' ഇത് എന്റെ അമ്മയല്ല, ഈ അമ്മമാർക്ക് മാറിപ്പോയോ ആവോ'; വൈറലായി നിറ്റാര, കയ് ബേബി ചിത്രങ്ങള്‍
- Published by:Sarika KP
- news18-malayalam
Last Updated:
ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
advertisement
1/9

മലയാളി മനസ്സിലെ പ്രിയ താരദമ്പതികളുടെ ലിസ്റ്റിൽ മുൻപന്തിയിൽ തന്നെ പേളി ശ്രീനിഷ് ഇടം പിടിച്ചിട്ടുണ്ട്. ബിഗ് ബോസിലൂടെ പരിചയപ്പെട്ട് പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിയ ഇവർക്ക് ഇന്ന് നിരവധി ആരാധകരാണുള്ളത്.
advertisement
2/9
ഇവരുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതിനു പിന്നാലെ ഇരുവർക്കും പെൺകുട്ടി ജനിച്ചു. തുടർന്ന് സോഷ്യൽ മീഡിയയുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്റ്റാർ കിഡ് എന്ന താരപരിവേഷത്തിലേക്ക് നില ബേബി എത്തി.
advertisement
3/9
കഴിഞ്ഞ ജനുവരിയിൽ ആണ് പേളിക്കും ശ്രീനിക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. നിറ്റാര എന്നാണ് രണ്ടാമത്തെ കുട്ടിയുടെ പേര്. ഇതിന്റെ വിശേഷവും താരം പങ്കുവയ്ക്കാറുണ്ട്.
advertisement
4/9
ഇപ്പോഴിതാ ശ്രിനിഷ് അരവിന്ദിന്റേയും പേളി മാണിയുടേയും മൂത്ത മകൾ നില മൂന്നാം വയസ്സിലേക്ക് കടന്നതിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്.
advertisement
5/9
എന്തുപെട്ടെന്നാണ് കുഞ്ഞേ നിന്റെ വളർച്ച എനിക്ക് വിശ്വസിക്കാൻ വയ്യ എന്നാണ് പേളി മാണി കുറിച്ചത്. ഒപ്പം ഇളയ മകളോട് ഒരു ചോദ്യവും നിന്റെ ചേച്ചിയുടെ പിറന്നാൾ ഓർത്തിക്കരിക്കാൻ നീ തുടങ്ങുന്നത് എപ്പോൾ മുതലാണ് എന്ന്.
advertisement
6/9
ശ്രീനിഷും, വീട്ടിലെ ഓരോ അംഗവും നിലയുടെ പിറന്നാൾ ദിനം വ്യത്യസ്ത കുറിപ്പുകൾ ആണ് പങ്കിട്ടെത്തിയത്. പേളിയുടെ രാസാത്തിക്ക് ആശംസകൾ നേർന്നുകൊണ്ട് നിരവധി താരങ്ങളും എത്തുകയുണ്ടായി.
advertisement
7/9
ഇതിനിടെയിൽ പിറന്നാൾ പരിപാടിയിലെ ചിത്രങ്ങളില്‍ പേളിയുടെ രണ്ടാമത്തെ മകൾ നിറ്റാരയുടെയും സഹോദരിയുടെ രണ്ടാമത്തെ മകൻ കയ് ബേബിയുടെയും ചിത്രങ്ങളാണ് വൈറലാകുന്നത്.
advertisement
8/9
ഇതിൽ പേളിയുടെ സഹോദരി റെയ്ച്ചലാണ് നിറ്റാരയെ എടുത്തിരിക്കുന്നത്. പേളി റെയ്ച്ചലിന്റെ ഇളയകുട്ടി കയ് ബേബിയെയുമാണ്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
advertisement
9/9
ഇതിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. ഇത് എന്റെ അമ്മയല്ല, ഈ അമ്മമാർക്ക് മാറിപ്പോയോ ആവോ, എന്റെ അമ്മയാണ് ട്ടോ , നിന്നേ ചുമ്മാ എടുത്തത് ആണ് എന്നിങ്ങനെ കമന്റുകൾ നീളുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
' ഇത് എന്റെ അമ്മയല്ല, ഈ അമ്മമാർക്ക് മാറിപ്പോയോ ആവോ'; വൈറലായി നിറ്റാര, കയ് ബേബി ചിത്രങ്ങള്‍