TRENDING:

Bhagya Suresh | ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹാഘോഷ വേദിയിലെ 'യുവസുന്ദരി'! ചിത്രങ്ങളിൽ ഏറെ ശ്രദ്ധനേടുന്ന മുഖം ഇതാ

Last Updated:
വധു ഭാഗ്യാ സുരേഷും വരൻ ശ്രേയസ് മോഹനും ആണെങ്കിലും, വിവാഹവേദിയിൽ തിളങ്ങിയവരിൽ ഒരാളാരെന്ന് കണ്ടില്ലേ
advertisement
1/7
Bhagya Suresh | ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹാഘോഷ വേദിയിലെ 'യുവസുന്ദരി'! ചിത്രങ്ങളിൽ ഏറെ ശ്രദ്ധനേടുന്ന മുഖം ഇതാ
വിവാഹത്തിനും ദിവസങ്ങൾക്ക് മുൻപേ ഭാഗ്യാ സുരേഷ് ഗോപിയുടെ (Bhagya Suresh Gopi) വിവാഹാഘോഷങ്ങൾക്ക് തിരിതെളിഞ്ഞു കഴിഞ്ഞു. സുരേഷ് ഗോപിയുടെ (Suresh Gopi) മക്കളിൽ ആദ്യമായി വിവാഹം ചെയ്യുന്നത് മകൾ ഭാഗ്യയാണ്. നടൻ ഗോകുൽ സുരേഷാണ് കൂട്ടത്തിൽ മൂത്തയാൾ. ഉത്തരേന്ത്യൻ സ്റ്റൈൽ പ്രകാരം സംഗീത് ചടങ്ങുകളോടെയാണ് തുടക്കം. തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിൽ നടന്ന പരിപാടിയിലെ ചിത്രങ്ങളാണിത്
advertisement
2/7
ആദ്യം കണ്ട ചിത്രം പോസ്റ്റ് ചെയ്തത് പ്രശസ്ത കൊറിയോഗ്രാഫർ സജ്‌ന നജാമാണ്. കൂടെയുള്ളത് സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ് ഗോപിയും. മക്കൾക്ക് വിവാഹപ്രായമായെങ്കിലും, ഇന്നും ഒരു യുവതിയുടെ പ്രസരിപ്പോടെ രാധികയെ കാണാൻ സാധിക്കും (തുടർന്ന് വായിക്കുക)
advertisement
3/7
വരൻ ശ്രേയസ് മോഹനും വധു ഭാഗ്യാ സുരേഷും ചേർന്ന് അടിപൊളി ഡാൻസും പാട്ടും ഒക്കെയായാണ് അവരുടെ വിവാഹത്തിന്റെ മുന്നൊരുക്ക ചടങ്ങുകൾ പൊടിപൊടിച്ചത്. വിവാഹ ചടങ്ങ് അമ്പലത്തിൽ വച്ച് ലളിതമായി മാത്രമേ നടത്തൂ എങ്കിലും, മറ്റു പരിപാടികൾക്ക് തിളക്കം കൂടുതലാണ്
advertisement
4/7
മനോഹരമായ ഒരു ലെഹങ്കയാണ് രാധികയുടെ വേഷം. വീഡിയോ പുറത്തുവന്നപ്പോൾ ഇതിൽ രാധികയും മക്കൾക്കും അതിഥികൾക്കും ഒപ്പം ചുവടുകൾ തീർക്കുന്നത് കാണാം. നല്ലൊരു ഗായികയാണ് രാധിക
advertisement
5/7
ഏറെ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന സുരേഷ് ഗോപിയും രാധികയും മകൾക്കായി സ്വർണം വാങ്ങാൻ വച്ച പണം പോലും ആവശ്യക്കാർക്ക് കൊടുത്തിരിക്കാമെന്നു നടൻ ജയറാം കുറച്ചു ദിവസങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു. രാഷ്ട്രീയ ജീവിതം നയിച്ച സുരേഷ് ഗോപി വീണ്ടും സിനിമയിലേക്ക് മടങ്ങിയിട്ടുണ്ട്
advertisement
6/7
മക്കൾ നാലുപേരിൽ രണ്ടുപേരും സിനിമയിൽ നായകന്മാരായി. ഇളയപുത്രൻ മാധവ് സുരേഷ് വേഷമിട്ട ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. 'വരനെ ആവശ്യമുണ്ട്' എന്ന് സിനിമയിൽ മാധവ് അതിഥി വേഷം ചെയ്തിരുന്നു
advertisement
7/7
കഴിഞ്ഞ വർഷം അത്യന്തം ലളിതമായി നടന്ന വിവാഹനിശ്ചയ ചടങ്ങിൽ വധൂവരന്മാരുടെ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി 17ലെ വിവാഹച്ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി പങ്കെടുക്കും
മലയാളം വാർത്തകൾ/Photogallery/Buzz/
Bhagya Suresh | ഭാഗ്യാ സുരേഷ് ഗോപിയുടെ വിവാഹാഘോഷ വേദിയിലെ 'യുവസുന്ദരി'! ചിത്രങ്ങളിൽ ഏറെ ശ്രദ്ധനേടുന്ന മുഖം ഇതാ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories