Pearle Maaney |' വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ സന്തോഷം'; ജി പിയുടെ കല്യാണത്തിനു പേളിയുടെ ഹൈടക്ക് എൻട്രി
- Published by:Sarika KP
- news18-malayalam
Last Updated:
'പ്രസവം കഴിഞ്ഞ് ആഴ്ച്ചകള്‍ക്കുള്ളില്‍ വിവാഹത്തില്‍ പങ്കെടുക്കാനായതില്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു.
advertisement
1/7

മലയാളികളുടെ ഇഷ്ടതാരങ്ങളായ ഗോവിന്ദ് പത്മസൂര്യയും ഗോപികയും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളേയും വടക്കുംനാഥനേയും സാക്ഷിയാക്കിയാണ് ജിപി ഗോപികയുടെ കഴുത്തിൽ താലി ചാർത്തിയത്.
advertisement
2/7
വിവാഹ ചിത്രങ്ങൾ പങ്കുവച്ച് താരദമ്പതികൾ തന്നെയാണ് സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളുടെ സാനിധ്യത്തിൽ ഗോപികയെ ചേർത്ത് നിർത്തി നിൽക്കുന്ന ഗോവിന്ദ് പത്മസൂര്യയുടെ ചിത്രങ്ങളാണ് സോഷ്യൽമീഡിയ മുഴുവൻ.
advertisement
3/7
പ്രിയതാരങ്ങളുടെ വിവാഹത്തിന് സുഹൃത്തുക്കളും സിനിമ-സീരിയല്‍ താരങ്ങളുമായ നിരവധി പ്രമുഖര്‍ എത്തിയിരുന്നു. എല്ലാവരുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്.
advertisement
4/7
എന്നാൽ ഇതിനിടെയിൽ ആരാധകർ തിരഞ്ഞത് പേളി മാണിയെയായിരുന്നു. ജി പി പേളി കോമ്പോ ആരാധകർക്കിടയിൽ ഹിറ്റായിരുന്നു. അതുകൊണ്ട് തന്നെ പേളി ഇല്ലാത്ത് ഒരു കല്യാണം ആരാധകർക്ക് ചിന്തിക്കാൻ പോലും പറ്റില്ല.
advertisement
5/7
എന്നാൽ ഇപ്പോഴിതാ പേളി വിവാഹത്തിനെത്തിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. പേളിയും ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. പേളിയുടെ ഫോട്ടോ എഡിറ്റ് ചെയ്ത് വിവാഹ ഫോട്ടോയിൽ ഉൾപ്പെടുത്തിയാണ് വിവാഹത്തിനു താനും എത്തിയെന്ന് താരം പറഞ്ഞത്.
advertisement
6/7
നിങ്ങൾ രണ്ടുപേര്‍ക്കും സന്തോഷകരമായ വിവാഹജീവിതം ആശംസിക്കുന്നു എന്ന് കുറിച്ചാണ് പോസ്റ്റ്. കൂടാതെ 'ഒരു കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങൾക്ക് ശേഷം എനിക്ക് വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. …
advertisement
7/7
അതാണ് ഡാ സൗഹൃദം. ഇത് ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെറുക്കുന്നവർ പറയുമെന്നും എനിക്കറിയാം... എനിക്ക് കുഴപ്പമില്ല പക്ഷെ ഞാൻ സാരി ധരിക്കാത്തതിൽ ഖേദിക്കുന്നു..' എന്ന് കുറിച്ചാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Pearle Maaney |' വിവാഹത്തിന് എത്താൻ കഴിഞ്ഞതിൽ സന്തോഷം'; ജി പിയുടെ കല്യാണത്തിനു പേളിയുടെ ഹൈടക്ക് എൻട്രി