'ലളിതം മനോഹരം' പരിണീതി ചോപ്ര- രാഘവ് ഛദ്ദ സിഖ് വിവാഹ നിശ്ചയ ചിത്രങ്ങള്‍
- Published by:Arun krishna
- news18-malayalam
Last Updated:
ഗുരുദ്വാരയ്ക്കുള്ളില്‍ പ്രാര്‍ത്ഥനാ നിരതരായി നില്‍ക്കുന്ന പരിണീതിയെയും രാഘവിനെയുമാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്.
advertisement
1/6

ബോളിവുഡ് താരം പരിണീതി ചോപ്രയും ആംആദ്മി നേതാവ് രാഘവ് ഛദ്ദയും വിവാഹിതരാകുന്നു എന്ന വാര്‍ത്ത അതീവ ആഹ്ലാദത്തോടെയാണ് ആരാധകരും സിനിമ പ്രേമികളും സ്വീകരിച്ചത്. ഇരുവരുടെയും വിവാഹം എപ്പോഴാകും എന്ന പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് അടുത്തിടെ പരിണീതിയും രാഘവും വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ വിവാഹത്തിന് മുന്നോടിയായി സിഖ് മതാചാര പ്രകാരം നടത്തിയ വിവാഹ നിശ്ചയ ചടങ്ങിന്‍റെ ചിത്രം താരം പങ്കുവെച്ചു (Photos | Parineeti Chopra Instagram).
advertisement
2/6
കഴിഞ്ഞ മെയ് 13ന് സെൻട്രൽ ഡൽഹിയിലെ കപൂർത്തല ഹൗസിൽ നടന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പഞ്ചാബ് മുഖ്യമന്ത്രിയും ഉൾപ്പെടെ 150 ഓളം അതിഥികൾ പങ്കെടുത്ത ലളിതമായ ചടങ്ങിൽ ഇരുവരുടെയും വിവാഹനിശ്ചയം ഔദ്യോഗികമായി നടന്നിരുന്നു. ഇതിന് പിന്നാലെയാണ് സിഖ് മതാചാര പ്രകാരമുള്ള പ്രാര്‍ത്ഥനകളോടെ ലളിതമായ. മറ്റൊരു ചടങ്ങും നടത്തിയത്.(Photos | Parineeti Chopra Instagram)
advertisement
3/6
ഗുരുദ്വാരയ്ക്കുള്ളില്‍ പ്രാര്‍ത്ഥനാ നിരതരായി നില്‍ക്കുന്ന പരിണീതിയെയും രാഘവിനെയുമാണ് ചിത്രങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഇരുവരുടെയും രക്ഷിതാക്കളും അടുത്ത ബന്ധുക്കളും സിഖ് മതപുരോഹിതരും മാത്രം പങ്കെടുത്ത പരിപാടിയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.(Photos | Parineeti Chopra Instagram)
advertisement
4/6
പരമ്പരാഗത ഉത്തരേന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് രാഘവും പരിണിതിയും പ്രാര്‍ത്ഥനാ ചടങ്ങുകളിലെത്തിയത്.(Photos | Parineeti Chopra Instagram)
advertisement
5/6
വിവാഹ നിശ്ചയ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ഇരുവരും ചടങ്ങിന് ധരിച്ച വസ്ത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും ആരംഭിച്ചു. പേസ്റ്റൽ നിറത്തിലുള്ള വസ്ത്രങ്ങളിൽ സിംപിൾ ലുക്കിലാണ് ഇരുവരും എത്തിയത്. എംബ്രോയ്ഡറി വർക്കുകൾക്ക് അപ്പുറം ആഡംബരമില്ലാത്ത വസ്ത്രമായിരുന്നു പരിണീതിയുടേത്.(Photos | Parineeti Chopra Instagram)
advertisement
6/6
ഒരു വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവാലാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്. പരിണീതി അഭിനയിച്ച ചമകില എന്ന സിനിമയുടെ ചിത്രീകരണം പഞ്ചാബില്‍ നടക്കുമ്പോള്‍ ഇതേ സെറ്റില്‍ തന്‍റെ സുഹൃത്തിനെ കാണാനെത്തിയ രാഘവും നടിയും തമ്മില്‍ പരിചയപ്പെടുകയും സുഹൃത്ത് ബന്ധം പിന്നീട് പ്രണയമായി മാറുകയുമായിരുന്നു എന്നാണ് ബോളിവുഡിലെ സംസാരം(Photos | Parineeti Chopra Instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
'ലളിതം മനോഹരം' പരിണീതി ചോപ്ര- രാഘവ് ഛദ്ദ സിഖ് വിവാഹ നിശ്ചയ ചിത്രങ്ങള്‍