മീനാക്ഷി ദിലീപ് പഠിച്ച അതേ കോളേജിൽ നിന്നും ഡോക്‌ടറായ താരപുത്രിയും പ്രമുഖ നടനും
- Published by:meera_57
- news18-malayalam
Last Updated:
ദിലീപിന്റെ മകൾ മീനാക്ഷി ഗോപാലകൃഷ്ണൻ പഠിച്ചിറങ്ങിയ കോളേജിൽ നിന്നും വേറെയും താരങ്ങളുണ്ട്
advertisement
1/7

മലയാള സിനിമയ്ക്ക് എത്ര സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നടനാണ് ദിലീപ് (Dileep). ഒരുപക്ഷേ, ആ വിജയങ്ങളേക്കാൾ ദിലീപിന് സന്തോഷം കൊണ്ട് മനംനിറഞ്ഞ നിമിഷമാണ് മകൾ മീനാക്ഷിയുടെ (Meenakshi Dileep) നേട്ടം. സ്വപ്നം കണ്ടത് പോലെ ഡോക്‌ടറായി മാറിയ മീനാക്ഷി ഗോപാലകൃഷ്ണന്റെ അരികിൽ നിന്നുള്ള ചിത്രം പോസ്റ്റ് ചെയ്ത് ദിലീപ് ക്യാപ്ഷനായി കുറിച്ച ഒറ്റവരിയിലുണ്ട് എല്ലാം
advertisement
2/7
ദിലീപ് മാത്രമല്ല, കാവ്യാ മാധവനും ഉണ്ടായിരുന്നു ഡോക്ടർ ബിരുദം നേടിയ മകൾ മീനൂട്ടിയുടെ അരികിലായി. ഇനി കുഞ്ഞി മാമാട്ടിക്കും ചേച്ചി കരസ്ഥമാക്കിയ വലിയ നേട്ടത്തിന്റെ കഥ കേട്ട് വളരാം; അനിയത്തിക്ക് പ്രിയം വ്‌ളോഗിംഗിനോടാണെങ്കിലും. മീനാക്ഷി പഠിച്ചിറങ്ങിയ കോളേജ് സിനിമാലോകത്തിന് വേറെയും താരങ്ങളെ സമ്മാനിച്ചിട്ടുണ്ട്. ഇവിടെ പഠിച്ച പ്രമുഖ നടനും, നടിയായ താരപുത്രിയുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിലാണ് മീനാക്ഷി പഠനം പൂർത്തിയാക്കിയത്. ഇനി ഡെർമറ്റോളജിയിൽ സ്പെഷ്യലൈസ് ചെയ്യാനാണ് മീനൂട്ടിയുടെ താൽപ്പര്യം. 1985ൽ സ്ഥാപിതമായ ചെന്നൈയിലെ വൈദ്യപഠന കേന്ദ്രമാണിത്
advertisement
4/7
ഇന്ത്യൻ, എന്തിരൻ സിനിമകളുടെ സംവിധായകൻ ശങ്കറിന്റെ ഇളയപുത്രി അദിതി ശങ്കർ ഇതേ കോളേജിലെ പൂർവവിദ്യാർത്ഥിനിയാണ്. ഈ കോളേജിൽ നിന്നും അദിതി മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി
advertisement
5/7
മെഡിക്കൽ പഠനം പൂർത്തിയാക്കിയെങ്കിലും, തന്റെ ആഗ്രഹം സിനിമയിൽ വരാനാണ് എന്ന് അദിതി പറഞ്ഞപ്പോൾ വീട്ടുകാർ എതിർത്തില്ല. തെലുങ്ക് ചിത്രം 'ഘാനി'യിൽ പിന്നണി ഗായികയായാണ് അദിതിയുടെ തുടക്കം. 'വിരുമൻ' എന്ന തമിഴ് സിനിമയിൽ അദിതി ആദ്യമായി നായികയായി
advertisement
6/7
'ജെയ്‌ലർ' സിനിമയിലെ വസന്ത് രവിയെ ഓർമ്മയുണ്ടോ? സ്വന്തം അച്ഛനെ പോലും വിഡ്ഢിയാക്കിയ പോലീസുകാരൻ മകനെ? ശ്രീ രാമചന്ദ്ര മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എം.ബി.ബി.എസ്. പഠനത്തിനിടെയാണ് അഭിനയത്തോട് താൽപ്പര്യം ഉണ്ടായത് എന്ന് വസന്ത് രവി ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. ശേഷം യു.കെയിലെ മാഞ്ചെസ്റ്ററിൽ നിന്നും ഹെൽത്ത് കെയർ മാനേജ്മെന്റിൽ പഠനം തുടർന്നു
advertisement
7/7
ചെന്നൈ കോളേജിൽ നിന്നും ബിരുദം നേടിയ മീനാക്ഷി ദിലീപിനൊപ്പം കാവ്യാ മാധവനും ദിലീപും. മകളുടെ അർപ്പണ ബോധവും കഠിനാധ്വാനവുമാണ് ഈ വിജയത്തിന് പിന്നിലെന്ന് പറഞ്ഞായിരുന്നു കാവ്യാ മാധവൻ മീനൂട്ടിയുടെ നേട്ടത്തെ അഭിനന്ദിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
മീനാക്ഷി ദിലീപ് പഠിച്ച അതേ കോളേജിൽ നിന്നും ഡോക്‌ടറായ താരപുത്രിയും പ്രമുഖ നടനും