TRENDING:

Jyotsna: 'കണ്ടാൽ അങ്ങനെ തോന്നില്ല.. പക്ഷെ ഞാൻ ഒരു ഓട്ടിസ്റ്റിക് അഡള്‍ട്ടാണ്'; വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണൻ

Last Updated:
ഓട്ടിസത്തെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനാണ് ഇത് തുറന്നുപറയുന്നതെന്ന് താരം പറഞ്ഞു
advertisement
1/5
Jyotsna: 'കണ്ടാൽ അങ്ങനെ തോന്നില്ല.. പക്ഷെ ഞാൻ ഒരു ഓട്ടിസ്റ്റിക് അഡള്‍ട്ടാണ്'; വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സ്‌ന
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്‌ന രാധാകൃഷ്ണൻ (Jyotsna Radhakrishnan). പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് ജ്യോത്സ്ന വെള്ളിത്തിരയിലേക്ക് എത്തിയത്. നമ്മൾ എന്ന ചിത്രത്തിലെ സുഖമാണീ നിലാവ് എന്ന ഗാനത്തിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ, ഓട്ടിസം (Autism) ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ടെഡ് എക്‌സ് ടോക്സിൽ ആന്തരിക നവോത്ഥാനം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കവെയാണ് ഗായിക മനസ് തുറന്നത്. ഓട്ടിസത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ഇത് തുറന്നുപറയുന്നതെന്ന് താരം പറഞ്ഞു. മാറ്റം അടിത്തട്ടില്‍ നിന്നാണ് ഉണ്ടാവേണ്ടത് വീടുകളിൽ നിന്നും വിദ്യാലയങ്ങളില്‍ നിന്നുമാണ് ഇവ ആരംഭിക്കേണ്ടതെന്നും ജ്യോത്സ്‌ന പറഞ്ഞു.
advertisement
2/5
ജീവിതത്തിൽ ഓരോ പ്രായത്തിലും മറികടക്കേണ്ട കടമ്പകള്‍ എന്താണെന്ന് സമൂഹം നേരത്തെ നിശ്ചയിച്ചുവെച്ചിട്ടുണ്ടെന്ന് ജ്യോത്സ്‌ന പറയുന്നു. ഇവാ നേടിയെടുക്കാൻ വൈകുമ്പോൾ സമുഹത്തിൽ നിന്ന് മാറ്റിനിര്‍ത്തിപ്പെടുകയും ഇവര്‍ക്കെതിരേ ചോദ്യങ്ങള്‍ ഉയരുകയും ചെയ്യും. ഇത്തരത്തിലുള്ള മത്സരയോട്ടങ്ങൾ അവസാനം എത്തിപ്പെടുന്നത് ഉത്കണ്ഠയിലോ വിഷാദത്തിലോ ആയികരിക്കാമെന്നും ഗായിക കൂട്ടിച്ചേർത്തു.
advertisement
3/5
തന്റെ അമിതചിന്തകൾ ആണ് മനസായികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് കരുതിയിരുന്നു. എന്റെ ചുറ്റും ഉള്ളവരും ഇത് തന്നെയാണ് പറഞ്ഞത്. അതിനാൽ തന്നെ തോന്നലുകൾ ഉള്ളിലൊതുക്കി ഒഴുക്കിനൊപ്പം പോകാന്‍ താൻ ഏറെ ശ്രമിച്ചു. മാനസികമായി വളരെയധികം തളർന്ന നിന്ന സമയത്താണ് ഭര്‍ത്താവിനൊപ്പം യു.കെയിലേക്ക് താമസം മാറിയത്.അവിടെ വച്ച് ഒരു കോഴ്‌സ് പഠിക്കാന്‍ തുടങ്ങുകയും അത് തന്നെക്കുറിച്ച് ചില സംശയങ്ങള്‍ ഉണ്ടാക്കുകയും അങ്ങനെ മാനസികാരോഗ്യ വിദഗ്ധനെ കണുകയുമായിരുന്നെന്നും ജ്യോത്സ്ന പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഓട്ടിസം ഉണ്ടെന്ന് സ്ഥിരീകരിക്കുന്നത്. മൂന്നാം തവണ നടത്തിയ പരിശോധനയിലാണ് ഓട്ടിസം ഉണ്ടെന്ന് ഉറപ്പിക്കുന്നത്.
advertisement
4/5
ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ടായാണ് മാനസികരോഗ്യ വിദഗ്ധൻ തന്നെ വിശേഷിപ്പിച്ചത്. കാഴ്ചയില്‍ ഓട്ടിസം ഉള്ളത് പോലെ തോന്നുന്നില്ലല്ലോ എന്ന് തോന്നിയേക്കാം. പക്ഷെ എല്ലാവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഓട്ടിസ്റ്റിക് ആണെന്ന് പറയുന്നവരുണ്ട്. ഓട്ടിസം കണ്ടുപിടിച്ചപ്പോഴാണ് ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്നത്. എന്റെ ചുറ്റും നടക്കുന്ന എല്ലാറ്റിനോടും ഞാന്‍ വൈകാരികമായി പ്രതികരിക്കുന്നതെന്താണെന്നും ചുറ്റുമുള്ളവര്‍ എല്ലാറ്റിനെയും എളുപ്പത്തില്‍ എടുക്കാന്‍ പറയുമ്പോഴും എനിക്കതിന് കഴിയാതിരുന്നതിന്റെ കാരണവും മനസ്സിലായത് അപ്പോഴാണെന്ന് ഗായിക കൂട്ടിച്ചേർത്തു.
advertisement
5/5
ഓട്ടിസം, അല്ലെങ്കിൽ ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD), എന്നത് സാമൂഹിക ഇടപെടൽ, ആശയവിനിമയം, പെരുമാറ്റം എന്നിവയിൽ വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു അവസ്ഥയാണ്. ഇത് ഒരു രോഗമല്ല, മറിച്ച് തലച്ചോറിൻ്റെ വളർച്ചയിലുണ്ടാവുന്ന ഒരു വ്യത്യാസമാണ്. ഓട്ടിസം ബാധിച്ച ആളുകൾ വ്യത്യസ്ത രീതികളിൽ ചിന്തിക്കുകയും, പ്രവർത്തിക്കുകയും, ലോകത്തെ അനുഭവിക്കുകയും ചെയ്യുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും പാടിയിട്ടുള്ള ജ്യോത്സ്‌ന സിനിമാ ഗാനങ്ങളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയാണ്. മെലഡിയും അടിച്ചുപൊളി പാട്ടുമെല്ലാം ഒരുപോലെ വഴങ്ങുന്ന ഗായികയാണ് ജ്യോത്സ്ന. ഇതുവരെ നൂറ്റിമുപ്പതിലേറെ സിനിമകള്‍ക്ക് പിന്നണി പാടിക്കഴിഞ്ഞ ജ്യോത്സ്ന ഇരുന്നൂറിലധികം ആല്‍ബങ്ങളിലും പാടിയിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Buzz/
Jyotsna: 'കണ്ടാൽ അങ്ങനെ തോന്നില്ല.. പക്ഷെ ഞാൻ ഒരു ഓട്ടിസ്റ്റിക് അഡള്‍ട്ടാണ്'; വെളിപ്പെടുത്തലുമായി ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണൻ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories