തിരയും തീരവും തഴുകി പത്മപ്രിയ; വൈറലായി ഫോട്ടോഷൂട്ട്
- Published by:Sarika KP
- news18-malayalam
Last Updated:
നീല നിറത്തിലുളള വസ്ത്രം ധരിച്ചാണ് താരം തിളങ്ങിയിരിക്കുന്നത്. വലിയ മേക്കപ്പോ ഹെവി ആഭരണങ്ങളോ ഇല്ലാതെയാണ് ഫോട്ടോഷൂട്ടിനു തയ്യാറായത്.
advertisement
1/5

ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ് നടി പത്മപ്രിയ. 'ഒരു തെക്കൻ തല്ലു കേസ്', 'വണ്ടർ വുമൻ' തുടങ്ങിയവയാണ് നടിയുടെ പുതിയ ,ചിത്രങ്ങൾ. സോഷ്യൽ മീഡിയയിലും വളരെ സജീവമായ പത്മപ്രിയ. ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ടുമായി രംഗത്തുവന്നിരിക്കുകയാണ്. നാളുകൾക്ക് ശേഷമാണ് പത്മപ്രിയ ഒരു മേക്കോവർ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുന്നത്. (ഫോട്ടോ# പത്മപ്രിയ ഇൻസ്റ്റാഗ്രാം)
advertisement
2/5
'തീരത്തിൻറെ ക്ഷണത്തിനു മറുപടിയുമായി' എന്ന അടിക്കുറിപ്പോടെയാണ് പത്മപ്രിയ തന്റെ പുതിയ മേക്കോവർ ഫോട്ടോഷൂട്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. (ഫോട്ടോ# പത്മപ്രിയ ഇൻസ്റ്റാഗ്രാം)
advertisement
3/5
നീല നിറത്തിലുളള വസ്ത്രം ധരിച്ചാണ് താരം തിളങ്ങിയിരിക്കുന്നത്. വലിയ മേക്കപ്പോ ഹെവി ആഭരണങ്ങളോ ഇല്ലാതെയാണ് ഫോട്ടോഷൂട്ടിനു തയ്യാറായത്. (ഫോട്ടോ# പത്മപ്രിയ ഇൻസ്റ്റാഗ്രാം)
advertisement
4/5
താരം ചിത്രം പങ്കുവച്ചതിനു പിന്നാലെ നിരവധി കമന്റുകളാണ് വരുന്നത്. പത്മപ്രിയയുടെ അടുത്ത സുഹൃത്തുക്കളായ പാർവതി തിരുവോത്ത്, സയനോര തുടങ്ങിയവരും കമന്റുമായി എത്തിയിട്ടുണ്ട്. ഇവർക്ക് പുറമേ രഞ്ജിനി ഹരിദാസ്, മുന്ന തുടങ്ങിയ താരങ്ങളും കമന്റുകൾ അറിയിച്ചിട്ടുണ്ട്. (ഫോട്ടോ# പത്മപ്രിയ ഇൻസ്റ്റാഗ്രാം)
advertisement
5/5
അഞ്ജലി മേനോന്റെ സംവിധായത്തിൽ ഒരുങ്ങിയ ‘വണ്ടർ വുമൺ’ ആണ് പത്മപ്രിയ അവസാനമായി അഭിനയിച്ച ചിത്രം. വ്യത്യസ്തമായ സാഹചര്യങ്ങളിൽ നിന്നുള്ള ഗർഭിണികളുടെ കഥ പറഞ്ഞ ചിത്രം സോണി ലിവ്വിലൂടെ ഒടിടി റിലീസ് ആയാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്. (ഫോട്ടോ# പത്മപ്രിയ ഇൻസ്റ്റാഗ്രാം)