'എന്റെ സമ്പാദ്യവും സന്തോഷവും നിങ്ങളുമായി പങ്കിടുന്നു'; 100 കുടുംബങ്ങള്‍ക്കായി ഒരു കോടി രൂപ നൽകുമെന്ന് വിജയ് ദേവരകൊണ്ട
- Published by:Sarika KP
- news18-malayalam
Last Updated:
തന്റെ പ്രതിഫലത്തില്‍ നിന്ന് ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് നടന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
1/7

വിജയ് ദേവരകൊണ്ടയും സമാന്ത റൂത്ത് പ്രഭുവും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഖുശി വിജയച്ചതിന് പിന്നാലെ ആരാധകർക്ക് സ്നേഹസമ്മാനവുമായി വിജയ് ദേവരകൊണ്ട.
advertisement
2/7
ഖുഷിയുടെ പ്രതിഫലത്തില്‍ നിന്ന് 100 കുടുംബങ്ങള്‍ക്കായി ഒരു കോടി നല്‍കുമെന്നാണ് ദേവരകൊണ്ട അറിയിച്ചിരിക്കുന്നത്. തന്റെ പ്രതിഫലത്തില്‍ നിന്ന് ഒരു ലക്ഷം വീതം 100 കുടുംബങ്ങള്‍ക്ക് നല്‍കുമെന്നാണ് നടന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement
3/7
സിനിമയുടെ വിജയത്തിന്റെ ഭാഗമായി സിനിമയുടെ നിർമാതാക്കൾക്കൊപ്പം വിശാഖപ്പട്ടണത്ത് ആരാധകർക്കായി ഒരു സംഗമംഒരുക്കിയിരുന്നു. ഇവിടെ വച്ചാണ് വിജയ് ദേവരകൊണ്ട ഈ പ്രഖ്യാപനം നടത്തിയത്.
advertisement
4/7
ചടങ്ങിൽ ആരാധകരെ അനുമോദിക്കുകയും വ്യാജ അക്കൗണ്ടുകൾ വഴി വ്യാജ റേറ്റിങ്, യൂട്യൂബ് നെഗറ്റിവ് റിവ്യു ചെയ്യുന്നവരെ വിമർശിക്കുകയും ചെയ്തു. കൂടാതെ തന്റെ ആരാധകരെല്ലാം ദേവര കുടുംബത്തിലെ അംഗങ്ങളാണെന് താരം പറഞ്ഞു.
advertisement
5/7
നിങ്ങളുടെ സന്തോഷമാണ് എൻറെ സന്തോഷം. നിങ്ങളെല്ലാവരും പുഞ്ചിരിക്കുന്നത് എനിക്ക് കാണണം. എനിക്ക് ഓരോരുത്തരെയും കാണാൻ കഴിയില്ലെങ്കിലും വ്യക്തിപരമായി എല്ലാവരുമായും 'ഖുഷി' പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും വിജയ് പറഞ്ഞു.
advertisement
6/7
അതുകൊണ്ടു എന്റെ സന്തോഷം പങ്കിടാൻ എന്റെ പ്രതിഫലത്തിൽ നിന്ന് ഒരു കോടി രൂപ എന്റെ കുടുംബാംഗങ്ങളായ നിങ്ങൾക്ക് ഞാൻ സംഭാവന ചെയ്യുകയാണെന്നും താരം വ്യക്തമാക്കി. തിരഞ്ഞെടുത്ത നൂറു കുടുംബങ്ങൾക്കായി ഒരു ലക്ഷം വീതം ഞാൻ നൽകും വിജയ് ദേവരകൊണ്ട പറഞ്ഞു.
advertisement
7/7
നിങ്ങളിൽ നിന്ന് നൂറു കുടുംബങ്ങളെ തിരഞ്ഞെടുത്ത് ഓരോരുത്തർക്കും ഒരു ലക്ഷം വീതം ഞാൻ നൽകുമെന്നും ഞാൻ നൽകുന്ന പണം നിങ്ങളുടെ കുടുംബത്തിന് ഉപകാരപ്രദമായാൽ എനിക്ക് സന്തോഷമാകുമെന്നും വിജയ് ദേവരകൊണ്ട പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്റെ സമ്പാദ്യവും സന്തോഷവും നിങ്ങളുമായി പങ്കിടുന്നു'; 100 കുടുംബങ്ങള്‍ക്കായി ഒരു കോടി രൂപ നൽകുമെന്ന് വിജയ് ദേവരകൊണ്ട