TRENDING:

Parineeti Chopra | ഭാര്യയുടെ നാലിൽ ഒന്നുപോലും ഇല്ല; 60 കോടി ആസ്തിയുള്ള പരിണീതിയുടെ ഭർത്താവ് രാഘവിന്റെ സ്വത്തുവിവരം

Last Updated:
കോടികൾ കൊണ്ട് അമ്മാനമാടുന്ന പരിണീതി തേടിയത് കോടീശ്വരനെയല്ല. രാഘവ് ഛദ്ദയുടെ സ്വത്തുവിവരങ്ങൾ
advertisement
1/8
Parineeti Chopra | ഭാര്യയുടെ നാലിൽ ഒന്നുപോലും ഇല്ല; 60 കോടി ആസ്തിയുള്ള പരിണീതിയുടെ ഭർത്താവ് രാഘവിന്റെ സ്വത്തുവിവരം
സ്വർഗ്ഗസമാനമായ വേദിയിൽ സ്വപ്നം പോലൊരു വിവാഹം. അതായിരുന്നു പരിണീതി ചോപ്ര (Parineeti Chopra), രാഘവ് ഛദ്ദ (Ragav Chadha) ദമ്പതികളുടെ കല്യാണം. ഒരു സിനിമാ സെറ്റിൽ അപ്രതീക്ഷിതമായി പരിചയപ്പെട്ടു തുടങ്ങിയ ഇരുവരും ജീവിതത്തിലും ഒന്നിക്കാൻ തീരുമാനിക്കുകയായിരുന്നു. ഉദയ്‌പൂരിൽ നടന്ന ചടങ്ങിൽ വച്ചായിരുന്നു പരിണീതി - രാഘവ് വിവാഹം
advertisement
2/8
വളരെ നാളുകൾക്ക് ശേഷമാണ് രാഷ്ട്രീയ പ്രവർത്തകൻ ബോളിവുഡിന്റെ മരുമകനാവുന്നത്. ആം ആദ്മി പാർട്ടി നേതാവാണ് രാഘവ്. പരിണീതിയുമായി താരതമ്യം ചെയ്യുമ്പോൾ രാഘവ് സ്വത്തിന്റെ കാര്യത്തിൽ താരവുമായി ഒരുപാട് അന്തരമുള്ള വ്യക്തിയാണ്. പക്ഷെ ജീവിതത്തിൽ ഒന്നിക്കാൻ അതൊന്നും അവർക്ക് വിഷയമായില്ല (തുടർന്ന് വായിക്കുക)
advertisement
3/8
സിനിമയിൽ അഭിനയിച്ചു കിട്ടുന്ന വരുമാനത്തിന് പുറമെ, ഒട്ടേറെ ബ്രാൻഡുകളുടെ മുഖമാവുക വഴി 34കാരിയായ പരിണീതി ചോപ്ര കോടികൾ സമ്പാദിക്കുന്നുണ്ട്. മുംബൈയിലെ ആഡംബര വസതി, അത്യപൂർവ കാറുകളുടെ കളക്ഷൻ എന്നിവ ഉൾപ്പെടുന്നതാണ് പരിണീതിയുടെ ആസ്തികൾ
advertisement
4/8
മൊത്തം 60 കോടിയാണത്രേ പരിണീതി ചോപ്രയുടെ ആക മൂല്യം. ഒരു മാസം 40 ലക്ഷം രൂപയാണ് പരിണീതിയുടെ ശമ്പളം എന്ന് റിപോർട്ടുണ്ട്
advertisement
5/8
വമ്പൻ താരങ്ങളുമായി വിവാഹബന്ധത്തിലൂടെ കോടാനുകോടി രൂപയുടെ സ്വത്തുക്കൾ വന്നുചേരുന്ന കുടുംബങ്ങളെ വച്ച് നോക്കിയാൽ പരിണീതിയെ ആ ഗണത്തിൽ പെടുത്താൻ പറ്റില്ല. നടിയുടെ ഭർത്താവായ രാഘവ് ഛദ്ദയുടെ ആസ്തി ഭാര്യയുടെ നാലിൽ ഒന്ന് പോലുമില്ല
advertisement
6/8
ആം ആദ്മി പാർട്ടിയിൽ നിന്നുള്ള എം.പിയാണ് രാഘവ് ഛദ്ദ. മൈനേതാ.ഇൻഫോ പ്രകാരം, രാഘവ് സമർപ്പിച്ച സത്യവാങ്മൂലം നൽകുന്ന വിവരമനുസരിച്ച് അദ്ദേഹത്തിന്റെ സ്വത്തുക്കൾ ലക്ഷങ്ങളിൽ ഒതുങ്ങുന്നതാണ്
advertisement
7/8
രാഘവ് ഛദ്ദയുടെ മൊത്തം ആസ്തി 50 ലക്ഷം രൂപയാണ്. ഇതിൽ ജംഗമസ്വത്ത്‌ മാത്രം 37 ലക്ഷം രൂപയ്ക്ക് വരും. 52,839 രൂപയുടെ ഇൻഷുറൻസ് പോളിസി, 14,57,806 രൂപയുടെ സമ്പാദ്യം, കയ്യിൽ 30,000 രൂപ എന്നിവയാണ് ഇതിനു പുറമെയുള്ളതത്രെ
advertisement
8/8
4.94 ലക്ഷം വിലയുള്ള 90 ഗ്രാം സ്വർണം, 2009 മോഡൽ സ്വിഫ്റ്റ് ഡിസയർ കാർ, ഡൽഹി നഗരത്തിലെ വീട് എന്നിവയും സ്വത്തുക്കളിൽ ഉൾപ്പെടുന്നത്രെ. വീടിന്റെ മൂല്യം 37 ലക്ഷം രൂപയെന്നു വിലയിരുത്തപ്പെട്ടിരിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Parineeti Chopra | ഭാര്യയുടെ നാലിൽ ഒന്നുപോലും ഇല്ല; 60 കോടി ആസ്തിയുള്ള പരിണീതിയുടെ ഭർത്താവ് രാഘവിന്റെ സ്വത്തുവിവരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories