TRENDING:

Priyanka Chopra|സഹോദരന്റെ വിവാഹാഘോഷത്തിന് ആടിപ്പാടി പ്രിയങ്ക ചോപ്ര; ഹൽദി ചിത്രങ്ങൾ കാണാം

Last Updated:
മകൾ മാൽതിയോ ഭർത്താവ് ജൊനാസോ ഹൽദി വീഡിയോയിൽ ഉണ്ടായിരുന്നില്ല
advertisement
1/5
Priyanka Chopra|സഹോദരന്റെ വിവാഹാഘോഷത്തിന് ആടിപ്പാടി പ്രിയങ്ക ചോപ്ര; ഹൽദി ചിത്രങ്ങൾ കാണാം
സഹോദരന്റെ വിവാഹാഘോഷങ്ങളുടെ തിരക്കലാണ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. വിവാഹ​ത്തിന് തൊട്ടു മുന്നേയുള്ള ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് താരം.
advertisement
2/5
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രിയങ്കയുടെ സഹോദരൻ സിദ്ധാർത്ഥ് ചോപ്ര വിവാഹിതനാകുന്നത്. നീലം ഉപാധ്യായയാണ് വധു. ഏറെ നാളെത്തെ പ്രണയത്തിനും ഡേറ്റിം​ഗിനും ഒടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്.
advertisement
3/5
ഹൽദി ആഘോഷ ചിത്രങ്ങളിൽ നിന്നുള്ള ചിത്രങ്ങളിൽ കുടുംബാം​ഗങ്ങളെല്ലാം ആടിപ്പാടി നിൽക്കുന്നത് കാണാം. കടും മഞ്ഞ നിറത്തിലെ ലെഹങ്കയായിരുന്നു പ്രിയങ്ക ധരിച്ചിരുന്നത്.
advertisement
4/5
ബോളിവുഡിലെ പ്രശസ്ത ​ഗാനങ്ങളായ മാഹി വെ, ചയ്യ ചയ്യ തുടങ്ങിയ ഗാനങ്ങള്‍ക്കൊപ്പം കുടുംബാംഗങ്ങളെല്ലാം നൃത്തം ചെയ്യുന്നത് വീഡിയോയിൽ കാണാം. എന്നാൽ, മകൾ മാൽതിയോ ഭർത്താവ് ജൊനാസോ ഹൽദി വീഡിയോയിൽ ഉണ്ടായിരുന്നില്ല. ഹൽദി ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ ജൊനാസിനെയും മകൾ മാൽതിയെയും ആരാധകർ കമന്റിലൂടെ തിരക്കിയിരുന്നു.
advertisement
5/5
കഴിഞ്ഞ ദിവസം നടന്ന സംഗീത് ചടങ്ങിനുള്ള ഡാന്‍സ് പ്രാക്ടീസിന്റെ ദൃശ്യങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വിവാഹചടങ്ങുകള്‍ക്കായി പ്രിയങ്ക ചോപ്ര മുംബൈയിലേക്ക് എത്തിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
Priyanka Chopra|സഹോദരന്റെ വിവാഹാഘോഷത്തിന് ആടിപ്പാടി പ്രിയങ്ക ചോപ്ര; ഹൽദി ചിത്രങ്ങൾ കാണാം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories