സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനു പിന്നാലെ പാകിസ്ഥാൻ ടിക് ടോക്ക് താരം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്
- Published by:ASHLI
- news18-malayalam
Last Updated:
'സ്ത്രീകളോട് ബഹുമാനമില്ലാത്ത വീട്ടിൽ അമ്മയോ സഹോദരിയോ ഇല്ലാത്ത ഒരാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ' മിനാഹിൽ മാലിക് പറഞ്ഞു
advertisement
1/7

സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ് പാകിസ്ഥാൻ ടിക് ടോക്ക് താരം മിനാഹിൽ മാലിക്. ഒരു വ്യക്തിയുമായുള്ള താരത്തിന്റെ സ്വകാര്യ നിമിഷങ്ങൾ എന്ന പേരിലാണ് ചില ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
advertisement
2/7
ഇവ സോഷ്യൽ മീഡിയയിൽ വലിയ തരത്തിലുള്ള ചർച്ചകൾക്ക് വഴിയൊരുക്കി. പിന്നാലെ താരത്തിന് സൈബർ ആക്രമണവും നേരിടേണ്ടി വന്നു. മിനാഹിലിന് ഓൺലൈനിൽ കടുത്ത ട്രോളിംഗും ഭീഷണിപ്പെടുത്തലുമാണ് നേരിടേണ്ടി വന്നത്.
advertisement
3/7
നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലെ തങ്ങളുടെ പ്രിയതാരത്തെ ഈ രീതിയിൽ കാണേണ്ടി വന്നതിൽ നിരാശ പ്രകടിപ്പിച്ചു. അതേസമയം മറ്റുചിലർ ഇത് വ്യാജമാണെന്ന രീതിയിലും പ്രതികരിച്ചു.
advertisement
4/7
വീഡിയോ ചോർന്നതിന് പിന്നാലെ തന്നെ പ്രതികരണവുമായി മിനാഹിൽ മാലിക് സോഷ്യൽ മീഡിയയിൽ എത്തി. വീഡിയോ വ്യാജമാണെന്നും മോർഫ് ചെയ്തതാണെന്നും അവകാശപ്പെട്ടു.
advertisement
5/7
ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിക്ക് (എഫ്ഐഎ) ഔപചാരികമായി പരാതി നൽകിയിട്ടുണ്ടെന്നും വൈറൽ വീഡിയോ റിപ്പോർട്ട് ചെയ്യാൻ ആരാധകരോട് അഭ്യർത്ഥിച്ചുവെന്നും അവർ പങ്കുവെച്ചു.
advertisement
6/7
'ഈ വീഡിയോകൾ പൂർണ്ണമായും വ്യാജമാണ്. ഉത്തരവാദിയായ വ്യക്തിക്കെതിരെ ഞാൻ എഫ്ഐഎയിൽ പരാതി നൽകിയിട്ടുണ്ട്, അവരെ ഉടൻ അറസ്റ്റ് ചെയ്യും,' ടിക് ടോക്കിൽ പുറത്തിറക്കിയ വീഡിയോ പ്രസ്താവനയിൽ അവർ പറഞ്ഞു. ഇതുമൂലം ഞാനും എൻ്റെ കുടുംബവും കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
advertisement
7/7
'സ്ത്രീകളോട് ബഹുമാനമില്ലാത്ത വീട്ടിൽ അമ്മയോ സഹോദരിയോ ഇല്ലാത്ത ഒരാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ. ഞാൻ സാക്ഷിയാണ്, എൻ്റെ ദൈവവും. എനിക്ക് നിങ്ങളുടെ പിന്തുണ മാത്രമേ ആവശ്യമുള്ളൂ' എന്നും താരം പ്രതികരിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിനു പിന്നാലെ പാകിസ്ഥാൻ ടിക് ടോക്ക് താരം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്