TRENDING:

ബോൾഡ് ആയി അഭിനയിച്ചു; ഇങ്ങനെയൊരു മകളില്ല എന്ന് മാതാപിതാക്കൾ; അവരുടെ കാലുപിടിച്ച് കരഞ്ഞ നടി

Last Updated:
'നിന്നെ ഞാനൊരു നടിയായി അംഗീകരിക്കാം, പക്ഷെ ഒരിക്കലും ഒരു മകളായി കാണാൻ കഴിയില്ല' എന്ന് അമ്മ
advertisement
1/6
ബോൾഡ് ആയി അഭിനയിച്ചു; ഇങ്ങനെയൊരു മകളില്ല എന്ന് മാതാപിതാക്കൾ; അവരുടെ കാലുപിടിച്ച് കരഞ്ഞ നടി
2019ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'ഐ ലവ് യു'യിലെ നായികയായി വേഷമിട്ട താരമാണ് രചിതാ റാം (Rachita Ram). ഉപേന്ദ്രയാണ് ഈ സിനിമയിൽ നായകനായി അഭിനയിച്ചത്. 2007ലെ ഇംഗ്ലീഷ് ചിത്രം 'ഐ തിങ്ക് ഐ ലവ് മൈ വൈഫ്' എന്ന സിനിമയുടെ റീമേക്ക് ആണ് ഐ ലവ് യു. ഈ ഇംഗ്ലീഷ് ചിത്രം തന്നെ 1972ലെ ഫ്രഞ്ച് സിനിമയുടെ മറ്റൊരു പതിപ്പാണ്. സന്തോഷ് എന്ന നായക കഥാപാത്രത്തിന്റെ പ്രണയത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും, അയാളുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ധാർമിക എന്ന പെൺകുട്ടിയുടെ വീക്ഷണവും തമ്മിലെ ബന്ധമാണ് ഈ സിനിമയുടെ കഥാതന്തു. എന്നാൽ, നായികയുടെ വ്യക്തിജീവിതത്തിൽ സംഭവിച്ചത് മറ്റൊന്നായിരുന്നു
advertisement
2/6
സിനിമ നല്ല രീതിയിൽ പ്രേക്ഷക സ്വീകാര്യത നേടിയെങ്കിലും, അവരുടെ പ്രിയപ്പെട്ട താരത്തിന്റെ അഭിനയം അവരിൽ അത്രകണ്ട് തൃപ്തി ഉണ്ടാക്കിയില്ല. 2013 മുതൽ ഇന്ന് വരെ സിനിമയിൽ സജീവമായി നിൽക്കുന്ന നടിയാണ് രചിതാ റാം. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ പേർ ഫോളോ ചെയ്യുന്ന കന്നഡ നടിമാരിൽ ഒരാൾ എന്ന മേൽവിലാസം കൂടിയുണ്ട് അവർക്ക്. ബുൾബുൾ എന്ന സിനിമയിലെ 'കാവേരി' എന്ന വേഷം ചെയ്താണ് രചിതയുടെ ചലച്ചിത്ര പ്രവേശം. ഇതിനു പുറമേ, ടി.വി. പരമ്പരകളിലും, സംഗീത വീഡിയോകളിലും രചിത അഭിനയിച്ചു കഴിഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
സിനിമയുടെ സ്ക്രിപ്റ്റിന്റെ ഭാഗമായി ഒരു ബോൾഡ് രംഗം അവർക്ക് ചെയ്യാനുണ്ടായിരുന്നു. എന്നാൽ, തങ്ങളുടെ മകൾ ഇങ്ങനെയൊരു രംഗം ചെയ്യുന്നതിൽ അവരുടെ മാതാപിതാക്കൾക്ക് തെല്ലും താൽപ്പര്യമില്ലയിരുന്നു. ആ സിനിമയ്ക്ക് ശേഷം നൽകിയ അഭിമുഖത്തിൽ ഒരു സിനിമ തന്റെ ജീവിതത്തിൽ സൃഷ്‌ടിച്ച മാറ്റങ്ങളെക്കുറിച്ച് പറഞ്ഞ രചിതയുടെ വാക്കുകളും ദൃശ്യങ്ങളും വൈറലായി മാറിയിരുന്നു. അന്നത്തെ സംഭവ വികാസങ്ങളെക്കുറിച്ച് പറഞ്ഞ രചിത പൊട്ടിക്കരയുന്നതും വീഡിയോയിൽ കാണാമായിരുന്നു
advertisement
4/6
അന്നാളുകളിൽ തന്റെ അച്ഛനമ്മമാരോട് കാലുപിടിച്ച് മാപ്പപേക്ഷിച്ചതിനെ കുറിച്ചും രചിത വെളിപ്പെടുത്തിയിരുന്നു. ഈ വേഷം ചെയ്‌തതിൽ താൻ തെല്ലും പശ്ചാത്തപിക്കുന്നില്ല എന്നും രചിത. എന്നാൽ, അച്ഛനമ്മമാർക്ക് താൻ ഇന്നും ഒരു കുട്ടിയാണ്. അത്തരമൊരു വേഷം ചെയ്യേണ്ടി വന്നതിയിൽ അവർ അസ്വസ്ഥരായിരുന്നു എന്ന് രചിത. 'നിന്നെ ഞാനൊരു നടിയായി അംഗീകരിക്കാം, പക്ഷെ ഒരിക്കലും ഒരു മകളായി കാണാൻ കഴിയില്ല' എന്നായിരുന്നു രചിതയുടെ അമ്മയുടെ പക്ഷം. ഉടൻ തന്നെ ഇരുവരോടും മാപ്പപേക്ഷിച്ചതായും രചിത വ്യക്തമാക്കി
advertisement
5/6
ഇനിയൊരിക്കലും അത്തരം രംഗങ്ങളിൽ അഭിനയിക്കില്ല എന്ന് അവർക്ക് ഉറപ്പ് നൽകുകയും ചെയ്തിരുന്നു അവർ. ഇത്രയും പറഞ്ഞുകൊണ്ട് പൊട്ടിക്കരയുകയായിരുന്നു രചിത. 'ഈ ദിവസം വരെയും എന്നെ ഒരു കുഞ്ഞായാണ് എന്റെ അച്ഛൻ കാണുന്നത്. ഞാൻ ഇപ്പോഴും എന്റെ അച്ഛനോട് മാപ്പ് പറയാറുണ്ട്. എനിക്കെന്റെ കണ്ണുനീർ തടയാൻ കഴിഞ്ഞില്ല. അവരെ സന്തോഷിപ്പിക്കാൻ കഴിയുന്ന എന്നിൽനിന്നും അവർ വേദന എന്തെന്നും അറിയാറുണ്ട്. ഞാൻ അഭിനയിച്ചതിൽ അവർക്ക് വളരെ മോശം അനുഭവമുണ്ടായി...
advertisement
6/6
'എന്റെ കുടുംബമാണ് എനിക്കെല്ലാം. കുടുംബം കഴിഞ്ഞേയുള്ളൂ മറ്റെന്തും. എന്റെ അച്ഛനമ്മമാർക്ക് ഞാൻ ഒരു കുഞ്ഞിനെ പോലെയാണ് എന്ന് എന്റെ അച്ഛൻ പറഞ്ഞതും, അതെന്നെ വളരെ മോശമായി ബാധിച്ചു. ഞാനത് അവരുടെ മുന്നിൽ പ്രകടിപ്പിച്ചില്ല. ഒരാൺകുട്ടിയെ പോലെയാണ് ഞാൻ എന്നാണ് എന്റെ പൊതുവായ ധാരണ,' എന്ന് രചിത. രചിതയുടെ അനുജത്തി നിത്യയും അഭിനേത്രിയാണ്. നന്ദിനി എന്ന പ്രശസ്തമായ തമിഴ് പരമ്പരയിൽ നന്ദിനി, ഗംഗ എന്നീ ഇരട്ടവേഷങ്ങളിൽ അഭിനയിച്ചത് നിത്യയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
ബോൾഡ് ആയി അഭിനയിച്ചു; ഇങ്ങനെയൊരു മകളില്ല എന്ന് മാതാപിതാക്കൾ; അവരുടെ കാലുപിടിച്ച് കരഞ്ഞ നടി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories