്ല, ശരി. മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി. മഡോണ സെറ്റില്‍ വന്നപ്പോള്‍ എനിക്ക് വലിയ സന്തോഷം തോന്നി. ജോളിയായി കഴിയാമല്ലോ എന്ന് തോന്നി. പക്ഷേ അത് പെങ്ങള്‍ കഥാപാത്രം ആയിരുന്നു", മന്‍സൂര്‍ പറഞ്ഞു.
advertisement
8/8
എന്നാൽ മന്‍സൂറിന്റെ വാക്കുകള്‍ കേട്ട് മഡോണയുടെ ഭാവമാറ്റത്തെക്കുറിച്ചുള്ള കമന്‍റുകളും ഈ വീഡിയോയ്ക്കൊപ്പം വരുന്നുണ്ട്. മന്‍സൂറിന്‍റെ വാക്കുകളോടുള്ള അതൃപ്തിയും വിയോജിപ്പും മഡോണയുടെ മുഖത്ത് പ്രകടമാണെന്നാണ് എക്സില്‍ വരുന്ന പല കമന്‍റുകളും.
മലയാളം വാർത്തകൾ/Photogallery/Buzz/
'മഡോണയെ എങ്കിലും കിട്ടുമെന്ന് കരുതി; പക്ഷേ അത് പെങ്ങള്‍ കഥാപാത്രമായിരുന്നു'; പുതിയ വിവാദവുമായി മന്‍സൂര്‍ അലി ഖാൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories