100 കോടി വാങ്ങുന്ന നടൻ വീട്ടിൽ ദോശ ചുടുന്ന സ്നേഹമുള്ള മകൻ; സംക്രാന്തി ആഘോഷത്തിനിടെയുള്ള ചിത്രം വൈറൽ
- Published by:user_57
- news18-malayalam
Last Updated:
പൊങ്കൽ അഥവാ സംക്രാന്തി ആഘോഷങ്ങൾക്കിടെയാണ് താരം ദോശ ഉണ്ടാക്കി കുടുംബത്തിന് വിളമ്പിയത്
advertisement
1/8

പൊങ്കൽ എന്ന് തെന്നിന്ത്യയിൽ വിളിക്കുകയും, സംക്രാന്തി എന്ന് മറ്റിടങ്ങളിൽ ആചരിക്കുകയും ചെയ്യുന്ന ആഘോഷ ദിവസമായിരുന്നു ഇത്. ഈ വേള താര കുടുംബങ്ങളിലും ആഘോഷം നടന്നിരുന്നു. അവിടെ നിന്നും പുറത്തുവരുന്ന ഒരു ചിത്രമാണിത്. ഇതിൽ കാണുന്ന പ്രേക്ഷകരുടെ പ്രിയ നടന് ഒരു സിനിമയിൽ നിന്ന് 100 കോടി വരെ വരുമാനമുണ്ട്, എന്നാലും വീട്ടിൽ എല്ലാവർക്കും ദോശ ചുട്ടു നൽകുന്ന സ്നേഹമുള്ള മകനാണദ്ദേഹം
advertisement
2/8
പട്ടം പറത്തുന്നതുൾപ്പെടെയുള്ള ആഘോഷങ്ങൾ ഈ ദിവസം അവരുടെ കുടുംബത്തിൽ അരങ്ങേറി. അതിന്റെ ചിത്രങ്ങൾ താരത്തിന്റെ ഭാര്യ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ഇതാണ് ആ ഒത്തുചേരലിൽ പകർത്തിയ കുടുംബചിത്രം. രണ്ട് പ്രമുഖ അഭിനയ കുടുംബങ്ങളിലെ അംഗങ്ങളും ഈ ചിത്രത്തിലുണ്ട്. എന്നാൽ, ഇതിലാരാണ് ദോശ ഉണ്ടാക്കിയ ആളെന്ന് കണ്ടുപിടിക്കാൻ പറ്റുമോ? ഇല്ലെങ്കിൽ ചുവടെ കാണുന്ന ചിത്രത്തിൽ നോക്കിയാൽ മതിയാകും (തുടർന്ന് വായിക്കുക)
advertisement
3/8
രാം ചരൺ ആണ് വീട്ടുകാരെ ദോശ ഉണ്ടാക്കി ഞെട്ടിച്ച ആ നടൻ. കോനിഡേല, അല്ലു കുടുംബങ്ങളാണ് കുടുംബ സംഗമത്തിൽ പങ്കെടുത്തവർ. ബംഗളുരുവിലെ വീട്ടിലായിരുന്നു ആഘോഷവും ഒത്തുചേരലും സംഭവിച്ചത്
advertisement
4/8
ചിരഞ്ജീവിയുടെ ഭാര്യയും രാം ചരണിന്റെ അമ്മയുമായ സുരേഖയും പാചകത്തിൽ പങ്കെടുത്തു. തന്റെ അമ്മായിയമ്മയെ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനി കോനിഡേല 'റോക്ക് സ്റ്റാർ' എന്നാണ് വിശേഷിപ്പിച്ചത്. രാം ചരണിന്റെ മകൾ ക്ളീൻ കാരയും ഒത്തുകൂടലിൽ ഉണ്ടായിരുന്നു
advertisement
5/8
മകളുടെ മുഖം കാണിക്കാൻ രാം ചരണും ഭാര്യ ഉപാസനയും ഇതുവരെ തയാറായിട്ടില്ല. ഗ്രൂപ്പ് ഫോട്ടോയിൽ പോലും കുഞ്ഞിന്റെ മുഖം മറച്ചുപിടിച്ചിട്ടുണ്ട്. തന്റെ കൊച്ചുമകളെ താലോലിക്കുന്ന സുരേഖയാണ് ഈ ഫോട്ടോയിൽ
advertisement
6/8
ഓസ്കർ വിജയം വരെ രേഖപ്പെടുത്തിയ RRR എന്ന സിനിമയാണ് രാം ചരൺ എന്ന നടന്റെ മൂല്യം ഉയർത്തിയത്. അതിനു ശേഷം ഒരു സിനിമയ്ക്ക് 50 മുതൽ 100 കോടി വരെയെത്തി രാം ചരണിന്റെ പ്രതിഫലം. ഈ ചിത്രത്തിന് ശേഷം അത്രയും വിജയമായ മറ്റൊരു ചിത്രത്തിൽ രാം ചരൺ ഇതുവരെയും വേഷമിട്ടിട്ടില്ല
advertisement
7/8
ഇനി വരാനിരിക്കുന്നത് ശങ്കർ സംവിധാനം ചെയ്യുന്ന 'ഗെയിം ചേഞ്ചർ' എന്ന ചിത്രമാണ്. കിയാരാ അദ്വാനിയാണ് ഈ സിനിമയിലെ നായിക. കാർത്തിക് സുബ്ബരാജിന്റേതാണ് കഥ. ആകെ 450 കോടി ബഡ്ജറ്റിലാണ് ഈ ചിത്രം തയ്യാറാവുക
advertisement
8/8
2024 സെപ്റ്റംബർ മാസത്തിലാണ് ഈ സിനിമ തിയേറ്ററിലെ തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നത്. 2021ലായിരുന്നു ആദ്യമായി ഇത്തരമൊരു ചിത്രം ഒരുങ്ങുന്നു എന്ന് രാം ചരണും ശങ്കറും ഒന്നിച്ച് പ്രഖ്യാപിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
100 കോടി വാങ്ങുന്ന നടൻ വീട്ടിൽ ദോശ ചുടുന്ന സ്നേഹമുള്ള മകൻ; സംക്രാന്തി ആഘോഷത്തിനിടെയുള്ള ചിത്രം വൈറൽ