ആദ്യ സിനിമയിലെ ബാലതാരത്തോട് 36 വർഷത്തിനുശേഷം ക്ഷമ ചോദിച്ച് രാം ഗോപാൽ വർമ
- Published by:Rajesh V
- news18-malayalam
Last Updated:
1989ൽ പുറത്തിറങ്ങിയ 'ശിവ' ആയിരുന്നു രാം ഗോപാൽ വർമ്മയുടെ ആദ്യ സംവിധാന സംരംഭം. നാഗാർജുനയും അമലയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ രഘുവരനായിരുന്നു വില്ലൻ
advertisement
1/6

ഇന്ത്യൻ സിനിമയ്ക്ക് ശ്രദ്ധേയമായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ രാം ഗോപാൽ വർമ, തന്റെ ആദ്യ ചിത്രമായ 'ശിവ'യിൽ അഭിനയിച്ച ബാലതാരത്തോട് 36 വർഷങ്ങൾക്ക് ശേഷം പരസ്യമായി ക്ഷമാപണം നടത്തി. ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട സൈക്കിൾ ചേസ് രംഗത്തിൽ കുട്ടിയെ അപകടകരമായ ഷോട്ടുകൾക്ക് വിധേയമാക്കിയതിനാണ് സംവിധായകൻ മാപ്പ് പറഞ്ഞത്.
advertisement
2/6
1989ൽ പുറത്തിറങ്ങിയ 'ശിവ' ആയിരുന്നു രാം ഗോപാൽ വർമ്മയുടെ ആദ്യ സംവിധാന സംരംഭം. നാഗാർജുനയും അമലയും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ രഘുവരനായിരുന്നു വില്ലൻ. എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് രാം ഗോപാൽ വർമ്മ ആദ്യം ബാലതാരത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
advertisement
3/6
സിനിമയിലെ പ്രശസ്തമായ സൈക്കിൾ ചേസ് രംഗത്തിൽ നാഗാർജുന ടെൻഷനിൽ സൈക്കിൾ ചവിട്ടുമ്പോൾ ഭയന്നിരിക്കുന്ന കുട്ടിയായി അഭിനയിച്ച സുഷമയാണ് അതെന്ന് അദ്ദേഹം വെളിപ്പെടുത്തി. സുഷമയുടെ ഇപ്പോഴത്തെ ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ: "ശിവയിലെ ഐക്കോണിക് സൈക്കിൾ ചേസ് രംഗത്തിലുള്ള പെൺകുട്ടി സുഷമയാണ്. സുഷമ ഇപ്പോൾ യുഎസ്എയിൽ എഐ (AI), കോഗ്നിറ്റീവ് സയൻസ് എന്നിവയിൽ ഗവേഷണം നടത്തുകയാണ്."
advertisement
4/6
രാം ഗോപാൽ വർമയുടെ പോസ്റ്റിന് സുഷമ ഉടൻ തന്നെ മറുപടി നൽകി. "നന്ദി സർ! 'ശിവ' എന്ന ചിത്രത്തിന്റെ ഭാഗമായി ഓർമ്മിക്കപ്പെടാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. കുട്ടിക്കാലത്തെ ആ അനുഭവം മറക്കാനാവാത്തതായിരുന്നു. ഇത്രയും ഐക്കോണിക് ആയ ഒരു ചിത്രത്തിന് സംഭാവന നൽകാൻ കഴിഞ്ഞത് ഭാഗ്യമാണ്," സുഷമ പറഞ്ഞു.
advertisement
5/6
സുഷമയുടെ മറുപടിക്ക് പിന്നാലെയാണ് സംവിധായകൻ രാം ഗോപാൽ വർമ ക്ഷമാപണവുമായി രംഗത്തെത്തിയത്. അപകടകരമായ ഷോട്ടുകൾക്ക് കുട്ടിയെ വിധേയമാക്കിയതിലുള്ള ഖേദം അദ്ദേഹം രേഖപ്പെടുത്തിയത്. ശിവ ഈ മാസം 14 റി റിലീസിങ്ങിന് ഒരുങ്ങുകയാണ്.
advertisement
6/6
"അത്രയും പേടിപ്പെടുത്തുന്ന ഒരു അനുഭവം നൽകിയതിന് വർഷങ്ങൾക്ക് ശേഷം ഞാൻ ക്ഷമ ചോദിക്കുന്നു. അന്ന് അതെനിക്ക് മനസ്സിലായില്ല. ഒരു കൊച്ചു പെൺകുട്ടിയെ അപകടകരമായ ഷോട്ടുകൾക്ക് വിധേയയാക്കിയതിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു," രാം ഗോപാൽ വർമ്മ കുറിച്ചു. ഒരു സംവിധായകൻ വർഷങ്ങൾക്ക് ശേഷം തന്റെ ആദ്യ ചിത്രത്തിലെ ബാലതാരത്തോട് ക്ഷമ ചോദിച്ച സംഭവം സിനിമാ ലോകത്ത് ശ്രദ്ധേയമാവുകയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
ആദ്യ സിനിമയിലെ ബാലതാരത്തോട് 36 വർഷത്തിനുശേഷം ക്ഷമ ചോദിച്ച് രാം ഗോപാൽ വർമ