വിവാഹമോചന പോസ്റ്റിന് പിന്നാലെ മകന്‍റെ വീഡിയോ പങ്കുവെച്ച് നടാഷ; 'ഹര്‍ദികിന് ഇതിലും നല്ല പങ്കാളിയെ കിട്ടുമെന്ന് ആരാധകർ
- Published by:Sarika KP
- news18-malayalam
Last Updated:
ഹര്‍ദികിന് ഇതിലും നല്ല പങ്കാളിയെ കിട്ടുമെന്ന് ആരാധകർ
advertisement
1/7

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ്താരം ഹാര്‍ദിക് പാണ്ഡ്യയും സെര്‍ബിയന്‍ മോഡലായ നടാഷ സ്റ്റാൻകോവിച്ചും വിവാഹബന്ധം വേർപ്പിരിയുന്നുവെന്ന് സ്ഥിരീകരിച്ചത്. ഇരുവരും തന്റെ ഇന്സറ്റാഗ്രാമിലൂടെയായിരുന്നു ഇക്കാര്യം ആരാധകരെ അറിയിച്ചത്.
advertisement
2/7
പരസ്പര സമ്മതത്തോടെയാണ് ബന്ധം പിരിയുന്നതെന്ന് ഇരുവരും പോസ്റ്റില്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെ രൂക്ഷ വിമർശനമാണ് നടാഷയെക്കെതിരെ ഉയരുന്നത്.
advertisement
3/7
വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും ഹര്‍ദിക് എത്ര നല്ല മനുഷ്യനാണെന്ന് നടാഷ മനസിലാക്കിയില്ലെന്നുമാണ് കമന്‍റുകള്‍. ഹര്‍ദികിന് ഇതിലും നല്ലൊരു ഭാര്യയെ കിട്ടുമെന്നു നടാഷ പോകട്ടെ എന്നുമാണ് മറ്റൊരു കമന്‍റ്.
advertisement
4/7
ഹര്‍ദികിന്‍റെ സ്വത്തിന്‍റെ എത്രത്തോളം നടാഷയുടെ കയ്യിലുണ്ടെന്നായിരുന്നു മൂന്നാമന്‍റെ സംശയം. ഇങ്ങനെ നീളുന്നു കമന്റ്.
advertisement
5/7
അതേസമയം വിവാഹമോചനവാര്‍ത്ത പ്രതൃക്ഷപ്പെട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ മൂന്നുവയസ്സുകാരന്‍ മകന്‍ അഗസ്ത്യയുടെ വീഡിയോ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടാഷ സ്റ്റാന്‍കോവിച്ച്.
advertisement
6/7
നടാഷയുടെ സെര്‍ബിയയിലെ വസതിയില്‍ ഉദ്യാനത്തിലെ ചെടികള്‍ക്കിടയില്‍ പന്ത് തിരയുന്ന അഗസ്ത്യയുടെ വീഡിയോയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി നടാഷ പങ്കുവെച്ചിരിക്കുന്നത്.
advertisement
7/7
ഈയാഴ്ച ആദ്യമാണ് നടാഷ സെര്‍ബിയയിലേക്ക് പോയതായാണ് റിപ്പോര്‍ട്ട്. നടാഷയേയും മകനേയും മുംബൈ വിമാനത്താവളത്തില്‍ കണ്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
വിവാഹമോചന പോസ്റ്റിന് പിന്നാലെ മകന്‍റെ വീഡിയോ പങ്കുവെച്ച് നടാഷ; 'ഹര്‍ദികിന് ഇതിലും നല്ല പങ്കാളിയെ കിട്ടുമെന്ന് ആരാധകർ