TRENDING:

പ്ലാസ്റ്റിക് സർജറി അല്ലെന്ന്; നയൻ‌താരയുടെ മുഖത്ത് ഇത്രയേറെ മാറ്റം വന്നതിന് പിന്നിൽ

Last Updated:
മനസ്സിനക്കരെയിലും ചന്ദ്രമുഖിയിലും കണ്ട മുഖമല്ല നയൻതാരയ്ക്ക് ഇന്ന്. ഇത് പ്ലാസ്റ്റിക് സർജറി അല്ലെങ്കിൽ എന്താണ്?
advertisement
1/6
പ്ലാസ്റ്റിക് സർജറി അല്ലെന്ന്; നയൻ‌താരയുടെ മുഖത്ത് ഇത്രയേറെ മാറ്റം വന്നതിന് പിന്നിൽ
മെല്ലെയൊന്നു പാടി എന്നെ... എന്ന ഗാനത്തിലെ നയൻതാരയെ (Nayanthara) ഓർക്കാത്ത മലയാളി പ്രേക്ഷകർ ഉണ്ടാകുമോ. അതേ നയൻ‌താര തന്നെയാണോ ഇന്നത്തെ ലേഡി സൂപ്പർസ്റ്റാർ നയൻസ് എന്ന് അത്ഭുതപ്പെടുന്നവരുമുണ്ട്. താരമൂല്യം മാത്രമല്ല, ഡയാന കുര്യൻ എന്ന നയൻ‌താരയുടെ തലവര മാറ്റിയത്. വർഷങ്ങൾ കൊണ്ട് നയൻ‌താരയുടെ മുഖത്തു സംഭവിച്ച മാറ്റങ്ങൾ തീരെ ചെറുതല്ല. തനി നാടൻ എന്ന് വിളിക്കാവുന്ന മുഖത്തിൽ നിന്നും ഫാഷന്റെ പ്രതിരൂപമായി മാറിയ നയൻതാരയ്ക്ക് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വിദേശത്തു പോയി വിലകൂടിയ പ്ലാസ്റ്റിക് സർജറിയും അനുബന്ധ ചികിത്സകളും ചെയ്താണ് നടി ഇങ്ങനെയായത് എന്നാണ് പ്രധാന വാദം
advertisement
2/6
ഇന്നിപ്പോൾ നയൻ‌താരയും ഭർത്താവും ഒരു സ്കിൻകെയർ ബ്രാൻഡിന്റെ ഉടമകൾ കൂടിയാണ്. സുഹൃത്തായ സ്കിൻകെയർ സ്പെഷലിസ്റ്റിന്റെ പങ്കാളിത്തത്തോടു കൂടിയാണ് നയൻസ്കിൻ എന്ന ബ്രാൻഡ് ആരംഭിച്ചത്. എന്നിരുന്നാലും, തന്റെ മുഖം മാറിയതിനു കാരണം കോസ്‌മെറ്റിക് ചികിത്സകൾ അല്ല എന്ന വാദവുമായി വന്നത് നയൻ‌താര തന്നെയാണ്. നയൻ‌താരയുടെ പുരികങ്ങൾക്ക് പ്രകടമായ മാറ്റം സംഭവിച്ചു കഴിഞ്ഞു. അതുതന്നെയാണ് താരം സ്വന്തം മുഖത്ത് കത്തിപ്രയോഗിച്ചു എന്ന ആരോപണത്തിന് പ്രധാന കാരണവും. ശരിക്കും എന്താണ് സംഭവിച്ചത്. നയൻ‌താര വിശദീകരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
ഹോട്ടർഫ്ളൈക്ക് നൽകിയ അഭിമുഖത്തിലാണ് നയൻ‌താരയുടെ വിശദീകരണം. 'എന്റെ പുരികങ്ങളിൽ മാറ്റം വരുത്താൻ എനിക്കിഷ്‌ടമാണ്. ഓരോ റെഡ് കാർപെറ്റ് പരിപാടിക്ക് മുൻപും അത് ചെയ്യാറുണ്ട്. അതിനു പൂർണത നൽകാൻ ഞാൻ സമയം ചിലവഴിക്കും. വർഷങ്ങളായി എന്റെ പുരികങ്ങളിൽ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ടായിരിക്കും എന്റെ മുഖം മാറിയെന്നും, മാറ്റങ്ങൾ വരുത്തിയെന്നും പലരും കരുതുന്നത്,' എന്ന് നയൻ‌താര. എന്നാൽ, പ്ലാസ്റ്റിക് സർജറി ആരോപണങ്ങളെ കുറിച്ചും താരത്തിന് പറയാനുണ്ട്
advertisement
4/6
പുരികങ്ങളിൽ നിന്നും ശ്രദ്ധമാറ്റിയാൽ, നയൻ‌താരയുടെ മുഖത്ത് വളരെ പ്രകടമായ മാറ്റം സംഭവിച്ചിട്ടുള്ളത് അവരുടെ കവിളുകളിലാണ്. സിനിമയിലെത്തുന്നതിനും മുൻപ് ഒരിക്കൽ ടി.വി. പരിപാടിയുടെ അവതാരകയായിരുന്നു നയൻ‌താര. തുടുത്ത കവിളുകളുമായി ഒരു പുഞ്ചിരിയോട് കൂടി പരിപാടി അവതരിപ്പിക്കുന്ന നയൻതാരയെ ഈ ഷോയുടെതായ വൈറൽ വീഡിയോകളിൽ കാണാം. ശേഷം മനസ്സിനക്കരെ മുതൽ ചന്ദ്രമുഖി പോലുള്ള ചിത്രങ്ങളിലും ഇതേ മുഖത്തോടു കൂടി നയൻ‌താരയെ കാണാൻ കഴിയും
advertisement
5/6
എന്നാലിപ്പോൾ സ്ലിം ആയ കവിളുകളാണ് താരത്തിന്റേത്. അതിനും നയൻ‌താരയുടെ പക്കൽ മറുപടിയുണ്ട്. 'ഞാൻ എന്റെ മുഖത്ത് ഏതോ പ്രക്രിയ നടത്തി എന്ന് കരുതുന്നവരുണ്ട്. അത് വാസ്തവമല്ല. അത്തരം കാര്യങ്ങൾ തെറ്റാണ് എന്ന് ഞാൻ പറയുന്നില്ല. എന്നെ സംബന്ധിച്ചടുത്തോളം അത് ഡയറ്റ് മാത്രമാണ്. അക്കാരണം കൊണ്ട് എന്റെ ശരീരഭാരം മാറിമറിഞ്ഞിട്ടുണ്ട്. എന്റെ കവിളുകൾ തുടുക്കുകയും മെലിയുകയും ചെയ്യാറുണ്ട്. എന്നെ നുള്ളി നോക്കിയാലോ, കത്തിച്ചു നോക്കിയാലോ അതിൽ പ്ലാസ്റ്റിക് ഉണ്ടാവില്ല എന്നെനിക്കുറപ്പാണ്,' നയൻ‌താര പറയുന്നു
advertisement
6/6
നയൻ‌താര രണ്ടു തമിഴ് ചിത്രങ്ങളുടെ റിലീസിനായി കാത്തിരിക്കുകയാണ്. ടെസ്റ്റ്, 'മണ്ണങ്കട്ടി സിൻസ് 1960' തുടങ്ങിയ ചിത്രങ്ങൾ ഉടനെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷ. കവിന്റെ ഒപ്പം ഇനിയും പേരിടാത്ത ഒരു സിനിമ കൂടിയുണ്ട്. നിവിൻ പോളി നായകനായ ഡിയർ സ്റ്റുഡന്റസ് ആണ് മറ്റൊരു സിനിമ. ഗോൾഡിന് ശേഷം നയൻ‌താര മലയാളത്തിലേക്ക് മടങ്ങിവരുന്ന സിനിമയാണിത്. 'ലവ് ഇൻഷുറൻസ് കമ്പനി' എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് നയൻ‌താരയുടെ ഭർത്താവ് വിഗ്നേഷ് ശിവൻ ഇപ്പോൾ. പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി, എസ്.ജെ. സൂര്യ എന്നിവരാണ് സിനിമയിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുക
മലയാളം വാർത്തകൾ/Photogallery/Buzz/
പ്ലാസ്റ്റിക് സർജറി അല്ലെന്ന്; നയൻ‌താരയുടെ മുഖത്ത് ഇത്രയേറെ മാറ്റം വന്നതിന് പിന്നിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories