TRENDING:

Navya Nair | നാത്തൂനും ഞാനും ഔട്ട് കംപ്ലീറ്റ്‌ലി; മകന്റെ പിറന്നാളിനിടെ ഉണ്ടായ സർപ്രൈസുമായി നവ്യ നായർ

Last Updated:
മകൻ സായ് കൃഷ്ണയുടെ പിറന്നാൾ ആഘോഷത്തിനിടെ നവ്യക്കും നാത്തൂനും കിട്ടിയ പണി
advertisement
1/8
Navya Nair | നാത്തൂനും ഞാനും ഔട്ട് കംപ്ലീറ്റ്‌ലി; മകന്റെ പിറന്നാളിനിടെ ഉണ്ടായ സർപ്രൈസുമായി നവ്യ നായർ
നടി നവ്യ നായരുടെ (Navya Nair) മകൻ സായ് കൃഷ്ണയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സായിയുടെ 12-ാം ജന്മദിനമാണ് കഴിഞ്ഞത്. നവ്യയുടെ വീട്ടിൽ തന്നെ ഒരുക്കിയ പിറന്നാൾ ആഘോഷച്ചടങ്ങിൽ നവ്യയുടെയും ഭർത്താവ് സന്തോഷ് മേനോന്റെയും ബന്ധുക്കളും സുഹൃത്തുക്കളും മകന്റെ സുഹൃത്തുക്കളും പങ്കാളികളായി
advertisement
2/8
പിറന്നാളിന് രസകരമായ പരിപാടികൾ ഒരുക്കിയ വേളയിൽ തനിക്കും നാത്തൂനും കെട്ടിയ എട്ടിന്റെ പണിയെക്കുറിച്ചാണ് നവ്യയുടെ ഏറ്റവും പുതിയ പോസ്റ്റ്. കുട്ടിയുടെ ജന്മദിനത്തിന് തങ്ങളുടെ മനസ്സിന്റെ ഉള്ളിലെ കുട്ടികളെ പുറത്തെടുത്ത രണ്ടുപേർക്കും നിനച്ചിരിക്കാത്ത ചില കാര്യങ്ങൾ സംഭവിച്ചതാണ് പോസ്റ്റിലെ ഉള്ളടക്കം (തുടർന്ന് വായിക്കുക)
advertisement
3/8
മുകളിൽ കണ്ട ചിത്രത്തിലും ഈ ചിത്രത്തിലും നോക്കിയാൽ ഒരു കാര്യം വ്യക്തം. നിരയായി വച്ചിട്ടുള്ള മെഴുകുതിരികൾ ഊതിക്കെടുത്തുന്ന ഒരു ചലഞ്ചാണ് രണ്ടുപേരും ചേർന്ന് ചെയ്തിട്ടുണ്ടാവുക. ഇനിയാണ് രസം. ഓരോ മെഴുകുതിരിക്കും മുന്നിൽ മിഠായിയും ആപ്പിളും ഉൾപ്പെടെ ചില കുഞ്ഞി സമ്മാനങ്ങളുണ്ട്
advertisement
4/8
ഏതു മെഴുകുതിരി വരെയാണ് ഊതികെടുത്തുക, അവിടെ കാണുന്ന സമ്മാനമാവും അവർക്കു ലഭിക്കുക. ഇതാണ് നവ്യക്കും നാത്തൂനും കട്ടപ്പണിയായത്. മധുരമുള്ളതൊന്നും തന്നെ ഇവരുടെ വായിലെത്തിയില്ല എന്ന് മാത്രമല്ല, ലഭിച്ച സാധനം മറ്റൊന്നാണ്
advertisement
5/8
ആ മുഖഭാവം നോക്കൂ. എല്ലാരും ചേർന്ന് ഉപ്പ് കഴിപ്പിച്ച ശേഷമുള്ള നവ്യയുടെ മുഖഭാവമാണ് ഈ കാണുന്നത്. ഏതാണ്ട് നവ രസങ്ങളും മുഖത്തു തെളിയുന്ന അവസ്ഥയിലാണ് നവ്യ നായർ. 'നാത്തൂനും ഞാനും ഔട്ട് കംപ്ലീറ്റ്‌ലി' എന്നാണ് നവ്യ ചിത്രത്തിന് ക്യാപ്‌ഷൻ നൽകിയത് 
advertisement
6/8
ഏറെ നാളുകൾക്ക് ശേഷമാണ് നവ്യയുടെ ഭർത്താവ് സന്തോഷ് മേനോൻ ഒരു ഫോട്ടോയിൽ പോസ് ചെയ്യുന്നത്. മുംബൈയിലെ ബിസിനസുകാരനായ സന്തോഷ്  ജോലിത്തിരക്കിലായതിനാൽ, കേരളത്തിലുള്ള നവ്യയുടെ ചിത്രങ്ങൾ പലതും തന്റെയോ ഭർത്താവിനെറെയോ കുടുംബത്തോടൊപ്പമാവും
advertisement
7/8
സായ് കൃഷ്ണയുടെ പിറന്നാളിന് നവ്യയും ഭർത്താവ് സന്തോഷ് മേനോനും
advertisement
8/8
നാരുട്ടോ തീം ആണ് സായ് കൃഷ്ണയുടെ പിറന്നാൾ കേക്കിലും ആഘോഷത്തിലും നിറഞ്ഞുനിന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Navya Nair | നാത്തൂനും ഞാനും ഔട്ട് കംപ്ലീറ്റ്‌ലി; മകന്റെ പിറന്നാളിനിടെ ഉണ്ടായ സർപ്രൈസുമായി നവ്യ നായർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories