Mohanlal | ഒരു കയ്യിൽ സഞ്ചിയും മറുകയ്യിൽ വെള്ളവുമായി നടന്നു നീങ്ങുന്ന മനുഷ്യൻ നമ്മുടെ ലാലേട്ടനാണ്; മോഹൻലാൽ കുടജാദ്രിയിൽ
- Published by:meera_57
- news18-malayalam
Last Updated:
കാടും മേടും താണ്ടി, നടന്നു നീങ്ങുന്ന ലളിതവസ്ത്രധാരി, അത് മോഹൻലാലാണ്
advertisement
1/7

കാടും മേടും താണ്ടി, നടന്നു നീങ്ങുന്ന ലളിതവസ്ത്രധാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. വീഡിയോയിൽ കാണുന്നത് നടൻ മോഹൻലാലും (Mohanlal). ഈ യാത്ര കുടജാദ്രിയിലേക്കാണ്. ഒപ്പം അധികം പേരില്ല എന്ന് വീഡിയോയിൽ വ്യക്തം. മോഹൻലാൽ കുടജാദ്രി സന്ദർശിച്ച വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. മോഹൻലാലിന്റെ ഫാൻ പേജുകളിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്
advertisement
2/7
തിരക്കഥാകൃത്തായ രാമാനന്ദ് ആയിരുന്നു മോഹൻലാലിന്റെ ഒപ്പമുണ്ടായിരുന്ന സഹയാത്രികരിൽ ഒരാൾ. കൊടുംകാട്ടിൽ പലപ്പോഴും വഴി തെറ്റിയെങ്കിലും, ലക്‌ഷ്യം പിഴച്ചില്ല. മോഹൻലാൽ കൃത്യമായി തന്റെ സഞ്ചാരപഥം താണ്ടി ഉദ്ദേശിച്ച സ്ഥാനത്തെത്തി (തുടർന്ന് വായിക്കുക)
advertisement
3/7
കുടജാദ്രിയിലെ ശങ്കര പീഠത്തിൽ മോഹൻലാൽ കുറച്ചു സമയം ധ്യാനനിമഗ്നനായി. ഈ ചിത്രങ്ങളും പുറത്തുവന്നു കഴിഞ്ഞു
advertisement
4/7
കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലും മോഹൻലാൽ ദർശനം നടത്തിയിരുന്നു. പ്രസിദ്ധമായ ചണ്ഡികാ യാഗത്തിൽ പങ്കുകൊള്ളുകയും ചെയ്തു. ക്ഷേത്രത്തിലെ പ്രധാന തന്ത്രിമാർ ചേർന്ന് അദ്ദേഹത്തിന് വഴിപാടുകൾ നടത്തിക്കൊടുത്തു
advertisement
5/7
പൃഥ്വിരാജ് സംവിധാനം നിർവഹിക്കുന്ന മൂന്നാമത് ചിത്രമായ എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മോഹൻലാൽ. ഇതിനു പുറമേ ബിഗ് ബോസ് മലയാളം ഷോയുടെ അവതാരകന്റെ വേഷവും മോഹൻലാലിനുണ്ട്
advertisement
6/7
മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണവും അതിനു മുൻപ് നടന്നിരുന്നു. രണ്ടു ചിത്രങ്ങളിൽ ബറോസ് ആദ്യം തിയേറ്റർ റിലീസ് പ്രതീക്ഷിക്കുന്ന സിനിമയാണ്
advertisement
7/7
ഏറ്റവും അടുത്ത് പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'നേര്' തിയേറ്ററിൽ മികച്ച ഹിറ്റ് സമ്മാനിച്ച സിനിമയാണ്. വിജയകൂട്ടുകെട്ടായ മോഹൻലാൽ, ജീത്തു ജോസഫ് എന്നിവർക്കൊപ്പം അനശ്വര രാജനും ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു. ഇതിനു ശേഷം മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി ടീമിന്റെ മലൈക്കോട്ടൈ വാലിബൻ തിയേറ്ററിലെത്തി
മലയാളം വാർത്തകൾ/Photogallery/Buzz/
Mohanlal | ഒരു കയ്യിൽ സഞ്ചിയും മറുകയ്യിൽ വെള്ളവുമായി നടന്നു നീങ്ങുന്ന മനുഷ്യൻ നമ്മുടെ ലാലേട്ടനാണ്; മോഹൻലാൽ കുടജാദ്രിയിൽ