മുംബൈയിൽ തിരിച്ചെത്തി നടാഷ ,മകനെ ഹാര്‍ദികിന്റെ വീട്ടിലാക്കി; ചിത്രങ്ങൾ വൈറൽ
- Published by:Sarika N
- news18-malayalam
Last Updated:
2020-ലാണ് ഹാര്‍ദികും ഡാന്‍സറും മോഡലും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ നടാഷയും വിവാഹിതരായത്.
advertisement
1/5

ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും (Hardik Pandya)നടിയും സെര്‍ബിയന്‍ മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും (Natasha Stankovic)കഴിഞ്ഞ ജൂലൈയിലാണ് വിവാഹമോചിതരാകുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്.ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വാര്‍ത്ത അവര്‍ ആരാധകരുമായി പങ്കുവെച്ചത്.അതിന് മുമ്പ് മകന്‍ അഗസ്ത്യയുമായി നടാഷ സെര്‍ബിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
advertisement
2/5
ഇപ്പോഴിതാ വീണ്ടും നാല് വയസുകാരനായ അഗസ്ത്യയുമായി മുംബൈയിലെത്തിയിരിക്കുകയാണ് നടാഷ. തിങ്കളാഴ്ച്ച മുംബൈയില്‍ വിമാനമിറങ്ങിയ നടാഷ, മകനെ ഹാര്‍ദികിന്റെ വീട്ടിലാക്കി ഹോട്ടല്‍ റൂമിലേക്ക് മടങ്ങി. അഗസ്ത്യയ്‌ക്കൊപ്പമുള്ള ചിത്രം ഹാര്‍ദികിന്റെ സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയുടെ ഭാര്യ പങ്കുരി ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.മകന്‍ കവീറിനും അഗസ്ത്യയ്ക്കുമൊപ്പം കഥാപുസ്തകം വായിക്കുന്ന ചിത്രമാണ് പങ്കുരി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.
advertisement
3/5
2020-ലാണ് ഹാര്‍ദികും ഡാന്‍സറും മോഡലും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ നടാഷയും വിവാഹിതരായത്. ലോക്ഡൗണിനിടയില്‍ രഹസ്യമായിട്ടായിരുന്നു വിവാഹം.അതേ വര്‍ഷം ജൂലൈയില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. 2023-ല്‍ ഇരുവരും ആര്‍ഭാടപൂര്‍വ്വം വിവാഹം വീണ്ടും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത പ്രീ വെഡ്ഡിങ് ആഘോഷവും റിസപ്ഷനുമെല്ലാം വിവാഹത്തോട് അനുബന്ധിച്ചുണ്ടായിരുന്നു.
advertisement
4/5
വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തെിന് ശേഷം ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ നിന്ന് പാണ്ഡ്യ എന്ന എന്ന സര്‍നെയിം നടാഷ ഒഴിവാക്കിയതോടെയാണ് വിവാഹ മോചന അഭ്യൂഹങ്ങളുണ്ടായത്. ഒപ്പം ഹാര്‍ദികിനൊപ്പമുള്ള ചില ചിത്രങ്ങളും അവര്‍ ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ ടീം ട്വന്റി-20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഹാര്‍ദികിനെ അഭിനന്ദിച്ച് നടാഷ ഒരു വാക്ക് പോലും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നില്ല.
advertisement
5/5
ഇരുവരും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ബലം വന്നു. ഇതിന് പിന്നാലെ നടാഷ മകനൊപ്പം സെര്‍ബിയയിലേക്ക് പോകുകയും പിന്നാലെ വിവാഹമോചന വാര്‍ത്ത പുറത്തുവിടുകയുമായിരുന്നു.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹാര്‍ദിക്കും ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയയും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഗ്രീസിൽ അവധിക്കാലം ആഘോഷിച്ചെന്നും ഈ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. ഒരേ പശ്ചാത്തലത്തില്‍ ഒരേ സമയത്തെടുത്ത ചിത്രങ്ങളായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം.
മലയാളം വാർത്തകൾ/Photogallery/Buzz/
മുംബൈയിൽ തിരിച്ചെത്തി നടാഷ ,മകനെ ഹാര്‍ദികിന്റെ വീട്ടിലാക്കി; ചിത്രങ്ങൾ വൈറൽ