'സുന്ദരീ' എന്ന് വിളിക്കപ്പെടുന്ന മകളുടെ അച്ഛനും അമ്മയും; പഴയകാല ചിത്രത്തിലെ ദമ്പതികൾ ഇവർ
- Published by:user_57
- news18-malayalam
Last Updated:
അമ്മയുടെ മുഖത്തേക്ക് നോക്കിയാൽ ഈ മകൾ ആരെന്ന് മനസിലാകും
advertisement
1/7

വർഷങ്ങളായി എല്ലാപേരും സുന്ദരീ എന്ന് വിളിക്കുന്ന മകളുടെ മാതാപിതാക്കളാണ് ഈ ചിത്രത്തിൽ. അവരുടെ വിവാഹവാര്ഷികത്തിൽ മകൾ പോസ്റ്റ് ചെയ്ത ചിത്രമാണ് നിങ്ങൾക്ക് മുന്നിൽ. എന്നാൽ ഈ വാർഷിക ദിനത്തിൽ ഇവരിൽ ഒരാൾ മാത്രമാണുള്ളത്. മറ്റെയാൾ ഇല്ലാതെയാണ് കഴിഞ്ഞ ആറു വർഷങ്ങളായി ഇവരുടെ ആ സ്‌പെഷൽ ദിനം
advertisement
2/7
ഒരു മകനും മകളുമാണ് ദമ്പതികൾക്ക്. അമ്മയെ ദൊഡ്ഡ എന്നും അച്ഛനെ അജ്‌ജാ എന്നുമാണ് മകൾ വിളിക്കുന്നത്. അവരുടെ വിവാഹവാർഷികത്തിന് സ്നേഹവും പ്രാർത്ഥനയും നേരുകയാണ് മകൾ. അമ്മയുടെ മുഖത്തേക്ക് നോക്കിയാൽ ഈ മകൾ ആരെന്ന് മനസിലാകും (തുടർന്ന് വായിക്കുക)
advertisement
3/7
ഒരു പെൺകുട്ടി നന്നായി അണിഞ്ഞൊരുങ്ങിയാൽ, 'നീയാര് ഐശ്വര്യ റായിയോ' എന്ന് പലരും ഒരൽപം അസൂയയോടെ ചോദിയ്ക്കാൻ തുടങ്ങിയിട്ട് കാലമേറെയായി. അതിനു കാരണക്കാരിയായ സാക്ഷാൽ ഐശ്വര്യ റായിയുടെ അച്ഛനും അമ്മയുമാണ് ചിത്രത്തിൽ
advertisement
4/7
കൃഷ്ണരാജ് റായ്, ബ്രിന്ദ റായ് ദമ്പതികളുടെ മകളാണ് ഐശ്വര്യ റായ്. 2017ൽ ഐശ്വര്യ റായിയുടെ പിതാവ് അന്തരിച്ചു. കുറച്ചു ആഴ്ചകൾക്ക് മുൻപ് പിതാവിന്റെ ജന്മവാർഷികത്തിൽ അദ്ദേഹം കൊച്ചുമകൾ ആരാധ്യക്കൊപ്പം ഇരിക്കുന്ന ഒരു ചിത്രം ഐശ്വര്യ പോസ്റ്റ് ചെയ്തിരുന്നു
advertisement
5/7
ഐശ്വര്യയുടെ ജീവിത വിജയങ്ങളിൽ അമ്മ ബ്രിന്ദ റായ് വലിയ പങ്ക് വഹിച്ചിരുന്നു. മകളുടെ ഒപ്പം നിഴൽപോലെ നടന്ന ആളാണ് ബ്രിന്ദ റായ്. അതുപോലെയാണ് മകൾ ആരാധ്യ ബച്ചന് ഐശ്വര്യ റായ്. ഇന്നും എവിടെപ്പോയാലും മകളുടെ കൈപിടിച്ച് നടക്കുന്ന അമ്മയാണ് ഐശ്വര്യ
advertisement
6/7
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആരാധ്യ സ്കൂൾ ആനുവൽ ദിനത്തിൽ ഒരു നാടകം അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു. ഇത് കാണാൻ ഐശ്വര്യയും അമ്മയും മുഴുവൻ ബച്ചൻ കുടുംബവും പോയിരുന്നു. ആരാധ്യയുടെ പ്രകടനം വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിലുമെത്തി
advertisement
7/7
ആരാധ്യ അവതരിപ്പിച്ച പരിപാടിയിൽ നിന്നും. കാണികളുടെ ഇടയിൽ ഇരുന്ന് ഐശ്വര്യ റായ് ദൃശ്യങ്ങൾ ഫോണിൽ പകർത്തുന്നുണ്ടായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
'സുന്ദരീ' എന്ന് വിളിക്കപ്പെടുന്ന മകളുടെ അച്ഛനും അമ്മയും; പഴയകാല ചിത്രത്തിലെ ദമ്പതികൾ ഇവർ