Parvathy Thiruvothu| 'സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന താരം'; പാർവ്വതിക്ക് അഭിവാദ്യമർപ്പിച്ച് ആരാധകർ
- Published by:ASHLI
- news18-malayalam
Last Updated:
'വാര്യര് പറയുംപോലെ ഇതിപ്പോ അവളുടെ കാലം അല്ലേ...' എന്ന് മറ്റൊരു ആരാധകൻ കുറിച്ചു. അതേസമയം തന്നെ വിമർശനാത്മകമായ കമ്മന്റുകളുമെത്തുന്നുണ്ട്.
advertisement
1/6

തന്റെ കരിയറിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് നടി പാർവ്വതി തിരുവോത്ത് ഇപ്പോൾ കടന്നു പോകുന്നത്. ഉള്ളൊഴുക്ക്, മനോരഥങ്ങൾ, തങ്കലാൻ എന്നിവ ഈ വർഷം താരത്തിന്റെ കരിയറിന്റെ ഗതി മാറ്റിയ ചിത്രങ്ങളാണ്.
advertisement
2/6
ഇപ്പോഴിതാ തങ്കലാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പാർവ്വതി നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾക്ക് താഴെ വരുന്ന കമ്മന്റുകളാണ് ശ്രദ്ധയാകുന്നത്.
advertisement
3/6
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പാർവ്വതിക്ക് അഭിവാദ്യവും പ്രശംസയും അറിയിച്ചു കൊണ്ട് ആരാധകർ ചിത്രങ്ങളിൽ പ്രതികരണം അറിയിക്കുകയാണ്.
advertisement
4/6
'സർക്കാരിൽ സമ്മർദ്ദം ചെലുത്തി ജസ്റ്റിസ് ശ്രീമതി ഹേമയെ കൊണ്ട് സിനിമ മേഖലയിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പരാതികളും നേരിട്ട് നൽകാൻ അവസരം ഒരുക്കിയ നിങ്ങൾ ഒരായിരം അഭിവാദ്യങ്ങൾ' എന്നാണ് ഒരു ആരാധകൻ കുറിച്ചത്.
advertisement
5/6
വാര്യര് പറയുംപോലെ ഇതിപ്പോ അവളുടെ കാലം അല്ലേ... എന്ന് മറ്റൊരു ആരാധകൻ കുറിച്ചു. അതേസമയം തന്നെ വിമർശനാത്മകമായ കമ്മന്റുകളുമെത്തുന്നുണ്ട്.
advertisement
6/6
ഒരുത്തന്റെ പോലും പേര് പുറത്ത് പറയാൻ ധൈര്യമില്ലാത്ത പെൺ സിംഹങ്ങളുടെ പേര് “WCC” എന്നാണ് ഒരു വ്യക്തി കുറിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ വലിയ തരത്തിലുള്ള ചർച്ചകളാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Parvathy Thiruvothu| 'സർക്കാരിൽ സമ്മർദ്ദം ചെലുത്തി ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന താരം'; പാർവ്വതിക്ക് അഭിവാദ്യമർപ്പിച്ച് ആരാധകർ