TRENDING:

ഒരുമിച്ച്‌ ദീപാവലി ആഘോഷിച്ച്‌ മൃണാളും വിജയ് ദേവരകൊണ്ടയും; പ്രണയത്തിലാണോയെന്ന് ആരാധകര്‍

Last Updated:
പരമ്പരാഗതമായ വേഷത്തിൽ ദീപാവലി ആഘോഷിക്കുന്ന മൃണാളിനെയും വിജയ് ദേവരകൊണ്ടയുമാണ് ചിത്രത്തിൽ കാണുന്നത്.
advertisement
1/6
ഒരുമിച്ച്‌ ദീപാവലി ആഘോഷിച്ച്‌ മൃണാളും വിജയ് ദേവരകൊണ്ടയും; പ്രണയത്തിലാണോയെന്ന് ആരാധകര്‍
ദുൽഖർ സൽമാൻ നായകനായ സീതാ രാമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷക മനസ്സിൽ ഇടം നേടിയ താരമാണ് മൃണാൾ ഠാക്കൂർ. മിനിസ്ക്രീനിലൂടെ എത്തിയ താരം പിന്നീട് മറാത്തി ചിത്രങ്ങളിലൂടെ സിനിമയിലേക്കും എത്തുകയായിരുന്നു.
advertisement
2/6
താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരത്തിന്റെ മിക്ക പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ച‌ര്‍ച്ചയാകുന്നത്.
advertisement
3/6
നടൻ വിജയ് ദേവരകൊണ്ടയുമായി ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങളാണ് മൃണാള്‍ പങ്കുവച്ചത്. പോസ്റ്റിന് താഴെ ദീപാവലി ആശംസകളും അറിയിച്ചിട്ടുണ്ട്.
advertisement
4/6
പരമ്പരാകതമായ വേഷത്തിലാണ് ഇരുവരും ഫോട്ടയിൽ കാണുന്നത്. പിങ്ക് സാരിയിൽ മൃണാളും നീല കുർത്തയിൽ വിജയും തിളങ്ങി.
advertisement
5/6
ഇതിനു പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തിയത്. നിങ്ങള്‍ രണ്ടുപേരെയും ഒരുമിച്ച്‌ കാണാൻ നല്ല ഭംഗിയുണ്ടെന്നും പ്രണയത്തിലാണോയെന്നും പലരും പ്രതികരിച്ചു.
advertisement
6/6
എന്നാൽ വിജയ് ദേവരകൊണ്ടയും മൃണാളിന്റെയും പുതിയ സിനിമ ‘ഫാമിലി സ്റ്റാർ’എന്ന സിനിമയുടെ പ്രമോഷൻ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഗീത ഗോവിന്ദം, സര്‍ക്കാര്‍ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകള്‍ക്ക് ശേഷം വിജയ്‌ ദേവരകൊണ്ടയും സംവിധായകൻ കെ. പരശുറാം പെറ്റ്ലയും ഒന്നിക്കുന്ന ചിത്രമാണിത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഒരുമിച്ച്‌ ദീപാവലി ആഘോഷിച്ച്‌ മൃണാളും വിജയ് ദേവരകൊണ്ടയും; പ്രണയത്തിലാണോയെന്ന് ആരാധകര്‍
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories