Srinish Pearle | നിങ്ങളവിടെ ഫോട്ടോ പിടി; നിലാ ബേബി അവിടെ മറ്റൊരു പരിപാടിയുമായി തിരക്കിലാ, ബട്ട് ക്യാമറ എല്ലാം കണ്ടു
- Published by:user_57
- news18-malayalam
Last Updated:
എല്ലാരും ഫോട്ടോഷൂട്ടിന്റെ തിരക്കിലായതും കിട്ടിയ സമയം കൊണ്ട് നിലാ ബേബി മറ്റൊരു പരിപാടി ഒപ്പിക്കുന്നതിൽ തിരക്കിലായിരുന്നു
advertisement
1/8

നിലാ ശ്രീനിഷ് പിറന്നത് മുതൽ സോഷ്യൽ മീഡിയയിൽ റോക്ക്സ്റ്റാർ ആണ്. അമ്മ പേളിയേയും (Pearle Maaney) അച്ഛൻ ശ്രീനിഷിനെക്കാളും (Srinish Aravind) ഒരുപക്ഷേ ആരാധകരെ കൂട്ടിയ ആൾ നിലാ ബേബിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നിലയുടെ കുഞ്ഞനുജത്തി നിതാരയുടെ നൂലുകെട്ട് ചടങ്ങായിരുന്നു. ആ ചടങ്ങിന്റെ അതിമനോഹര ചിത്രങ്ങൾ പേളിയും ശ്രീനിഷും അവരുടെ ഇൻസ്റ്റഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്തിരുന്നു
advertisement
2/8
എന്നാൽ ചില ഫോട്ടോ എടുപ്പുകൾക്കിടെ നിലാ ബേബി സ്ഥലത്തെങ്ങും ഇല്ല എന്ന മട്ടാണ്. പക്ഷേ ക്യാമറ കൃത്യ സമയത്തു തന്നെ നിലാ ബേബിയേ കയ്യോടെ പൊക്കി. കക്ഷി അവിടെ മറ്റുചില കാര്യങ്ങളുമായി തിരക്കിലായി. ആ രസക്കാഴ്ച ശ്രീനിഷ് പോസ്റ്റ് ചെയ്ത വീഡിയോയുടെ ഒരു കോണിൽ പതിഞ്ഞിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/8
കൊഞ്ചിക്കൊഞ്ചി വർത്തമാനം പറയാൻ ആരംഭിച്ചത് മുതൽ നിലാ ബേബി പേളിയുടെ വീഡിയോകളിൽ നിറസാന്നിധ്യമാണ്. കുഞ്ഞുവാവ വാരം നേരമായപ്പോൾ പേളിയുടെ കൂടെ ചില വീഡിയോസിൽ നിലയും സംസാരിച്ചു തുടങ്ങിയിരുന്നു
advertisement
4/8
ശ്രീനിഷിന്റെ കുടുംബത്തോടൊപ്പമുള്ള പേളിയുടെയും ശ്രീനിഷിന്റെയും മക്കളുടെയും ഫോട്ടോയാണിത്. നിലാ ബേബിയെ മടിയിലിരുത്തി കൊഞ്ചിക്കുന്നത് ശ്രീനിഷിന്റെ സഹോദരിയുടെ ഇരട്ടക്കുട്ടികളായ ഋതിക, ശ്രുതിക എന്നിവരാണ്
advertisement
5/8
പേളിയും ശ്രീനിഷും സഹോദരിമാരുമാണ് ഈ ചിത്രത്തിൽ. കേരളത്തിൽ പാലക്കാടാണ് ശ്രീനിഷിന്റെ സ്വദേശം. പേളിയുടേത് കൊച്ചിയിലും
advertisement
6/8
കുമ്പിടിയായ നിലാ ബേബി ഫോട്ടോ എടുപ്പിനിടെ എവിടെയെന്നല്ലേ. നന്നായി അണിഞ്ഞൊരുങ്ങാനും വസ്ത്രങ്ങൾ അണിയാനും താല്പര്യമുള്ള അമ്മ പേളിക്ക് ചേർന്ന മകളാണ് താനെന്ന് എന്ന് തെളിയിക്കുകയാണ് നില. ഫോട്ടോ എടുക്കലിനിടെ നില പോയത് എങ്ങോട്ടെന്ന് കണ്ടോ
advertisement
7/8
നല്ല പട്ടുപാവാടയും ആഭരണങ്ങളും അണിയിച്ചിട്ടും കുറച്ചു ബേബി പൗഡർ കൂടിയിട്ട് കൂടുതൽ സുന്ദരിയാവുന്ന തിരക്കിലാണ് നിലാ ബേബി. ഇത് ക്യാമറയിൽ പതിയുകയും ചെയ്തു താനും
advertisement
8/8
നിതാരക്ക് അമ്മയും അച്ഛനും പേരുചൊല്ലി വിളിച്ചിട്ടും ചേച്ചി നിലക്ക് കൂടി ഒരവസരം ഉണ്ടായിരുന്നു. കുഞ്ഞിക്കാതിൽ നിതാര എന്ന് മൂന്നു തവണ പേരുചൊല്ലി വിളിച്ചതും എല്ലാവരും കൈതട്ടി പ്രോത്സാഹനം നൽകുകയും ചെയ്തു
മലയാളം വാർത്തകൾ/Photogallery/Buzz/
Srinish Pearle | നിങ്ങളവിടെ ഫോട്ടോ പിടി; നിലാ ബേബി അവിടെ മറ്റൊരു പരിപാടിയുമായി തിരക്കിലാ, ബട്ട് ക്യാമറ എല്ലാം കണ്ടു