മരിച്ചു എന്നുവരെ പറഞ്ഞു; മമ്മൂട്ടി, മോഹൻലാൽ ചിത്രത്തിലെ പഴയകാല നായിക ഇപ്പോൾ ചെയ്യുന്ന തൊഴിൽ ഇതാണ്
- Published by:meera_57
- news18-malayalam
Last Updated:
മമ്മൂട്ടി, മോഹൻലാൽ എന്നുവേണ്ട തെന്നിന്ത്യൻ സിനിമയിലെ മുൻനിര നായകന്മാരുടെ എല്ലാം നായികയായിരുന്നു അവർ
advertisement
1/6

'ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം' റേഡിയോ യുഗത്തിലെ തലമുറയ്ക്കാവും കൂടുതൽ പരിചയമെങ്കിലും, സംഗീത പ്രേമികളുടെ നാവിൽ ഇന്നും ഈ ഈണം നിറയുന്നുണ്ടാവും. ആ ഗാനരംഗത്തിലുടനീളം വിടർന്ന കണ്ണുകളുമായി നിറഞ്ഞ ഒരു നടിയുണ്ട്, സ്വപ്ന. ഈ ഗാനരംഗം ഒരു തട്ടിക്കൂട്ടായിരുന്നോ എന്ന ചോദ്യത്തിന് സംവിധായകൻ ബാലചന്ദ്ര മേനോൻ പോലും 'അതേ' എന്ന് മറുപടി നൽകുമ്പോൾ, ഇന്നും സ്വപ്നയുടെ കണ്ണുകളിലൂടെ ആ ഗാനരംഗം പ്രേക്ഷകരുടെ മനസ്സിൽ നിറയുന്നുണ്ടാവും. ഒരുകാലത്ത് മലയാള സിനിമയിൽ സജീവമായിരുന്ന ഈ നായിക, മലയാളി പോയിട്ട് തെന്നിന്ത്യക്കാരി പോലുമില്ലായിരുന്നു എന്ന സത്യം പലരും അറിഞ്ഞിട്ടുണ്ടാവില്ല. കത്തിനിൽക്കേ, തന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു പോയ സ്വപ്ന എവിടെ എന്ന ചോദ്യത്തിന് ഇതാ മറുപടി
advertisement
2/6
എയ്ഡ്സ് ബാധിതയായി മരിച്ച നടി നിഷ നൂറിന്റെ വാർത്തകൾക്കൊപ്പം പലപ്പോഴും പ്രചരിച്ചത് സ്വപ്നയുടെ ചിത്രങ്ങളായിരുന്നു. അപ്പോഴും അത് നിഷേധിക്കാൻ പോലും സ്വപ്ന എവിടെയും വന്നില്ല. പഞ്ചാബ് സ്വദേശിനിയായ സ്വപ്ന, കന്നഡ ചലച്ചിത്ര മേഖലയിലൂടെയാണ് സിനിമയിൽ വരുന്നത്. എന്നാൽ, കരിയർ ബ്രേക്ക് ലഭിച്ചതാവട്ടെ, മലയാളത്തിലും. പി.ജി. വിശ്വംഭരന്റെ 'സംഘർഷം' എന്ന ചിത്രത്തിൽ രതീഷിന്റെ നായികയായി സ്വപ്ന ബിഗ് സ്‌ക്രീനിലെത്തി. 'സ്വപ്ന' എന്ന് പേരുള്ള തെലുങ്ക്-കന്നഡ ചിത്രത്തിലും അവർ നായികയായി (തുടർന്ന് വായിക്കുക)
advertisement
3/6
വിജയകാന്തിന്റെ 'നെഞ്ചിലെ തുനിവിരുന്താൽ', 'ജാതിക്കൊരു നീതി' കമൽ ഹാസന്റെ 'കടൽ മീൻങ്കൾ', 'ടിക് ടിക്' തുടങ്ങിയ ചിത്രങ്ങളിലും അവർ അഭിനയിച്ചു. 'തൃഷ്ണ' എന്ന ഐ.വി. ശശി, മമ്മൂട്ടി ചിത്രത്തിലും സ്വപ്ന നായികയായി. അന്നാളുകളിൽ ഒരു ലൈംഗിക തൊഴിലാളിയുടെ വേഷം ഏറ്റെടുത്തു ചെയ്യാൻ സ്വപ്ന തയാറായി. ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിൽ അവർ തെല്ലും മടിച്ചില്ല. 'ചിരിയോ ചിരി', 'ഒരു തിര പിന്നെയും തിര' പോലുള്ള സിനിമകൾ സ്വപ്നയുടെ തെരഞ്ഞെടുപ്പ് വൈദഗ്ധ്യത്തിന്റെ വേറിട്ട ഭാവങ്ങളായി
advertisement
4/6
മരുപ്പച്ച, അങ്കച്ചമയം, ഒരു തിര പിന്നെയും തിര പോലത്തെ ചിത്രങ്ങളിൽ സ്വപ്ന പ്രേം നസീറിന്റെ ഒപ്പമഭിനയിച്ചു. വെളിച്ചം വിതറുന്ന പെൺകുട്ടി, പോസ്റ്റ്‌മോർട്ടം, വരന്മാരെ ആവശ്യമുണ്ട്, ഒന്നു ചിരിക്ക്, പ്രേം നസീറിനെ കാണ്മാനില്ല, ഭൂകമ്പം, വികടകവി പോലുള്ള സിനിമകളിൽ സ്വപ്ന വേഷമിട്ടു. ഉയരങ്ങളിൽ, സ്വന്തമെവിടെ ബന്ധമെവിടെ, കടത്തനാടൻ അമ്പാടി തുടങ്ങിയ സിനിമകളിൽ മോഹൻലാലിനൊപ്പം സ്വപ്ന ബിഗ് സ്‌ക്രീനിങ്ങിൽ തെളിഞ്ഞു. ഇതിൽ 'ഉയരങ്ങളിൽ' സ്വപ്നയ്ക്ക് ഏറെ ശ്രദ്ധനേടിക്കൊടുത്ത ചിത്രമാണ്
advertisement
5/6
ഹിന്ദിയിൽ ജിതേന്ദ്ര, ജയപ്രദ, ധർമേന്ദ്ര, ജാക്കി ഷ്‌റോഫ്, ദിലീപ് കുമാർ, ഗോവിന്ദ, മാധുരി ദീക്ഷിത്, സൽമാൻ ഖാൻ തമിഴിൽ രജനീകാന്ത് എന്നിവർക്കൊപ്പവും സ്വപ്ന അഭിനയിച്ചു. വിവാഹം കഴിഞ്ഞ് സിനിമ വിടുന്ന നടിമാരുടെ പന്തിയിലേക്ക് സ്വപ്നയുടെ പേരും ചേർത്തുവച്ചു. ഒന്നിലേറെ ഭാഷകളിൽ നിറഞ്ഞ് നിന്ന നടി പിന്നീട് വെള്ളിത്തിരയുടെ തരിവെളിച്ചത്തിനു മുന്നിൽപ്പോലും വന്നില്ല
advertisement
6/6
ബിസിനസുകാരനായ രമൺ ഖന്നയുമായി വിവാഹം കഴിഞ്ഞതില്പിന്നെ സ്വപ്ന സിനിമ വിട്ടു. എന്നിരുന്നാലും അവർ കലയോടുള്ള സ്നേഹം മറന്നില്ല. ഇരുവരും ചേർന്ന് സംഗിനി എന്റർടൈൻമെന്റ് എന്ന ഇവന്റ് മാനേജ്‌മന്റ് കമ്പനി തുടങ്ങി. അടുത്തിടെ 1980കളിലെ താരങ്ങളുടെ ഒത്തുചേരലിൽ പങ്കെടുത്തവരുടെ കൂട്ടത്തിൽ സ്വപ്നയും ഉണ്ടായിരുന്നു. എന്നാലിത് ആ പഴയകാല നടിയാണ് എന്ന് കണ്ടുപിടിക്കാൻ പലർക്കും കഴിഞ്ഞില്ല എന്ന് മാത്രം. മലയാളത്തിൽ മാത്രം 45 സിനിമകൾ സ്വപ്നയുടെ ക്രെഡിറ്റിലുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
മരിച്ചു എന്നുവരെ പറഞ്ഞു; മമ്മൂട്ടി, മോഹൻലാൽ ചിത്രത്തിലെ പഴയകാല നായിക ഇപ്പോൾ ചെയ്യുന്ന തൊഴിൽ ഇതാണ്