TRENDING:

നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും രാജകീയ വിവാഹവേദി ഇതോ? 2025 ഓടെ ഇരുവരും ഒന്നാകുമെന്ന് സൂചന

Last Updated:
രാജകീയ വിവാഹം നടത്തുന്നതിനായി തിരഞ്ഞെടുക്കുന്ന മനോഹരയിടം ഇതാകുമെന്നും, 2025 ഓടെ അത് സംഭവിക്കുമെന്നുമാണ് പരക്കുന്ന വാർത്ത
advertisement
1/6
നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും രാജകീയ വിവാഹവേദി ഇതോ?  2025 ഓടെ ഇരുവരും ഒന്നാകുമെന്ന് സൂചന
തെന്നിന്ത്യൻ താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകാൻ ഒരുങ്ങുകയാണ്. ഓഗസ്റ്റ് എട്ടിനായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
advertisement
2/6
ഇരുവരും തമ്മിൽ ‍ഡേറ്റിങ്ങിലാണെന്നുളള തരത്തിൽ വാർത്തകൾ കുറേനാളുകളായി നിലനിൽക്കുന്നുണ്ടായിരുന്നുവെങ്കിലും ഒരു സുപ്രഭാതത്തിൽ താരങ്ങളു‍ടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന വാർത്ത ആരാധകരേയും പാപ്പരാസികളേയും ഒരുപോലെ ഞെട്ടിച്ചു.
advertisement
3/6
നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും വിവാഹനിശ്ചയ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ താരങ്ങളുടെ വിവാഹം 2025 ഓടെ ഉണ്ടാകുമെന്നാണ് സൂചന.
advertisement
4/6
നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും രാജകീയ വിവാഹത്തിനായ തിരഞ്ഞെടുത്തത് രാജസ്ഥാനാണെന്നും അഭ്യൂഹങ്ങൾ. അതേസമയം തന്നെ ഏതെങ്കിലും വിദേശരാജ്യം തിരഞ്ഞെടുത്തേക്കുമെന്നും വാർത്തകൾ പരക്കുന്നുണ്ട്.
advertisement
5/6
വിവാഹനിശ്ചയത്തിന് പിന്നാലെ വലിയ തരത്തിലുള്ള സൈബർ ആക്രമണങ്ങളാണ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും നേരിടുന്നത്. സമാന്തയെ പിരിഞ്ഞ് ശോഭതയെ വിവിഹം കഴിക്കാനുള്ള നാ​ഗ ചൈതന്യയുടെ തീരുമാനം രൂക്ഷമായ വിമർശനങ്ങളാണ് നേരിടുന്നത്.
advertisement
6/6
അതേസമയം തന്നെ ശോഭിത സമാന്തയുടെ ജീവിതം തകർത്തുവെന്ന തരത്തിലും വിമർശനങ്ങൾ. അതിനിടയിലും ഇരുവരുടേയും ഒന്നിക്കാനുള്ള തീരുമാനത്തെ പോസിറ്റീവ് ആയി കാണുന്നവരും ഉണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
നാഗ ചൈതന്യയുടേയും ശോഭിത ധൂലിപാലയുടേയും രാജകീയ വിവാഹവേദി ഇതോ? 2025 ഓടെ ഇരുവരും ഒന്നാകുമെന്ന് സൂചന
Open in App
Home
Video
Impact Shorts
Web Stories