Suhasini | 'സുഹാസിനിയ്ക്ക് സുന്ദരിയാണെന്ന അഹങ്കാരം' ; പാർഥിപൻ
- Published by:Sneha Reghu
- news18-malayalam
Last Updated:
'വെർഡിക്റ്റ്' എന്ന ചിത്രത്തിന്റെ ട്രയ്ലർ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ചുള്ള പാർഥിപന്റെ പരാമർശം
advertisement
1/5

നടി സുഹാസിനിയ്ക്ക് താൻ സുന്ദരിയാണെന്ന അഹങ്കാരമാണെന്ന് നടൻ പാർഥിപൻ. 'വെർഡിക്റ്റ്' എന്ന ചിത്രത്തിന്റെ ട്രയ്ലർ ലോഞ്ചിനിടെയാണ് സുഹാസിനിയെ കുറിച്ചുള്ള പാർഥിപന്റെ പരാമർശം. ദ വെർഡിക്റ്റ് എന്ന ചിത്രത്തിൽ സുഹാസിനിയും മുഖ്യവേഷത്തിലുണ്ട്.
advertisement
2/5
50 വയസായ വിവരം സുഹാസിനി തന്നെ ഫോണിൽ വിളിച്ച് പറഞ്ഞതിനെ കുറിച്ചാണ് പാർഥിരൻ സംസാരിക്കുന്നത്. സുന്ദരിയാണെന്ന അഹങ്കാരം ലോകത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിയ്ക്കാണെന്നാണ് തമാശ രൂപേണ സുഹാസിനിയെ കുറിച്ച് പാർഥിപൻ പറഞ്ഞത്.
advertisement
3/5
സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാൽ, താൻ സുന്ദരിയാണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിയ്ക്കാണ്. ഒരു ദിവസം അവർ എന്നെ വിളിച്ച് പറഞ്ഞു ‘പാര്‍ഥിപന്‍ എനിക്ക് ഇന്ന് 50 വയസായി’ എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസ്സിന് ശേഷം അവരുടെ പ്രായം മറക്കും.ആരും പിന്നീട് പ്രായം പറയില്ല. ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണെന്നായിരുന്നു പാർഥിപന്റെ വാക്കുകൾ.
advertisement
4/5
50 വയസില്‍ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കില്‍ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസമെന്നും പാർഥിപൻ കൂട്ടിച്ചേർത്തു.
advertisement
5/5
അതേസമയം, പ്രായത്തിന്റെ പേരില്‍ പാര്‍ഥിപന്‍ തന്നെ കളിയാക്കുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തില്‍ സുഹാസിനിയും സംസാരിച്ചിരുന്നു. തനിക്കിപ്പോള്‍ 63 വയസ്സായി. എണ്‍പത് കഴിഞ്ഞാലും പ്രായം തുറന്ന് പറയുന്നതില്‍ ഒരു മടിയും ഇല്ല. വയസ് എന്നാല്‍ അനുഭവമാണ്, അത് പറയുന്നതില്‍ എന്താണ് പ്രയാസം. അതൊരു അഭിമാനമാണ് എന്നാണ് അന്ന് സുഹാസിനി പറഞ്ഞത്.