നഗരസഭയുടെ ലൈസന്‍സ് ഇല്ലാതതും ഭക്ഷ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നതും മാലിന്യങ്ങള്‍ കടലിലേക്ക് വലിച്ചെറിയുകയും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തതായി കണ്ടെത്തിയ കടകള്‍ക്കെത്തിരെയാണ് നഗരസഭ നടപടി സ്വീകരിച്ചത്.
നഗരസഭാ സെക്രട്ടറി എന്‍. സുരേഷ് കുമാര്‍, നഗരസഭാ ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി.ഒ.ടി. ഷബീര്‍, ക്ലീന്‍സിറ്റി മാനേജര്‍ സി. സുരേഷ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനില്‍കുമാര്‍ വിലങ്ങില്‍, ദിനേശ്, വീണ, കുഞ്ഞിക്കണ്ണന്‍, പ്രദീപന്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ സംബന്ധിച്ചു. വരും ദിവസങ്ങളിലും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലെ അനധികൃത തട്ടുകടകള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തി നഗരസഭ തുടരും.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kerala
First Published :
Feb 28, 2026 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/Kannur/
തലശ്ശേരിയിൽ 'ക്ലീൻ സിറ്റി' ഓപ്പറേഷൻ: കടൽപ്പാലത്തെ അനധികൃത കടകൾ നഗരസഭ പൊളിച്ചുനീക്കി
