TRENDING:

സിമ്പക്കൊപ്പം കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും മോഹന്‍ലാല്‍

Last Updated:
സിമ്പ എന്ന തന്റെ പെറ്റ് ​ഡോ​ഗിന് ഒപ്പമുള്ള ഫോട്ടോ മോഹൻലാൽ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്
advertisement
1/5
സിമ്പക്കൊപ്പം കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും മോഹന്‍ലാല്‍
നടൻ മോഹൻലാലിന്റെ മൃഗങ്ങളോടുളള സ്നേഹത്തെക്കുറിച്ച് അറിയാത്ത ആരാധകർ കുറവായിരിക്കും. വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹൻലാലിന്റെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. മോഹൻലാലിന്റെ വളർത്തു പൂച്ച സിമ്പ ഇതിനകം തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്. വളർത്തു പൂച്ച സിമ്പയ്ക്ക് ഒപ്പമുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പലപ്പോഴും വൈറലായിട്ടുണ്ട്.
advertisement
2/5
ഇപ്പോഴിതാ, വളർത്തുനായയ്ക്ക് ഒപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയാണ് മോഹൻലാൽ. സിമ്പ എന്ന തന്റെ പെറ്റ് ​ഡോ​ഗിന് ഒപ്പമുള്ള ഫോട്ടോ മോഹൻലാൽ തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. 'ശരി, സിമ്പ ഒരു തമാശ പറഞ്ഞു', എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. തന്റെ നായ്ക്കുട്ടനടുത്തിരുന്ന് പൊട്ടിച്ചിരിക്കുന്ന മോഹൻലാലിനെ ഫോട്ടോയിൽ കാണാം.
advertisement
3/5
ഫോട്ടോ പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു. 'നല്ല ടീമിന്റെ കൂടെ വർക്ക്‌ ചെയ്ത ഒരു എനർജിയും പോസിറ്റീവിറ്റിയും കാണാൻ ഉണ്ട് ആ മുഖത്തു, ലാലേട്ടനും നായ്ക്കളും തമ്മിലുള്ള ഒരു പ്രണയകഥയുണ്ട്, ഒരിക്കലും അവസാനിക്കാത്ത ഒരു പ്രണയകഥ', എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.
advertisement
4/5
അടുത്തിടെ, മോഹൻലാലിനു വേണ്ടി തിരക്കഥാക്യത്ത് സുരേഷ് ബാബു വരച്ച കാരിക്കേച്ചറിന്റെ ചിത്രവും ശ്രദ്ധ നേടിയിരുന്നു. കുടുംബത്തിലെ അംഗങ്ങൾക്കൊപ്പം വളർത്തുമൃഗങ്ങളും ക്യാൻവാസിലിടം നേടി. തന്റെ കുടുംബാംഗങ്ങളാണ് ഇവരെല്ലാമെന്നാണ് മോഹൻലാൽ വീഡിയോയിൽ പറഞ്ഞത്.
advertisement
5/5
ഇതിൽ പുതിയതായി കുടുംബത്തിലേക്ക് വന്ന ഒരു പൂച്ചയുടെ കൂടി ചിത്രത്തിൽ ഉൾപ്പെടുത്താനുണ്ടെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. വളർത്തു മൃഗങ്ങളെ ക്യാൻവാസിൽ ഉൾപ്പെടുത്തുക എന്നത് ഭാര്യ സുചിത്രയുടെ ആശയമായിരുന്നെന്നും മോഹൻലാൽ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
സിമ്പക്കൊപ്പം കുശലം പറഞ്ഞും പൊട്ടിച്ചിരിച്ചും മോഹന്‍ലാല്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories