TRENDING:

നടന്‍ രാംചരണ്‍ മുംബൈ സിദ്ധിവിനായക ക്ഷേത്രദര്‍‌ശനം നടത്തി അയ്യപ്പദീക്ഷ അവസാനിപ്പിച്ചു

Last Updated:
എല്ലാ വർഷവും രാം ചരൺ 48 ദിവസത്തെ അയ്യപ്പ ദീക്ഷ അനുഷ്ഠിക്കാറുണ്ട്.
advertisement
1/5
നടന്‍ രാംചരണ്‍ മുംബൈ സിദ്ധിവിനായക ക്ഷേത്രദര്‍‌ശനം നടത്തി അയ്യപ്പദീക്ഷ അവസാനിപ്പിച്ചു
മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി തെലുങ്ക് സൂപ്പര്‍ താരം രാം ചരണ്‍. ഒരു പരസ്യ ചിത്രത്തികരണത്തിനായാണ് താരം മുംബൈയിലെത്തിയത്.
advertisement
2/5
കടുത്ത അയ്യപ്പ ഭക്തനായ രാം ചരണ്‍ മുംബൈ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ വെച്ച് തന്‍റെ 48 ദിവസം നീണ്ടുനില്‍ക്കുന്ന അയ്യപ്പ ദീക്ഷ അവസാനിപ്പിച്ചു. കറുത്ത വസ്ത്രങ്ങളണിഞ്ഞ് നഗ്നപാദനായാണ് ഈ ദിവസങ്ങളില്‍ രാം ചരണ്‍ വ്രതം അനുഷ്ഠിച്ചത്.
advertisement
3/5
ഓസ്കാര്‍ വേദിയില്‍ ഇന്ത്യുടെ അഭിമാനമായി മാറിയ ആര്‍ആര്‍ആര്‍ സിനിമയുടെ ഷൂട്ടിങ്ങിനിടയിലും താരം സിദ്ധിവിനാനയക ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു
advertisement
4/5
ചിത്രത്തിലെ അല്ലൂരി സീതാരാമ രാജു എന്ന കഥാപാത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധനേടിയ രാംചരണിനെ കാണാന്‍ നിരവധി ആരാധകരാണ് ക്ഷേത്രത്തിന് പുറത്ത് കാത്തുനിന്നത്.
advertisement
5/5
എല്ലാ വർഷവും രാം ചരൺ 48 ദിവസത്തെ അയ്യപ്പ ദീക്ഷ അനുഷ്ഠിക്കാറുണ്ട്.. വ്രതം പൂർത്തിയാക്കിയ ശേഷം അദ്ദേഹം ശബരിമലയിൽ ദർശനം നടത്തിയേക്കും.
മലയാളം വാർത്തകൾ/Photogallery/Buzz/
നടന്‍ രാംചരണ്‍ മുംബൈ സിദ്ധിവിനായക ക്ഷേത്രദര്‍‌ശനം നടത്തി അയ്യപ്പദീക്ഷ അവസാനിപ്പിച്ചു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories