TRENDING:

തരൂർ, പൃഥ്വിരാജ് എന്നീ വൻമരങ്ങൾ വീണു! ഇനി ഇം​​ഗ്ലീഷ് ഭാഷ പിഷാരടി ഭരിക്കും

Last Updated:
കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ പറയുന്നതിൽ രണ്ടു പേരെ മാത്രമെ മലയാളികൾ അംഗീകരിച്ചിട്ടുള്ളു. ഒന്ന്, തിരുവനന്തപുരം എം.പിയും എഴുത്തുകാരനുമായ ഡോ. ശശി തരൂർ. രണ്ട്, മലയാളത്തിലെ യുവനടൻ പൃഥ്വിരാജ്. ഇതുവരെ കേട്ടിട്ടില്ലാത്തെ വാക്കുകളും പ്രയോഗങ്ങളുമൊക്കെ ഇവരിലൂടെയാണ് പലരും ആദ്യമായി കേട്ടത്. എന്നാൽ ഈ രണ്ടു പേർക്കും ഒരു എതിരാളി എത്തിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മറ്റാരുമല്ല സാക്ഷാൽ രമേഷ് പിഷാരടി.
advertisement
1/7
തരൂർ, പൃഥ്വിരാജ് എന്നീ വൻമരങ്ങൾ വീണു! ഇനി ഇം​​ഗ്ലീഷ് ഭാഷ പിഷാരടി ഭരിക്കും
തിരുവനന്തപുരം: കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ പറയുന്നതിൽ രണ്ടു പേരെ മാത്രമെ മലയാളികൾ അംഗീകരിച്ചിട്ടുള്ളു. ഒന്ന്, തിരുവനന്തപുരം എം.പിയും എഴുത്തുകാരനുമായ ഡോ. ശശി തരൂർ. രണ്ട്, മലയാളത്തിലെ യുവനടൻ പൃഥ്വിരാജ്. ഇതുവരെ കേട്ടിട്ടില്ലാത്തെ വാക്കുകളും പ്രയോഗങ്ങളുമൊക്കെ ഇവരിലൂടെയാണ് പലരും ആദ്യമായി കേട്ടത്. എന്നാൽ ഈ രണ്ടു പേർക്കും ഒരു എതിരാളി എത്തിയെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. മറ്റാരുമല്ല സാക്ഷാൽ രമേഷ് പിഷാരടി.
advertisement
2/7
പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ ആശംസ നേരുന്നതിനു വേണ്ടിയാണ് ഇതുവരെ പുറത്തെടുക്കാതിരുന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പിഷാരടി പുറത്തെടുത്തത്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായികടുകട്ടി ഇംഗ്ലീഷിലാണ് രമേഷ് പിഷാരടി പൃഥ്വിക്ക് ആശംസ നേർന്നത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിരിയുണര്‍ത്തുന്ന ആശംസയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
advertisement
3/7
Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you -ഇതായിരുന്നു പൃഥ്വിരാജിന് പിഷാരടി നൽകിയ പിറന്നാള്‍ ആശംസ.
advertisement
4/7
ആശംസയ്ക്ക് താഴെയായി അഖിലേഷ് അഖി എന്നൊരാള്‍ ഗൂഗിള്‍ ട്രാന്‍സ്‌ലേറ്ററിന്റെ സഹായത്തോടെ ഇതിന്റെ മലായാളെ കണ്ടെത്തിയിട്ടുണ്ട്. ‘നിങ്ങളെപ്പോലുള്ള ഒരു സഹപ്രവര്‍ത്തകന് ആനന്ദദായകവും ഉന്മേഷദായകവും ജന്മദിനവുമായുള്ള ജന്മദിനത്തിനായി ധാരാളം ആശംസകള്‍ അയയ്ക്കാനുള്ള എന്റെ ഭാഗ്യം’, എന്നായിരുന്നു അഖിലേഷിന് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ പറഞ്ഞുകൊടുത്ത അര്‍ത്ഥം.
advertisement
5/7
അര്‍ത്ഥം പറഞ്ഞുകൊണ്ടുള്ള അഖിലേഷിന്റെ കമന്റിന് താഴെ മറു കമന്റുമായി രമേഷ് പിഷാരടിയുമെത്തി. ‘കെള്ളാം മോനേ ഞാന്‍ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല’ എന്നായിരുന്നു രമേഷിന്റെ മറുപടി.
advertisement
6/7
പിഷാരടിയുടെ ആശംസയുടെ യഥാർഥ അർഥം എന്താണെന്ന് ചിലര്‍ ചോദിച്ചപ്പോള്‍ മറ്റു ചിലര്‍ ശശി തരൂരിനെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള കമന്റുകള്‍ ഇട്ടു. രമേഷ് പിഷാരടിയുടെ ട്യൂഷന്‍ മാഷ് ശശി തരൂര്‍ ആണോ?, ശശി തരൂരിന് പഠിക്കുകയാണോ എന്നൊക്കെ ചിലർ ചോദിച്ചിട്ടുണ്ട്.
advertisement
7/7
പൃഥ്വിരാജിന്റെ മുപ്പത്തിയെട്ടാം ജന്മദിനമാഘോഷത്തോടനുബന്ധിച്ചായിരുന്നു രമേഷ് പിഷാരടിയുടെ ആശംസം. കുടുംബത്തിനൊപ്പമായിരുന്നു പൃഥ്വിരാജിൻരെ ഇത്തവണത്തെ പിറന്നാൾ ആഘോഷം.
മലയാളം വാർത്തകൾ/Photogallery/Buzz/
തരൂർ, പൃഥ്വിരാജ് എന്നീ വൻമരങ്ങൾ വീണു! ഇനി ഇം​​ഗ്ലീഷ് ഭാഷ പിഷാരടി ഭരിക്കും
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories