കളിക്കുന്നതിനിടെ തല കുക്കറിനകത്തായി; 45 മിനിറ്റ് നീണ്ട ശ്രമഫലത്തിനൊടുവിൽ ഒരു വയസുകാരിയെ രക്ഷപ്പെടുത്തി
- Published by:Gowthamy GG
- news18-malayalam
Last Updated:
45 മിനിറ്റ് നീണ്ട ശ്രമഫലത്തിനൊടുവില്‍ കുക്കർ മുറിച്ച് കുഞ്ഞിൻറെ തല പുറത്തെടുത്തു.
advertisement
1/6

രാജ്കോട്ട്: കളിക്കുന്നതിനിടെ ഒരു വയസുള്ള പെൺകുഞ്ഞിന്റെ തല അബദ്ധത്തിൽ കുക്കറിനുള്ളിൽ കുടുങ്ങി. രാജ്കോട്ടിലെ ഭാവ്നഗറിലാണ് സംഭവം ഉണ്ടായത്.
advertisement
2/6
പ്രിയാൻഷി വാലാ എന്ന കുഞ്ഞിന്റെ തലയാണ് കുക്കറിനുള്ളിലായത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
advertisement
3/6
കുഞ്ഞിനെ അച്ഛനമ്മമാർ ഉടൻ തന്നെ സർക്കാർ ആശുപത്രിയിൽ എത്തിച്ചു. സർ ടി ആശുപത്രിയിലെ ഡോക്ടർമാർക്ക് വലിയ വെല്ലുവിളി തന്നെയായിരുന്നു ഇത്.
advertisement
4/6
ആശുപത്രിയിലെ ഓർത്തോ പീഡിയാട്രിക് മുതൽ പീഡിയാട്രിക് വിഭാഗം വരെ കുഞ്ഞിനെ രക്ഷിക്കാനെത്തി. പക്ഷെ എല്ലാ ശ്രമവും വിഫലമായി.
advertisement
5/6
ഒടുവില്‍ കുക്കർ മുറിച്ച് തല പുറത്തെടുക്കാൻ ഡോക്ടർമാരുടെ സംഘം തീരുമാനിക്കുകയായിരുന്നു. 45 മിനിറ്റ് നീണ്ട ശ്രമഫലത്തിനൊടുവില്‍ കുക്കർ മുറിച്ച് കുഞ്ഞിൻറെ തല പുറത്തെടുത്തു.
advertisement
6/6
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഭാവ് നഗറിലെ പിർച്ചാല സ്ട്രീറ്റിൽ താമസിക്കുന്ന ധർമികഭായ് വാലയുടെ മകളാണ് പ്രിയാൻഷി.
മലയാളം വാർത്തകൾ/Photogallery/Buzz/
കളിക്കുന്നതിനിടെ തല കുക്കറിനകത്തായി; 45 മിനിറ്റ് നീണ്ട ശ്രമഫലത്തിനൊടുവിൽ ഒരു വയസുകാരിയെ രക്ഷപ്പെടുത്തി