TRENDING:

Lakshmi Menon:'ഡയബറ്റീസിന് ആളുകൾ മരുന്ന് കഴിക്കുന്നത് പോലെയാണ് ഞാനും കഴിച്ചുകൊണ്ടിരുന്നത്'; ജീവിതത്തിലെ മോശം ദിനങ്ങളെ കുറിച്ച് ലക്ഷ്മി മേനോൻ

Last Updated:
ഡിപ്രഷൻ ബാലൻസ് ചെയ്ത് കൊണ്ട് പോയില്ലെങ്കിൽ പ്രശ്നമാണെന്ന് ലക്ഷ്മി പറയുന്നു
advertisement
1/5
Lakshmi Menon:'ഡയബറ്റീസിന് ആളുകൾ മരുന്ന് കഴിക്കുന്നത് പോലെയാണ് ഞാനും കഴിച്ചുകൊണ്ടിരുന്നത്'; ലക്ഷ്മി മേനോൻ
സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷരെ ചിരിപ്പിക്കുന്ന താരമാണ് ലക്ഷ്മി മേനോൻ (Lakshmi Menon). നടനും അവതാരകനുമായ മിഥുൻ രമേഷിന്റെ (Mithun Ramesh) ഭാര്യയാണ് ലക്ഷ്മി. ഇരുവർക്കും ഒരു മകൾ കൂടിയുണ്ട്. തനിക്ക് ഡിപ്രഷൻ ബാധിച്ചിരുന്നതായി വർഷങ്ങൾക്ക് മുൻപ് തന്നെ ലക്ഷ്‌മി വെളിപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, ഡിപ്രഷൻ ബാധിച്ച സമയത്തെ കുടുംബത്തിലെ ഒരു അംഗങ്ങളുടെയും സപ്പോർട്ടിനെക്കുറിച്ച് വാചാലയായിരിക്കുകയാണ് താരം. യൂട്യൂബ് ചാനലായ സെെന സൗത്ത് പ്ലസിന് നക്കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ് തുറന്നത്.
advertisement
2/5
നമ്മളിൽ പലരുടെയും സംശയമാണ് ദുഃഖമാണ് ഡിപ്രഷൻ എന്നത്. എന്നാൽ അങ്ങനെ അല്ല നമ്മുടെ ശരീരത്തിന് പണി വരുന്നത് പോലെ മനസിന് ഏൽക്കുന്ന ഒരു താരം രോഗമാണ് ഡിപ്രഷൻ അഥവാ വിഷാദം എന്നത്. പണി വരുമ്പോൾ എങ്ങനെയാണോ നമ്മൾ ചികിൽസിക്കുന്നത് അതുപോലുള്ള ചികിത്സയും പരിചരണവും വിഷാദരോഗത്തിനും ആവശ്യമാണ്. സമൂഹത്തിൽ നല്ല രീതിയിൽ ആക്റ്റീവ് ആയിട്ടിരിക്കുന്ന ഒരു വ്യക്തി പെട്ടന്ന് ഡിപ്രഷന് ചികിത്സ തേടി എന്ന് കേട്ടാൽ ആരും അത് അംഗീകരിക്കില്ല. അതുപോലെയാണ് തന്റെ കാര്യമെന്ന് ലക്ഷ്മി പറയുന്നു.
advertisement
3/5
താൻ ഇപ്പോഴും ഡിപ്രഷന് മരുന്ന് കഴിക്കുന്ന വ്യക്തിയാണ്. കഴിച്ച് കൊണ്ടിരിക്കുന്ന മരുന്ന് ഒരാഴ്ചത്തേക്ക് നിർത്തിക്കഴിഞ്ഞാൽ എനിക്ക് മൂഡ് സ്വിംഗ്സ് തുടങ്ങും. ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, എന്തിനാണ് ജീവിച്ചിരിക്കുന്നതെന്ന് എന്ന തരത്തിലുള്ള ചിന്തകൾ ഒകെ വരും. ഡയബറ്റീസിന് ആളുകൾ മരുന്ന് കഴിക്കുന്നത് പോലെ എനിക്കും തുടർച്ചയായി മരുന്ന് കഴിക്കണം. ബാലൻസ് ചെയ്ത് കൊണ്ട് പോയില്ലെങ്കിൽ പ്രശ്നമാണ്. എന്നാൽ ഇപ്പോൾ തനിക്ക് മൂഡ് സ്വിംഗ്സ് വരാറില്ലെന്ന് ലക്ഷ്മി പറയുന്നു. ഡിപ്രഷൻ പൂർണമായും നിയന്ത്രണത്തിലാണെന്നും താരം കൂട്ടിച്ചേർത്തു.
advertisement
4/5
എനിക്ക് ഡിപ്രഷന് ആദ്യം വന്നപ്പോൾ ഭയങ്കര ദേഷ്യമായിരുന്നു. എന്താണ് കാരണമെന്ന് അറിയാതെ വീട്ടുകാർ ഭയന്നതായി ലക്ഷ്മി പറയുന്നു. ഒടുവിൽ ഡോക്ടറെ പോയി കണ്ടിരുന്നു. അമ്മയും ഭർത്താവ് മിഥുനും മകളും ആ സമയങ്ങളിൽ കൂടെ നിന്നതായി ലക്ഷ്മി പറയുന്നു. തുടർച്ചയായ ആത്മഹത്യാ പ്രേരണ തനിക്ക് ഉണ്ടായിരുന്നതായി ലക്ഷ്മി വെളിപ്പെടുത്തി. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലക്ഷ്മി സംസാരിക്കാറുണ്ട്.
advertisement
5/5
ഭർത്താവ് മിഥുൻ രമേശിന് ബെൽസ് പാൾസി വന്നതിനെക്കുറിച്ചും ലക്ഷ്മി മേനോൻ പറയുന്നുണ്ട്. ആ സമയത്ത് ഭർത്താവ് ദുബായിലും ഞാൻ തിരുവനന്തപുരത്തും ആയിരുന്നു.ഫിസിയോതെറാപ്പിയും ഒരുപാട് പേരുടെ പ്രാർത്ഥനയും കാരണമാണ് രോഗം മാറിയതെന്ന് ലക്ഷ്മി പറയുന്നു. ലക്ഷ്മി സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന ചോദ്യത്തിനും താരം പ്രതികരിച്ചു.സത്യസന്ധരായവരെ മാത്രമേ സുഹൃത്തുക്കൾ ആയി പരിഗണിക്കറുള്ളുവെന്ന് ലക്ഷ്മി പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Lakshmi Menon:'ഡയബറ്റീസിന് ആളുകൾ മരുന്ന് കഴിക്കുന്നത് പോലെയാണ് ഞാനും കഴിച്ചുകൊണ്ടിരുന്നത്'; ജീവിതത്തിലെ മോശം ദിനങ്ങളെ കുറിച്ച് ലക്ഷ്മി മേനോൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories