സ്വന്തം സിനിമയുടെ പ്രമോഷനു പോകാത്ത നയൻതാര ഈ ചിത്രത്തിനുവേണ്ടി ഓടിയെത്തിയതിന് കാരണമെന്ത്?
- Published by:Sarika KP
- news18-malayalam
Last Updated:
നയൻതാര ഈ ഇവന്റിന് എത്തിയതിന് വ്യക്തമായ കാരണങ്ങളുണ്ടെന്നാണ് ആരാധകർ പറയുന്നത്.
advertisement
1/6

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടി നയൻതാര. താരത്തിന്റെ ഓരോ വിശേഷങ്ങളും വാർത്തകളിൽ ഇടം നേടാറുണ്ട്. ഇപ്പോഴിതാ താരം ‘നേസിപ്പായ’ എന്ന തമിഴ് ചിത്രത്തിന്റെ ലോഞ്ച് ചടങ്ങിൽ പങ്കെടുത്ത താരത്തിൻരെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയ നിറയെ.
advertisement
2/6
എന്നാൽ ആരാധകരെ അത്ഭുതപ്പെടുത്തിയത് സ്വന്തം ചിത്രത്തിൻരെ പ്രമോഷനു പോകാത്ത താരം ഈ ചിത്രത്തിനുവേണ്ടി ഓടിയെത്തി എന്നതാണ്. പ്രമോഷൻ പരിപാടിയിൽ പങ്കെടിക്കില്ലെന്നത് താരത്തിൻരെ പോളിസിയാണ്.
advertisement
3/6
ഷാരൂഖ് ഖാൻ ചിത്രം ജവാന്റെ പ്രൊമോഷണൽ ഇവന്റുകളിൽ പോലും നടി പങ്കെടുത്തില്ല. എന്നാൽ സംവിധായകൻ വിഷ്ണുവർധനുവേണ്ടിയാണ് താനിവിടെ വന്നതെന്ന് നയൻതാര പറയുകയുണ്ടായി.
advertisement
4/6
‘‘സാധാരണയായി, ഞാൻ സിനിമാ പരിപാടികളിൽ പങ്കെടുക്കാറില്ല, എന്നാൽ സംവിധായകൻ വിഷ്ണുവർധനെയും അനു വർധനെയും കഴിഞ്ഞ 10-15 വർഷമായി അറിയാം. ഇതൊരു കുടുംബം പോലെയാണ്. അതിനാല്‍ വരാതിരിക്കാനാവില്ല.”–നയൻതാരയുടെ വാക്കുകൾ.
advertisement
5/6
വിഷ്ണുവർധൻ സംവിധാനം ചെയ്ത ബില്ല, ആരംഭം തുടങ്ങിയ സിനിമകളിൽ നായികായി എത്തിയത് നയൻതാരയായിരുന്നു. 9 വർഷങ്ങൾക്ക് ശേഷം വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന തമിഴ് സിനിമയാണ് നേസിപ്പായ.
advertisement
6/6
ആകാശ് മുരളിയും അദിതി ശങ്കറുമാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. നടൻ അഥർവയുടെ സഹോദരനാണ് ആകാശ്. നടൻ അഥർവയോട് പ്രത്യേക കടപ്പാട് നയൻതാരയ്ക്കുണ്ട്. നടിയുടെ സൂപ്പർഹിറ്റ് സിനിമയായ ഇമെെഗ നൊടികളിൽ നയൻതാരയുടെ സഹോദരന്റെ വേഷം അഥർവ ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
സ്വന്തം സിനിമയുടെ പ്രമോഷനു പോകാത്ത നയൻതാര ഈ ചിത്രത്തിനുവേണ്ടി ഓടിയെത്തിയതിന് കാരണമെന്ത്?