'മദ്യവും സ്റ്റിറോയിഡുകളും അയാളെ കൊന്നു:' വിവാഹമോചനത്തിനു ശേഷവും ഭർത്താവിനു ചിലവിനു നൽകിയ നടി
- Published by:ASHLI
- news18-malayalam
Last Updated:
മുടി മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയനായതിനു പിന്നാലെയാണ് ഭർത്താവ് സ്റ്റിറോയിഡുകൾ കഴിക്കാൻ തുടങ്ങിയത്. വിവാഹമോചനത്തിനുശേഷവും അയാൾക്ക് ചികിത്സയ്ക്കും മറ്റുമുള്ള പണം നൽകിയിരുന്നെന്ന് നടി
advertisement
1/8

സ്ക്രീനിൽ കാണുന്ന താരങ്ങളുടെ യഥാർത്ഥ ജീവിതകഥകൾ പലപ്പോഴും സിനിമാകഥകളെപ്പോലും വെല്ലുന്നതായിരിക്കും. ലൈംലൈറ്റിൽ ചിരിച്ച മുഖത്തോടുകൂടി കാണുന്ന ഇവരിൽ പലരും സ്വന്തം ജീവിതകഥകൾ വെളിപ്പെടുത്തുമ്പോഴാണ് നാം അമ്പരക്കുക. ചില ജീവിതകഥകൾ നമുക്ക് പ്രചോദനവുമാകാറുണ്ട്.
advertisement
2/8
നിസ്സാര കാര്യങ്ങളിൽപ്പോലും വീണു പോകുന്ന നമ്മൾ പലപ്പോഴും അതിശയിച്ചുപോകും ചിലരുടെ ജീവിതകഥകൾ കേൾക്കുമ്പോൾ. അത്തരത്തിൽ ഭാബിജി ഘർ പർ ഹെയ്നിലെ അംഗൂരി ഭാഭി എന്നറിയപ്പെടുന്ന നടി ശുഭാംഗി ആത്രെ തന്റെ ജീവിതത്തിലൂടെ കടന്നുപോയ ചില അവസ്ഥകളെക്കുറിച്ചു തുറന്നുപറഞ്ഞിരിക്കുകയാണ്.
advertisement
3/8
ഈ വർഷം ഏപ്രിലിലാണ് ഇവരുടെ മുൻഭർത്താവ് പിയൂഷ് പൂറി അന്തരിച്ചത്. അയാൾക്കൊപ്പമുള്ള വേദനാജനകമായ ജീവിതത്തെക്കുറിച്ചാണ് അവർ വെളിപ്പെടുത്തിയത്. വിവാഹം കഴിഞ്ഞതിനു ശേഷമാണ് പിയൂഷ് !രു മദ്യപാനിയാണെന്ന് അറിഞ്ഞതെന്നും കോളേജ് പഠനകാലത്ത് അവൻ മദ്യപിക്കാൻ തുടങ്ങിയിരുന്നുവെങ്കിലും കാലക്രമേണ കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നുവെന്നും ശുഭാംഗി ആത്രെ.
advertisement
4/8
മദ്യത്തിന് അടിമയായെന്ന് തിരിച്ചറിഞ്ഞിട്ടും അവർ താൻ അയാളുമായുള്ള ബന്ധം സംരക്ഷിക്കാൻ ശ്രമിച്ചു. തങ്ങൾ 17 വർഷം ഒന്നിച്ചുജീവിച്ചുവെന്നും നടി പറയുന്നു. ജോലിത്തിരക്കിലായതിനാൽ ഇയാളുടെ മദ്യപാനത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിഞ്ഞില്ല. മകൾ ആഷി അച്ഛന്റെ മദ്യപാന ശീലങ്ങളെക്കുറിച്ച് പറയുമായിരുന്നു.
advertisement
5/8
മദ്യപിച്ചാൽ അയാൾ വല്ലാതെ ദേഷ്യപ്പെടും. കോവി‍ഡ് സമയത്ത് വീട്ടിലിരുന്നപ്പോഴാണ് അത് അടുത്തുകണ്ട് ബോധ്യപ്പെട്ടതെന്നും ശുഭാംഗി ആത്രെ. 2018 ൽ പീയൂഷ് മുടി മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയനായിരുന്നു. അതിന്റെ ഭാഗമായാണ് സ്റ്റിറോയിഡുകൾ കഴിക്കാൻ തുടങ്ങിയത്. അതിനൊപ്പം അമിതമായ മദ്യപാനവും തുടർന്നു.
advertisement
6/8
അത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കൂടുതൽ വഷളാക്കി. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നു, ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തണമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. എന്നാൽ ഒരു മാറ്റവും ഉണ്ടായില്ല. ഒടുവിൽ സ്വന്തം മാനസികാരോഗ്യം കണക്കിലെടുത്ത് 2020 ൽ ശുഭാംഗി വേർപിരിയാൻ തീരുമാനിച്ചു.
advertisement
7/8
വിവാഹമോചനത്തിനുശേഷവും സാമ്പത്തികമായി പിന്തുണച്ചു. പക്ഷെ എന്നിട്ടും മദ്യപാനത്തിന് ഒരു കുറവും ഉണ്ടായില്ലെന്ന് ശുഭാംഗി ആത്രെ പറയുന്നു. മുൻ ഭർത്താവിനെ മിസ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ശുഭാംഗി വികാരാധീനയായി.
advertisement
8/8
ഭർത്താവ് മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് നടന്ന അവസാന സംഭാഷണവും അവർ ഓർത്തു. ദയവായി സുഖം പ്രാപിക്കൂ എന്ന് ഞാൻ അവനോട് പറഞ്ഞുകൊണ്ടിരുന്നു. അത് ഒന്നിലധികം അവയവങ്ങളുടെ തകരാറാണെന്നും മദ്യമാണ് കാരണമെന്നും ഞാൻ മനസ്സിലാക്കി എന്നും അവർ പങ്കുവെച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
'മദ്യവും സ്റ്റിറോയിഡുകളും അയാളെ കൊന്നു:' വിവാഹമോചനത്തിനു ശേഷവും ഭർത്താവിനു ചിലവിനു നൽകിയ നടി