TRENDING:

Prithviraj | അപകടത്തിൽ കലാശിച്ച രംഗത്തെപ്പറ്റി പൃഥ്വിരാജ്; ജീവിതത്തിൽ മടക്കിയെത്തിച്ചത് ഡോക്‌ടർമാർ, ഇനി സിനിമാ തിരക്കുകളിലേക്ക്

Last Updated:
പലരും ഡ്യൂപ്പിനെ പകരം നിർത്താൻ സാധ്യതയുള്ള രംഗത്തിൽ അഭിനയിക്കവേയാണ് പൃഥ്വിരാജിന് അപകടം പറ്റിയത്
advertisement
1/8
അപകടത്തിൽ കലാശിച്ച രംഗത്തെപ്പറ്റി പൃഥ്വിരാജ്; ജീവിതത്തിൽ മടക്കിയെത്തിച്ചത് ഡോക്‌ടർമാർ, ഇനി സിനിമാ തിരക്കുകളിലേക്ക്
പൃഥ്വിരാജിന്റെ (Prithviraj Sukumaran) കൊച്ചിയിലെ വീട്ടിലെ ഓമനയാണ് സൊറോ കുട്ടി എന്ന് വിളിക്കുന്ന വളർത്തുനായ. ദിവസങ്ങളോളം പൃഥ്വിരാജിന് മകൾ അല്ലിയുടെയും സൊറോയുടെയും കൂടെ ചിലവിടാൻ പതിവിലും വിപരീതമായി നിറയെ സമയം ലഭിച്ചിരുന്നു. മൂന്നു മാസത്തെ വിശ്രമജീവിതം അവസാനിപ്പിച്ചു പൃഥ്വി സിനിമാ തിരക്കുകളിലേക്ക് കടക്കുകയാണ്. സൊറോയോട് ബൈ പറയും മുൻപ് കുറച്ചുനേരം കൂടി അവന്റെ കൂടെ കളിയ്ക്കാൻ പൃഥ്വിരാജ് സമയം കണ്ടെത്തി 
advertisement
2/8
കഴിഞ്ഞ ദിവസം L2 എമ്പുരാന്റെ ഒരു പുതിയ അപ്ഡേറ്റ് ഇന്നിറങ്ങും എന്ന വിവരം പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ഒക്ടോബർ മാസത്തിൽ ആരംഭിക്കും എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അങ്ങനെയാകാനാണ് സാധ്യത എന്ന് പൃഥ്വിരാജ് പുതിയ പോസ്റ്റിനു നൽകിയ ഹാഷ്ടാഗുകളിൽ നിന്നും വായിച്ചെടുക്കാം (തുടർന്ന് വായിക്കുക)
advertisement
3/8
അതിനു മുൻപുള്ള പോസ്റ്റിൽ സെറ്റിലുണ്ടായ അപകടവും അതുമൂലമുണ്ടായ വിശ്രമവും തന്നെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന ഡോക്‌ടർമാരും എല്ലാം അടങ്ങുന്ന വിവരങ്ങൾ ഉണ്ടായിരുന്നു
advertisement
4/8
തന്റെ സർജനേയും രണ്ടു ഫിസിയോ തെറാപ്പിസ്റ്റുമാരെയും പൃഥ്വിരാജ് നന്ദിയോടെ സമരിച്ചു. വിലായത്ത് ബുദ്ധ എന്ന സിനിമയുടെ സെറ്റിൽ വച്ചാണ് അപ്രതീക്ഷിതമായി മൂന്നു മാസത്തേക്ക് ഇടവേള വേണ്ടിവന്ന പരിക്കിലേക്ക് പൃഥ്വിരാജ് എത്തിയത്
advertisement
5/8
ഒരു ആക്ഷൻ സീക്വസിന്റെ ഷൂട്ടിങ്ങിലായിരുന്നു പൃഥ്വി. പലരും ഡ്യൂപ്പിനെ പകരം നിർത്താൻ സാധ്യതയുള്ള രംഗത്തിൽ പൃഥ്വിരാജ് അങ്ങനെ ചെയ്തില്ല. ഓടുന്ന ബസിൽ നിന്നും ചാടുന്ന രംഗം ഒറ്റയ്ക്ക് കൈകാര്യം ചെയ്തു
advertisement
6/8
മുട്ടിലെ പരിക്കിൽ കലാശിച്ച ആ അപകടം, സങ്കീർണമായൊരു ശസ്ത്രക്രിയയിലേക്കാണ് പൃഥ്വിരാജിനെ എത്തിച്ചത്. ഡോക്‌ടർമാരുടെ കൃത്യമായ ഇടപെടൽ പൃഥ്വിരാജിനെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിച്ചു
advertisement
7/8
അപകടം പറ്റി വീട്ടിൽ വിശ്രമത്തിലായിരുന്നു എങ്കിലും, ഇതുപോലൊരു നല്ല നിമിഷം അതിനിടെ സംഭവിച്ചു. അമ്മയ്ക്കും ചേട്ടൻ ഇന്ദ്രജിത്തിന്റെ കുടുംബത്തിനുമൊപ്പമാണ് പൃഥ്വിരാജും സുപ്രിയയും അലംകൃതയും ഇക്കുറി ഓണസദ്യ ഉണ്ടത്
advertisement
8/8
പലവിധ തിരക്കുകൾ മൂലം മൂന്നിടത്തായി സാധാരണ ഗതിയിൽ നടക്കുന്ന ഓണാഘോഷത്തിന് ഇക്കുറി കുടുംബം മുഴുവനും ഒത്തുചേർന്നു എന്ന പ്രത്യേകതയുണ്ട്. മകൾ അലംകൃതയുടെ ജന്മദിനത്തിനും പൃഥ്വിരാജ് ഒപ്പമുണ്ടായി
മലയാളം വാർത്തകൾ/Photogallery/Buzz/
Prithviraj | അപകടത്തിൽ കലാശിച്ച രംഗത്തെപ്പറ്റി പൃഥ്വിരാജ്; ജീവിതത്തിൽ മടക്കിയെത്തിച്ചത് ഡോക്‌ടർമാർ, ഇനി സിനിമാ തിരക്കുകളിലേക്ക്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories