TRENDING:

Navya Nair | സ്വർണംകായ്ക്കുന്ന മരമല്ല, എന്നാലും... നവ്യ നായർ പന്ത്രണ്ടായിരം കിലോമീറ്റർ യാത്രപോയത് ആ കാഴ്ച കാണാൻ

Last Updated:
നവ്യ നായർ ന്യൂസിലാൻഡിൽ പോയത് ഈ ഒരു മരം കാണാൻ കൂടിയാണ്. എന്താണ് ഇതിന്റെ പ്രത്യേകത?
advertisement
1/6
Navya Nair | സ്വർണംകായ്ക്കുന്ന മരമല്ല, എന്നാലും... നവ്യ നായർ പന്ത്രണ്ടായിരം കിലോമീറ്റർ യാത്രപോയത് ആ കാഴ്ച കാണാൻ
ഈ പുതുവർഷം കാണാൻ നവ്യ നായർ (Navya Nair) പോയത് ന്യൂസിലൻഡിലേക്കാണ്. പുത്തൻ വർഷം ആദ്യമെത്തുന്ന നാട്ടിലെ സ്കൈ ടവറിന്റെ കീഴിൽ നിൽക്കുമ്പോൾ, നവ്യയുടെ കണ്ണിൽ അത്ഭുതവും സന്തോഷവും ഒരുപോലെ തിരയടിച്ചു. ഒരു സോളോ ട്രിപ്പിന്റെ ആനന്ദവും നവ്യ മറച്ചുവച്ചില്ല. ആദ്യമായാണ് നവ്യ നായർ പുതുവർഷപ്പുലരി കാണാൻ വിദേശ രാജ്യത്തേക്ക് വണ്ടികയറിയത്. ഈ യാത്രയിലെ സന്തോഷത്തിന് അതിരുകളില്ല എന്ന് നവ്യയുടെ പോസ്റ്റുകൾ കണ്ടാൽ മനസിലാക്കാം. സാധാരണഗതിയിൽ നവ്യ കുടുംബത്തോടൊപ്പമോ, സുഹൃത്തുക്കളുടെ കൂടെയോ ആകും യാത്ര പോവുക
advertisement
2/6
ന്യൂസിലൻഡ് നഗരത്തിന്റെ സൗന്ദര്യം മാത്രമല്ല, പ്രാന്തപ്രദേശങ്ങളുടെ മനോഹാരിതയും നവ്യ നായർ വേണ്ടുവോളം ആസ്വദിച്ചു വരികയാണ്. ഇന്ത്യ മുതൽ ന്യൂസിലൻഡ് വരെ 12,000 കിലോമീറ്ററോളം ദൂരമുണ്ട്. ഈ നാട്ടിലെ പ്രശസ്തമായ ഒരു മരമുണ്ട്. നവ്യയുടെ യാത്രാ ലക്ഷ്യങ്ങളിൽ ഒന്ന് ആ മരം കൂടി കാണുക എന്നതാണ്. നമ്മുടെ നാട്ടിൽ നിറയെ മരങ്ങളില്ലേ, എന്താണ് ഈ ഒരു മരത്തിനു മാത്രം പ്രത്യേകത എന്നാണ് ചോദ്യമെങ്കിൽ, ഈ മരം കാണാൻ മാത്രം ഇവിടെ വിനോദസഞ്ചാരികളായെത്തുന്നവരുടെ എണ്ണവും വളരെ കൂടുതലാണ് (തുടർന്ന് വായിക്കുക)
advertisement
3/6
ന്യൂസിലൻഡിലെ ഒട്ടാഗോ മേഖലയിലാണ് ലോകപ്രശസ്തമായ ഈ മരം കാണാൻ കഴിയുക. നമ്മുടെ നാട്ടിലെ ടൂറിസം പ്രദേശങ്ങൾ പോലെ അല്ല ഇവിടം. ഈ നാട്ടിലെ ആകെ ജനസംഖ്യ കേവലം 13000 മാത്രമാണ് എന്ന് നവ്യ കുറിയ്ക്കുന്നു. പക്ഷേ, വർഷാവർഷം ഇവിടെ എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ആറുലക്ഷത്തിനു മുകളിലാണ്. എല്ലാവരും ഇവിടേയ്ക്ക് വരുന്നതിനു പിന്നിൽ ഒരേയൊരു ലക്‌ഷ്യം മാത്രം, ഈ മരം ഒന്ന് കാണണം
advertisement
4/6
ഒരു തടാകത്തിനുള്ളിൽ വളർന്നു നിൽക്കുന്ന ഒരേയൊരു മരമാണ് 'ദാറ്റ് വനാക ട്രീ' എന്ന് പേരുള്ള ഈ മരം. വേറൊരു ചെടിയോ മരമോ ഈ തടാകത്തിൽ കാണാൻ സാധിക്കില്ല. ഇത് കാണാൻ നവ്യ നായർക്ക് അവസരമൊരുങ്ങി. പ്രശസ്തമെന്നോണം തന്നെ ഈ മരം നേരിടുന്ന വെല്ലുവിളികളും ഏറെയാണ്. മനഃപൂർവം വരുത്തിയ കേടുപാടുകളും അല്ലാത്തതുമുണ്ട്. 2017ൽ ചില വിനോദസഞ്ചാരികൾ ഫോട്ടോ എടുക്കാൻ കയറിയിരുന്നതിനാൽ, മരത്തിന്റെ ഒരു ചില ഒടിഞ്ഞു വീണിരുന്നു
advertisement
5/6
മരത്തിന്റെ കൊമ്പുകൾ വെട്ടി കരയിലേക്കെറിഞ്ഞ സംഭവവും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും വനാകാ മരത്തെ കാണാൻ നവ്യക്കും അവസരമൊരുങ്ങി. നർത്തകി, അവതാരക തുടങ്ങിയ നിലകളിൽ തിരക്കിലായ ജീവിതത്തിനിടെയാണ് നവ്യ നായർ ഈ പുതുവർഷം അൽപ്പം സ്‌പെഷൽ ആയിക്കോട്ടെ എന്ന് കരുതി ന്യൂസിലൻഡിലേക്ക് യാത്ര തിരിച്ചത്. പോയവർഷം മകൻ സായ് കൃഷ്ണയെയും കൂട്ടി നവ്യ ബാലി വരെ യാത്ര ചെയ്തിരുന്നു
advertisement
6/6
യാത്രകളിൽ ആരെയെങ്കിലും കൂടെകൂട്ടിയാണ് നവ്യ നായർ പോകാറുള്ളത്. മിക്കവാറും അച്ഛനും അമ്മയും കൂട്ടുകാരും അതുമല്ലെങ്കിൽ, മകൻ സായ് കൃഷ്ണയുമാകും നവ്യയുടെ കൂടെയുണ്ടാവുക. താരം ഒരിക്കൽ ട്രെയിനിൽ യാത്ര പോകാൻ പോലും കൂട്ടുകാരിയെ ഒപ്പം കൂട്ടിയിരുന്നു. ഒരാൾ തന്നെത്തന്നെ സ്നേഹിക്കേണ്ടതിന്റെയും, ഒറ്റയ്ക്ക് ജീവിക്കാൻ പഠിക്കേണ്ടതിന്റെയും ആവശ്യമുള്ളതായും നവ്യ അടുത്തിടെ തന്റെ യൂട്യൂബ് വ്ലോഗിൽ പരാമർശിച്ചിരുന്നു. അതുമൂലമുണ്ടാകുന്ന ആത്മവിശ്വാസവും സ്വയംപര്യാപ്തതയുമാണ് നവ്യ നായർ ചൂണ്ടിക്കാട്ടിയത്. അടുത്തിടെ ഒരു ടി.വി. പരിപാടിയിൽ നവ്യ നായർ അവതാരകയായി എത്തിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Navya Nair | സ്വർണംകായ്ക്കുന്ന മരമല്ല, എന്നാലും... നവ്യ നായർ പന്ത്രണ്ടായിരം കിലോമീറ്റർ യാത്രപോയത് ആ കാഴ്ച കാണാൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories