TRENDING:

ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ്

Last Updated:
മൂന്ന് ഘട്ട കൊറോണ വൈറസ് ലോക്ക് ഡൗൺ ആണ് നിലവിൽ ഇപ്പോൾ ഉള്ളത്. നിയമപ്രകാരം റസ്റ്റോറന്റുകളും പബ്ബുകളും രാത്രി 10 മണി വരെ തുറന്നിരിക്കും. ടേക്ക് എവേകളും ലഭ്യമാണ്.
advertisement
1/5
ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, നടന്നത് വമ്പൻ ട്വിസ്റ്റ്
കൊതി സഹിക്കാൻ വയ്യാതായപ്പോഴാണ് ടേക്ക് എവേ ഹോട്ടലിൽ നിന്ന് ഒരു കബാബ് ഓർഡർ ചെയ്തത്. പിന്നെ ഡെലിവറിക്ക് കബാബുമായി എത്തുന്ന ആളെ നോക്കി ഇരിപ്പാണ്. എന്നാൽ, വീടിന് മുമ്പിലേക്ക് എത്തിയത് ഒരു പൊലീസ് വണ്ടി. വണ്ടിയിൽ നിന്ന് കബാബുമായി ഇറങ്ങി ചെന്ന് അത് കൈമാറുകയും ചെയ്തു. ലണ്ടനിലെ ബെർക് ഷൈറിലാണ് സംഭവം. പ്രദേശത്തുള്ള ലോക്കൽ കബാബ് ഷോപ്പിൽ നിന്നാണ് ടേക്ക് എവേയായി ഉപഭോക്താവ് കബാബ് ഓർഡർ ചെയ്തത്. എന്നാൽ കബാബ് എത്തിച്ചു കൊടുക്കേണ്ട ഡ്രൈവറെ ഇതിനിടയിൽ പൊലീസ് അറസ്റ്റ് ചെയ്തതോടെ പൊലീസ് തന്നെ ഉപഭോക്താവിന് നേരിട്ട് കബാബ് എത്തിക്കുകയായിരുന്നു.
advertisement
2/5
ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെ ആയിരുന്നു ഡെലിവറി ഡ്രൈവർ വാഹനം ഓടിച്ചിരുന്നത്. ഇത് കണ്ടെത്തിയ പൊലീസ് ബെർക് ഷൈറിലെ വൂഡ് ലിയിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വാഹനം പൊലീസ് നിർത്തിയതിനു ശേഷം നടത്തിയ പരിശോധനയിൽ ഇയാൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധന നടത്തി. ഇതിനെ തുടർന്ന് റോഡരികിൽ വച്ച് അപ്പോൾ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
3/5
ഡെലിവറി ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തെങ്കിലും ഉപഭോക്താവ് വിശന്നിരിക്കുന്നത് പൊലീസിന് ആലോചിക്കാൻ പോലും കഴിഞ്ഞില്ല. അതുകൊണ്ട് ഡ്രൈവറെ കസ്റ്റഡിയിൽ എടുക്കുന്നതിന് മുമ്പ് ഉപഭോക്താവിന് കബാബ് എത്തിച്ചു നൽകാൻ പൊലീസ് ഉദ്യോഗസ്ഥർ തീരുമാനിച്ചു.
advertisement
4/5
പട്രോളിങ്ങിനിടെ തെംസ് വാലി പൊലീസ് റോഡ്സ് പോലീസിംഗ് ടീം ശാന്തമായ റെസിഡൻഷ്യൽ ഏരിയയുടെ സമീപത്ത് നിർത്തുകയായിരുന്നു. എന്നാൽ, ഇയാൾ തെറ്റായ വിശദാംശങ്ങൾ ആയിരുന്നു നൽകിയത്. അതൊരു പക്ഷേ ലൈസൻസോ ഇൻഷുറൻസോ ഇല്ലാതെ യാത്ര ചെയ്തതിനാലാകാം എന്ന് പൊലീസ് സംശയിച്ചു. ഇത് മാത്രമല്ല, ഇയാൾ ഓടിച്ചിരുന്ന കാറിന്റെ ഒരു ടയർ അപകടകരമാം വിധം പൊട്ടിയതുമായിരുന്നു. പിന്നീട് ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് മനസിലാക്കി. ഡ്രൈവർ തെറ്റായ വിശദാംശങ്ങൾ നൽകിയതിനാൽ ഉപഭോക്താവിന്റെ ശരിയായ വിലാസം കണ്ടെത്തി കബാബ് എത്തിക്കാൻ പൊലീസിന് കുറച്ചു സമയം അധികം വേണ്ടി വന്നു.
advertisement
5/5
മൂന്ന് ഘട്ട കൊറോണ വൈറസ് ലോക്ക് ഡൗൺ ആണ് നിലവിൽ ഇപ്പോൾ ഉള്ളത്. നിയമപ്രകാരം റസ്റ്റോറന്റുകളും പബ്ബുകളും രാത്രി 10 മണി വരെ തുറന്നിരിക്കും. ടേക്ക് എവേകളും ലഭ്യമാണ്. ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഇവിടെ നിയന്ത്രണങ്ങൾ നിലവിൽ വന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
ഓർഡർ ചെയ്തത് കബാബ്; വീട്ടിലേക്ക് കബാബുമായി എത്തിയത് പൊലീസ്, ഇടയ്ക്ക് നടന്നത് വമ്പൻ ട്വിസ്റ്റ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories