TRENDING:

Prithviraj | സുപ്രിയയും അല്ലിയും കൂടെയില്ല; സെറ്റിലെ തണുപ്പത്ത് പൃഥ്വിരാജിന് ലളിതമായ പിറന്നാൾ ആഘോഷം

Last Updated:
'എമ്പുരാൻ' സിനിമയുടെ ലൊക്കേഷനിൽ കൊടും തണുപ്പിലെ ക്യാമ്പിൽ കേക്ക് മുറിച്ച്‌ പിറന്നാൾ ആഘോഷമാക്കി പൃഥ്വിരാജ് സുകുമാരൻ
advertisement
1/7
Prithviraj | സുപ്രിയയും അല്ലിയും കൂടെയില്ല; സെറ്റിലെ തണുപ്പത്ത് പൃഥ്വിരാജിന് ലളിതമായ പിറന്നാൾ ആഘോഷം
ചെയ്യാൻ ഏറ്റവും ആഗ്രഹമുള്ള ഒരു കാര്യത്തിനായി മാസങ്ങൾ കാത്തിരിക്കുക. ഒടുവിൽ അത് കയ്യിൽ വന്നുചേരുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. സിനിമാ സെറ്റിൽ ഉണ്ടായ ഒരപകടം വരുത്തിയ വിഷമതകൾക്കൊടുവിൽ നടൻ പൃഥ്വിരാജ് സുകുമാരൻ (Prithviraj Sukumaran) സിനിമയിൽ സജീവമായിക്കഴിഞ്ഞു. മടങ്ങിവരവിൽ സംവിധായകന്റെ കുപ്പായം ആദ്യമേ എടുത്തണിഞ്ഞു
advertisement
2/7
പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന നാളിലും പിറന്നാൾ സമ്മാനമായി വീണ്ടും സെറ്റിൽ സമയം ചിലവിടണം എന്നായിരുന്നു പൃഥ്വി സുപ്രിയയോട് പറഞ്ഞത്. വേറൊന്നുമായിരുന്നില്ല ആഗ്രഹം. ഇക്കുറി പിറന്നാളിന് സുപ്രിയയും അല്ലി മോളും കൂടെയില്ല. സ്വപ്നം കണ്ടതുപോലെതന്നെ പൃഥ്വി ജന്മദിനം സിനിമയിൽ തന്നെ ആഘോഷമാക്കി (തുടർന്ന് വായിക്കുക)
advertisement
3/7
കൊടും തണുപ്പത്ത് ധരിക്കുന്ന ജാക്കറ്റും തൊപ്പിയും മറ്റുമായാണ് പൃഥ്വിരാജ് തന്റെ പിറന്നാൾ കേക്ക് മുറിക്കുന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഛായാഗ്രാഹകൻ സുജിത് വാസുദേവാണ് ആ ദൃശ്യം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തത്
advertisement
4/7
മൂന്നു കേക്കുകളാണ് പൃഥ്വിരാജിന്റെ മുൻപിൽ കാണാവുന്നത്. എല്ലാം സെറ്റിൽ തന്നെ നിരന്നു. സുജിത്ത് വാസുദേവ് ഉൾപ്പെടുന്ന ക്രൂ അംഗങ്ങളെ ചിത്രങ്ങളിൽ കാണാവുന്നതാണ്
advertisement
5/7
പിറന്നാൾ ദിവസത്തിന്റെ തുടക്കത്തിൽ തന്നെ 'എമ്പുരാൻ' ടീം പൃഥ്വിരാജിന് ജന്മദിനാശംസയുമായി എത്തിച്ചേർന്നിരുന്നു. നായകൻ മോഹൻലാൽ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവർ ആശംസ അർപ്പിച്ചവരിലുണ്ട്
advertisement
6/7
ഏറെ നാളത്തെ ശ്രമഫലത്തിനൊടുവിലാണ് മുരളി ഗോപി 'എമ്പുരാൻ' സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കിയത്. പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്
advertisement
7/7
'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ സെറ്റിൽ നടന്ന അപകടത്തിൽ പൃഥ്വിരാജിന്റെ മുട്ടിനു പരിക്കേറ്റിരുന്നു. ശേഷം കൊച്ചിയിൽ തന്നെ ശസ്ത്രക്രിയ നടത്തുകയും വീട്ടിൽ വിശ്രമവും ഫിസിയോ തെറാപ്പിയും തുടരുകയുമായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Prithviraj | സുപ്രിയയും അല്ലിയും കൂടെയില്ല; സെറ്റിലെ തണുപ്പത്ത് പൃഥ്വിരാജിന് ലളിതമായ പിറന്നാൾ ആഘോഷം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories