Nayanthara | 'ഈ പ്രണയദിനം മികച്ചതാക്കിയതിന് നന്ദി'; നയൻതാരയുടെ വാലന്റൈൻസ് ഡേ ഇവർക്കൊപ്പം
- Published by:Vishnupriya S
- news18-malayalam
Last Updated:
'എൻ്റെ വാലൻ്റൈൻസ് ഡേ എക്കാലത്തെയും ബെസ്റ്റ് ആക്കിയതിന് നന്ദി', താരം കുറിച്ചു
advertisement
1/5

പ്രണയദിന ആഘോഷത്തിലാണ് ഇന്ന് ലോകമെങ്ങും. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയും പ്രണയദിന ആഘോഷങ്ങളുടെ തിരക്കിലാണ്.
advertisement
2/5
ഇത്തവണ തന്റെ കുസൃതികുട്ടന്മാരോടൊപ്പമാണ് നയൻസിന്റെ വാലൻ്റൈൻസ് ഡേ. തന്റെ ഇരട്ടക്കുട്ടികളോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചു.
advertisement
3/5
"ഞാൻ നിന്നെ സ്നേഹിക്കുന്നു എൻ്റെ ഉയിർ, ഞാൻ നിന്നെ സ്നേഹിക്കുന്നു എൻ്റെ ഉലക്. എൻ്റെ വാലൻ്റൈൻസ് ഡേ എക്കാലത്തെയും ബെസ്റ്റ് ആക്കിയതിന് നന്ദി," താരം കുറിച്ചു.
advertisement
4/5
പൂക്കൾ സമ്മാനിച്ച തന്റെ ഇരട്ടക്കുട്ടികളെ വാരിപുണരുന്ന നയൻതാരയെ ആണ് ചിത്രങ്ങളിൽ കാണുന്നത്. പതിവുപോലെ ഒരുപോലത്തെ ഡ്രസ്സുകൾ തന്നെയാണ് ഉലകും ഉയിരും അണിഞ്ഞിരിക്കുന്നത്.
advertisement
5/5
സംവിധായകന്‍ വിഗ്നേഷ് ശിവനെ വിവാഹം ചെയ്തത് മുതല്‍ കുടുംബ ജീവിതത്തിലും താരം അതീവ ശ്രദ്ധയാണ് വച്ചു പുലര്‍ത്തുന്നത്. മക്കളായ ഉയിരിനും ഉലകിനുമൊപ്പമാണ് നയന്‍സ് ഇപ്പോള്‍ ഏറിയ സമയവും ചെലവഴിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Nayanthara | 'ഈ പ്രണയദിനം മികച്ചതാക്കിയതിന് നന്ദി'; നയൻതാരയുടെ വാലന്റൈൻസ് ഡേ ഇവർക്കൊപ്പം