TRENDING:

Nayanthara | ഇവരിൽ ആരാണ് ഉയിരും ഉലഗവും? നയൻതാരയുടെ മടിയിൽ ഇരിക്കുന്നയാൾ കൈതട്ടി ചിരിക്കുമ്പോൾ ക്യാമറയെ മൈൻഡ് ചെയ്യാതെ മറ്റെയാൾ

Last Updated:
നയൻ‌താരയുടെ മക്കളിൽ ഒരാൾ അമ്മക്കുട്ടി ആണെന്ന കാര്യം ഉറപ്പാണ്. അമ്മയുടെ മടിയിൽ ഇരിക്കാനും കൂടെ നടക്കാനും ഇഷ്‌ടപ്പെടുന്ന മകൻ
advertisement
1/9
ഇവരിൽ ആരാണ് ഉയിരും ഉലഗവും? നയൻതാരയുടെ മടിയിൽ ഇരിക്കുന്നയാൾ കൈതട്ടി ചിരിക്കുമ്പോൾ ക്യാമറയെ മൈൻഡ് ചെയ്യാതെ മറ്റെയാൾ
രണ്ടു പൊന്നോമന മക്കളാണ് നടി നയൻതാരയ്ക്കും (Nayanthara) ഭർത്താവ് വിഗ്നേഷ് ശിവനുമുള്ളത് (Vignesh Shivan). ഇരട്ടക്കുട്ടികളായ ഇവർ സറഗസിയിലൂടെയാണ് പിറന്നത്. മക്കളെന്നാൽ നയൻസിന് ഉയിരാണ്, അവരുടെ പേര് പോലെ തന്നെ പ്രാണനും ലോകവുമായി തീർന്ന രണ്ടു പേര്. കഴിഞ്ഞ ദിവസം നയൻ‌താരയുടെ ജന്മദിനത്തിന് മക്കളും ഭർത്താവും ചേർന്നുള്ള ആഘോഷമാണ് നടന്നത്
advertisement
2/9
ദൈവിക്, രുദ്രോനീൽ എന്നിവരാണ് ഉയിർ - ഉലകം എന്ന പേരുകളിൽ അവരുടെ അച്ഛനും അമ്മയുമായ വിഗ്നേഷ് ശിവനും നയൻ‌താരയും ചേർന്ന് വിളിക്കുന്നത്. നയൻ‌താരയുടെ പിറന്നാൾ കേക്ക് കട്ടിങ് വേളയിൽ ഈ ചിത്രത്തിൽ ഒരാൾ അമ്മയുടെ മടിയിലും, മറ്റെയാൾ അച്ഛന്റെ കൈപിടിച്ചും നിൽപ്പാണ്. ഇവരിൽ ആരാണ് ഉയിരും ഉലകവും എന്ന ചോദ്യം പലർക്കും തോന്നിയിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/9
ഒരാൾ അമ്മക്കുട്ടി ആണെന്ന കാര്യം ഉറപ്പാണ്. അമ്മയുടെ മടിയിൽ ഇരിക്കാനും കൂടെ നടക്കാനും ഇഷ്‌ടപ്പെടുന്ന മകൻ. അക്കാര്യം വിക്കി തന്നെ പലപ്പോഴും പോസ്റ്റ് വഴി അറിയിച്ചിട്ടുണ്ട്. പിറന്നാൾ വേളയിൽ ഒരാൾ ക്യാമറയെ കാര്യമായി ആസ്വദിക്കുമ്പോൾ, രണ്ടാമന് അതത്ര പഥ്യമല്ല
advertisement
4/9
ഇവിടെ നയൻ‌താരയുടെ മടിയിൽ കിടക്കുന്നത് ഉയിർ ആണ്. നയൻസിന്റെ ഒരു പാട്ട് പിന്നണിയിൽ പ്ളേ ചെയ്തുകൊണ്ടാണ് വിഗ്നേഷ് ശിവൻ ഈ വീഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ഇട്ടത്
advertisement
5/9
തീർന്നില്ല, ഇവിടെ അമ്മയുടെ കൈക്കുമ്പിളിൽ ഇരുന്നു കഴുത്തിലെ മാലയെ കളിപ്പാട്ടമാക്കുന്നതും സാക്ഷാൽ ഉയിർ തന്നെ. അന്നും പലരും ഉലകം എവിടെ എന്ന് ചോദ്യം ഇട്ടിരുന്നു
advertisement
6/9
ഒഫീഷ്യൽ ഇൻസ്റ്റഗ്രാം ഹാൻഡിൽ ആരംഭിച്ചപ്പോൾ പക്ഷെ ഉയിർ ഉലകങ്ങൾ അമ്മയുടെ ഒക്കത്തിരുന്നാണ് എൻട്രി നടത്തിയത്. അവരുടെ മുഖങ്ങൾ എങ്ങനെയെന്ന് പുറംലോകം കാണുന്നതും അറിയുന്നതും അവിടെവച്ചാണ്
advertisement
7/9
മക്കൾ രണ്ടുപേരും ഇരട്ടകൾ ആണെങ്കിലും, തിരിച്ചറിയാൻ സാധിക്കുന്ന നിലയിലാണ് അവരുടെ മുഖഛായ. രണ്ടുപേർക്കും വിഗ്നേഷ് ശിവന്റെ ഛായ ഏകദേശം ഒത്തിട്ടുമുണ്ട് എന്ന് ചെറിയ രീതിയിൽ തോന്നുന്നുണ്ട്
advertisement
8/9
പിറന്നാൾ ആഘോഷ ഫോട്ടോയിൽ അമ്മയുടെ മടിയിൽ കണ്ടയാൾ ആണോ ഉയിർ എന്ന് സൂചനയുണ്ട്. ഉയിർ എന്ന മകനെ അമ്മ ലാളിക്കുമ്പോൾ ഒന്നും തന്നെ അവന്റെ മുഖം അച്ഛൻ വിക്കി പുറത്തുകാട്ടിയിട്ടില്ല
advertisement
9/9
മക്കൾ വരും വരെ നയൻ‌താരയും ഭർത്താവും പരസ്പരം വിളിച്ചിരുന്ന പേരുകളാണ് ഉയിരും ഉലകവും. കുഞ്ഞുങ്ങൾ ഉണ്ടായപ്പോൾ അവർക്ക് മക്കൾക്ക് പേരിടാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നിട്ടില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | ഇവരിൽ ആരാണ് ഉയിരും ഉലഗവും? നയൻതാരയുടെ മടിയിൽ ഇരിക്കുന്നയാൾ കൈതട്ടി ചിരിക്കുമ്പോൾ ക്യാമറയെ മൈൻഡ് ചെയ്യാതെ മറ്റെയാൾ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories