TRENDING:

Pearle Maaney| ആസിഫ് അലിയുടെ ഇഷ്ടഭക്ഷണം കേട്ട് ഞെട്ടി പേളി മാണി! നിങ്ങൾ കഴിക്കുമോ ഇതൊക്കെ?

Last Updated:
ആസിഫിന്റെ കോമ്പിനേഷൻ കേട്ട പേളി പറഞ്ഞത് ഇത് കംഫർട്ട് ഫുഡ് അല്ല ഇതിന് വേറെ വല്ല പേരും പറയണം എന്നാണ്.
advertisement
1/7
Pearle Maaney| ആസിഫ് അലിയുടെ ഇഷ്ടഭക്ഷണം കേട്ട് ഞെട്ടി പേളി മാണി! നിങ്ങൾ കഴിക്കുമോ ഇതൊക്കെ?
മലയാളികളുടെ പ്രിയങ്കരരായ രണ്ട് താരങ്ങൾ ഒത്തു ചേർന്നപ്പോൾ പങ്കിട്ട വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരിപരത്തിയിരിക്കുന്നത്. പേളി മാണിയുടെ 'പേളി മാണി ഷോ' എന്ന പരിപാടിയിൽ അതിഥിയായെത്തിയ ആസിഫ് അലി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
advertisement
2/7
ആസിഫ് അലിയുടെ പുതിയ സിനിമയായ 'ലെവൽ ക്രോസ്'ന്റെ പ്രമോഷന്റെ ഭാഗമായാണ് പേളി മാണിയുടെ അഭിമുഖത്തിൽ അതിഥിയായെത്തുന്നത്. ആസിഫ് അലി, അമല പോൾ, ഷറഫുദ്ധീൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 'ലെവൽ ക്രോസ്'.
advertisement
3/7
ഷോയിൽ 'റാപിഡ് ഫയർ' എന്ന സെക്ഷനിലാണ് പേളി രസകരമായ ചില ചോദ്യങ്ങൾ ആസിഫിനോട് ചോദിക്കുന്നത്. സിനിമാ കഥാപാത്രങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച കഥാപാത്രം ഏതെന്നായിരുന്നു പേളിയുടെ ആദ്യ ചോദ്യം. അതിന് മാലിക്ക് ബാഷ എന്നാണ് ആസിഫ് ഉത്തരം നൽകിയത്. ഇഷ്ടം തോന്നിയ ആദ്യ കാർ ഏതെന്ന ചോദ്യത്തിന് അംബാസിഡർ എന്നായിരുന്നു ഉത്തരം.
advertisement
4/7
അത്തരത്തിൽ നിരവധി ചോ‍ദ്യങ്ങൾക്കിടയിലാണ് ആസിഫിന് കഴിച്ചാൽ ഏറ്റവും തൃപ്തി നൽകുന്ന ഭക്ഷണത്തെക്കുറിച്ച് പേളി ചോദിക്കുന്നത്. അതിന് ഒരു ലിസ്റ്റ് തന്നെ ആസിഫ് നൽകി.
advertisement
5/7
ചക്കക്കുരു, മാങ്ങ, മുരിങ്ങാക്കോൽ, ചെമ്മീൻ കറി, ഉണക്കമീൻ വറുത്തത്, ഇവ എല്ലാം ഒന്നിച്ച് ചോറിൽ ചേർത്ത് ശേഷം അതിലേക്ക് തൈര് ചേർക്കുക. ഒപ്പം മാങ്ങ അച്ചാർ, ഫിഷ് ഫ്രൈ ഇതാണ് തന്റെ കംഫർട്ട് ഫുഡ് എന്നാണ് ആസിഫ് പറഞ്ഞത്.
advertisement
6/7
എന്നാൽ ആസിഫിന്റെ ഇഷ്ടഭക്ഷണത്തിന്റെ കോമ്പിനേഷൻ കേട്ട പേളി പറഞ്ഞത് ഇത് കംഫർട്ട് ഫുഡ് അല്ല ഇതിന് വേറെ വല്ല പേരും പറയണം എന്നാണ്.
advertisement
7/7
ഏതായാലും ഇരുവരുടേയും ഈ ഫൺ ഇന്റർവ്യൂ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney| ആസിഫ് അലിയുടെ ഇഷ്ടഭക്ഷണം കേട്ട് ഞെട്ടി പേളി മാണി! നിങ്ങൾ കഴിക്കുമോ ഇതൊക്കെ?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories